എയർടെലും ജിയോയും മാത്രമല്ല, hotstar സബ്സ്ക്രിപ്ഷൻ വോഡഫോൺ ഐഡിയയിലുമുണ്ട്
ഇങ്ങനെ 7 പ്ലാനുകളാണ് Viയുടെ പക്കലുള്ളത്
മാസ പ്ലാനുകളും, വാർഷിക പ്ലാനുകളും ഇതിൽ ഉൾപ്പെടുന്നു
ബുദ്ധിപരമായി റീചാർജ് ചെയ്താൽ പണം ലാഭിക്കാമെന്ന് മാത്രമല്ല, ഏറ്റവും കൂടുതൽ ആനുകൂല്യങ്ങളും നിങ്ങളുടെ ഫോണിലിരിക്കും. കുറഞ്ഞ ബജറ്റിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന റീചാർജ് പ്ലാനുകൾ നൽകുന്നതിൽ Vi പേരുകേട്ട ടെലികോമാണ്. 4Gയിലാണ് ഇപ്പോഴും ഇന്റർനെറ്റ് ചലിക്കുന്നതെന്നത് ഒഴിച്ചാൽ, സാധാരണക്കാരൻ ആശ്രയിക്കുന്ന ഒരു ടെലികോം കമ്പനിയാണ് ഇതെന്ന് പറയാം.
ടെലികോം ഭീമന്മാരായ എയർടെലും ജിയോയും ഇതിനകം തന്നെ Disney plus hotstar സബ്സ്ക്രിപ്ഷൻ ഫ്രീയായി ലഭിക്കുന്ന പ്ലാനുകൾ വെളിപ്പെടുത്തിക്കഴിഞ്ഞു.
നിലവിലുണ്ടായിരുന്ന പ്ലാനുകൾക്ക് പുറമെ പുതിയതായി പ്ലാനുകൾ കൂടി ചേർത്ത് മൊത്തം 7 പ്ലാനുകളാണ് റിലയൻസ് ജിയോ പ്രഖ്യാപിച്ചത്.
Read More: 300 രൂപയിൽ തുടങ്ങി Reliance Jio-യിലെ 7 പ്ലാനുകളിൽ Free ആയി Disney plus hotstar!
എയർടെലും ലോകകപ്പ് ആരാധകർക്കായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലഭിക്കുന്ന പ്ലാൻ വ്യക്തമാക്കിയിരുന്നു. എയർടെലിനെയും ജിയോയേക്കാളും തങ്ങളും ഒട്ടും പിന്നിലല്ലെന്ന് വ്യക്തമാക്കി vodafone idea-യും തങ്ങളുടെ ഹോട്ട്സ്റ്റാർ പ്ലാനുകൾ പരിചയപ്പെടുത്തി.
Disney plus hotstarന് Vi പ്രീ-പെയ്ഡ് പ്ലാനുകൾ
വിഐയുടെ പക്കൽ 7 പ്ലാനുകളാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനായി കരുതിയിട്ടുള്ളത്. 151 രൂപ മുതൽ 3099 രൂപ വരെയുള്ള പ്ലാനുകൾ ഇവയിൽ ഉൾപ്പെടുന്നു. ജിയോ അവതരിപ്പിച്ച പോലെ മാസ പ്ലാനുകളും, വാർഷിക പ്ലാനുകളും ഇതിൽ ഉൾപ്പെടുന്നു.
Vi-യുടെ 151 രൂപ പ്ലാൻ
വാലിഡിറ്റി 30 ദിവസമാണ്. മൊത്തം 8 GB ഡാറ്റ ഈ പ്ലാനിലൂടെ ലഭിക്കും. 3 മാസത്തേക്കുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസാണ് ഇതിലുള്ളത്. എന്നാൽ മൊബൈൽ സബ്സ്ക്രിപ്ഷൻ മാത്രമാണ് ലഭിക്കുക.
