Vi Data Plan: 50 രൂപയിൽ താഴെ വിലയുള്ള ഡാറ്റ പ്ലാനുകളുമായി വിഐ
വിഐ 50 രൂപയിൽ താഴെ വിലയുള്ള 7 ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്
വിഐ ഡാറ്റ പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം
ഇന്ത്യൻ ടെലിക്കോം വിപണിയിൽ മൂന്നാമതായാണ് വിഐ എന്ന വോഡാഫോൺ ഐഡിയയുടെ സ്ഥാനം. ജിയോയുടെയും എയർടെലിന്റെയും പ്ലാനുകളെപ്പോലും വെല്ലുവിളിക്കുന്ന ചില പ്ലാനുകൾ വിഐ പുറത്തിറക്കിയിട്ടുണ്ട്. വിഐയുടെ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ പരിശോധിച്ചാൽ 50 രൂപയിൽ
താഴെ നിരക്കിൽത്തന്നെ തെരഞ്ഞെടുക്കാവുന്ന 7 പ്ലാനുകൾ ഉണ്ട്. നിരവധി ഡാറ്റ പ്ലാനുകളാണ് വിഐ തങ്ങളുടെ വരിക്കാർക്കായി അവതരിപ്പിച്ചിരിക്കുന്നത്. 50 രൂപയിൽ താഴെ നിരക്കിലുള്ള വിഐ ഡാറ്റ പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
17 രൂപയുടെ വിഐ ഡാറ്റ പ്ലാൻ
വിഐയുടെ ഡാറ്റ പ്ലാനുകളിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ ആണ് 17 രൂപയുടേത്. രാത്രി മുഴുവൻ സൗജന്യ ഡാറ്റ ലഭിക്കുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. 12AM മുതൽ 6AM വരെ അൺലിമിറ്റഡ് ഡാറ്റ ഈ പ്ലാൻ നൽകുന്നു. ഒരു ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
19 രൂപയുടെ വിഐ ഡാറ്റ പ്ലാൻ
ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 24 മണിക്കൂർ വാലിഡിറ്റിയിൽ ആകെ 1GB ഡാറ്റ ആണ് ലഭിക്കുക. 24 മണിക്കൂറിനിടെ എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. മറ്റ് ടെലിക്കോം കമ്പനികളുടെ അടിസ്ഥാന ഡാറ്റ പ്ലാനിന് തുല്യമായ വിഐ പ്ലാൻ എന്ന് വേണമെങ്കിൽ ഈ പ്ലാനിനെ വിലയിരുത്താം.
24 രൂപയുടെ വിഐ ഡാറ്റ പ്ലാൻ
പ്ലാനുകളിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന വിഐ അവതരിപ്പിച്ച വേറിട്ട ഡാറ്റ പ്ലാനാണിത്. 24 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് ഹൈസ്പീഡ് ഡാറ്റ കിട്ടും. പക്ഷേ ആകെ ഒരു മണിക്കൂറായിരിക്കും ഈ പ്ലാനിന്റെ വാലിഡിറ്റി. അതായത് ഒരുമണിക്കൂറത്തേക്ക് അൺലിമിറ്റഡ് ഡാറ്റയാണ് 24 രൂപയുടെ വിഐ ഡാറ്റ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
25 രൂപയുടെ വിഐ ഡാറ്റ പ്ലാൻ
പാട്ട് കേൾക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ വിഐ പ്ലാൻ ആണിത്. 25 രൂപയുടെ ഈ വിഐ ഡാറ്റ പ്ലാൻ ഒരു ദിവസ വാലിഡിറ്റിയിൽ 1.1 ജിബി ഡാറ്റ നൽകുന്നു. എന്നാൽ അതിനോടൊപ്പം ഹംഗാമ മ്യൂസിക്കിനൊപ്പം 7 ദിവസം പരസ്യരഹിതമായി മ്യൂസിക്ക് ആസ്വദിക്കാനുള്ള ആക്സസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
29 രൂപയുടെ വിഐ ഡാറ്റ പ്ലാൻ
2 ദിവസത്തെ വാലിഡിറ്റിയിൽ 2ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന വിഐ ഡാറ്റ പ്ലാൻ ആണിത്. ഒരു ദിവസത്തെ വാലിഡിറ്റിയിൽ 1ജിബി ഡാറ്റ ലഭിക്കുന്ന 19 രൂപ പ്ലാനിന്റെ ആനുകൂല്യത്തെ അപേക്ഷിച്ച് കൂടുതൽ ലാഭം 10 രൂപ അധികം നൽകി ഈ 2ജിബി പ്ലാൻ തെരഞ്ഞെടുക്കുന്നതായിരിക്കും.
39 രൂപയുടെ വിഐ ഡാറ്റ പ്ലാൻ
2 ജിബിയിൽ കൂടുതൽ ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ വിഐ നൽകിയിരിക്കുന്ന ഓപ്ഷനാണ് 39 രൂപയുടെ പ്ലാൻ. 3ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. ഇതിന് 7 ദിവസത്തെ വാലിഡിറ്റിയും ഉണ്ട്. അതിനാൽ 29 രൂപയുടെ പ്ലാനെക്കാൾ ഈ പ്ലാൻ ലാഭകരമാകുന്നു.
49 രൂപയുടെ വിഐ ഡാറ്റ പ്ലാൻ
വിഐ അവതരിപ്പിച്ചിട്ടുള്ള ഡാറ്റ പ്ലാനുകളിൽ 50 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന അവസാനത്തെ പ്ലാനാണ് 49 രൂപയുടേത്. 6ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ വാലിഡിറ്റി 24 മണിക്കൂർ മാത്രമാണ്. ഒരു ദിവസത്തേക്ക് വലിയ അളവിൽ അധിക ഡാറ്റ വേണ്ടവർക്ക് ഈ പ്ലാൻ അനുയോജ്യമാണ്.