399 രൂപയ്ക്കും ഫ്രീ ഹോട്ട്സ്റ്റാർ
അൺലിമിറ്റഡ് കോളുകളും 100 SMSകളും 2.5 GB ഡാറ്റയും പ്രതിദിനം ലഭിക്കുന്ന പ്രീ- പെയ്ഡ് പ്ലാനാണിത്. 28 ദിവസമാണ് വാലിഡിറ്റി. 3 മാസത്തേക്ക് സൌജന്യമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതാണ്.
499 രൂപയുടെ പ്രീ- പെയ്ഡ് പ്ലാൻ
499 രൂപയ്ക്ക് റീചാർജ് ചെയ്താൽ 3 മാസത്തേക്ക് മൊബൈലിൽ ഹോട്ട്സ്റ്റാർ ഫ്രീയായി ആസ്വദിക്കാം. ദിവസേന 3GB ഡാറ്റയും, അൺലിമിറ്റഡ് കോളുകളും 100 SMSകളും ഈ പ്ലാനിന്റെ അടിസ്ഥാന ആനുകൂല്യങ്ങളാണ്.
601 രൂപയുടെ റീചാർജ് പ്ലാൻ
28 ദിവസം കാലാവധി വരുന്ന വിഐയുടെ റീചാർജ് പ്ലാനിൽ അൺലിമിറ്റഡ് കോളുകളും 100 SMSകളും കൂടാതെ ദിവസവും 3GB ഡാറ്റയും ലഭിക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തേക്കുള്ള മൊബൈൽ സബ്സ്ക്രിപ്ഷനാണ് ഇതിലുള്ളത്.
1066 രൂപയ്ക്ക് റീചാർജ് ചെയ്താൽ…
ഏകദേശം 3 മാസത്തേക്ക് വാലിഡിറ്റി വരുന്ന ഈ പ്ലാനിൽ സൌജന്യമായി ഒരു വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലഭിക്കും. അതിനാൽ ലോകകപ്പ് കഴിഞ്ഞും ടിവി, സിനിമ, സീരീസുകൾ ആസ്വദിക്കാൻ ഈ പ്ലാനിലൂടെ ലഭിക്കും. എന്നാൽ മൊബൈൽ സബ്സ്ക്രിപ്ഷൻ മാത്രമാണ് ഇതിലുള്ളത്. വിഐ മൂവിസും വിഐ ടിവിയും ആസ്വദിക്കാനും ഈ പ്ലാൻ ധാരാളം.
ദിവസേന 2ജിബി ഡാറ്റയും 100 SMSഉം കൂടാതെ അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിൽ ലഭിക്കുന്നതാണ്.
901 രൂപയ്ക്ക് Vi പ്ലാൻ
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഫ്രീയായി ലഭിക്കുന്ന ഈ പ്ലാനിൽ 70 ദിവസമാണ് വാലിഡിറ്റി. ദിവസേന 100 sms ഫ്രീയായും, അൺലിമിറ്റഡ് കോളുകളും, 3gb ഡാറ്റയും ഇതിലുണ്ട്. 901 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഒരു വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെ എല്ലാ സ്ട്രീമിങ് പരിപാടികളും ഫ്രീയായി ആസ്വദിക്കാം. എന്നാൽ മൊബൈൽ ഫോണിലെ ആക്സസ് മാത്രമാണ് ലഭ്യമാകുക.
3099 രൂപയ്ക്ക് ഇതാ ഹോട്ട്സ്റ്റാറും ഫ്രീ
വിഐയുടെ ഈ വാർഷിക പ്ലാനിൽ 2ജിബി ഡാറ്റയും 100 SMSഉം അൺലിമിറ്റഡ് കോളുകളും പ്രതിദിന ക്വാട്ടയായി ലഭിക്കുന്നു. 365 ദിവസം വാലിഡിറ്റിയുള്ള റീചാർജ് പാക്കേജാണിത്. ഒരു വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും മൊബൈലിൽ ഫ്രീയായി ആസ്വദിക്കാൻ നിങ്ങൾ ഈ പ്ലാനിൽ റീചാർജ് ചെയ്താൽ മതി.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile