23 രൂപയുടെ പുത്തൻ പ്രീപെയ്ഡ് ഡാറ്റ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് Vodafone Idea. ഒരു ഡാറ്റ വൗച്ചറാണ് 23 രൂപയുടെ പുത്തൻ പ്രീപെയ്ഡ് ഡാറ്റ പ്ലാൻ. വാലിഡിറ്റിയുള്ള ഒരു അടിസ്ഥാന പ്ലാൻ നിലവിലുണ്ടെങ്കിൽ മാത്രമേ ഉപയോക്താക്കൾക്ക് 23 രൂപയുടെ പുത്തൻ പ്രീപെയ്ഡ് ഡാറ്റ പ്ലാനിന്റെ ആനുകൂല്യം ഉപയോഗിക്കാൻ സാധിക്കൂ. നിരവധി ഡാറ്റ പ്ലാനുകൾ വിഐ അവതരിപ്പിച്ചിട്ടുണ്ട്. 24 രൂപ നിരക്കിൽ മറ്റൊരു ഡാറ്റ പ്ലാനും വിഐ നൽകുന്നുണ്ട്.
1.2GB ഡാറ്റയാണ് ഈ ഡാറ്റ വൗച്ചറിൽ ലഭ്യമാകുക. ഒരു ദിവസം മാത്രമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഈ ആനുകൂല്യം 12 മണിക്ക് അവസാനിക്കുമെന്ന് വോഡഫോൺ ഐഡിയ സൂചിപ്പിച്ചു.
19 രൂപയുടെ പ്ലാൻ 24 മണിക്കൂർ വാലിഡിറ്റിയിലാണ് ഡാറ്റ നൽകുന്നത്. എന്നാൽ 19 രൂപയുടെ വിഐ ഡാറ്റ പ്ലാനിൽ വെറും 1GB ഡാറ്റയാണ് ലഭിക്കുക. ഈ 1GB കൂടുതൽ ഡാറ്റ വേണ്ടവർക്കായിട്ടാണ് വിഐ 23 രൂപയുടെ പുതിയ ഡാറ്റ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഒരു ദിവസത്തേക്ക് കൂടുതൽ ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് മറ്റ് പ്ലാനുകളും വിഐ നൽകുന്നുണ്ട്..3 മുതൽ 4GB വരെ ഡാറ്റ ആവശ്യമുള്ളവർക്ക് 49 രൂപയുടെ വിഐ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ മതിയാകും. ഈ പ്ലാൻ 6GB ഡാറ്റയുമായിട്ടാണ് എത്തുന്നത്. ഒരു ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
23 രൂപയുടെ ഡാറ്റ പ്ലാൻ മാത്രമല്ല, 25 രൂപയുടെയും 29 രൂപയുടെയും ഡാറ്റ പ്ലാനുകളും വിഐയുടെ അവതരിപ്പിക്കുന്നുണ്ട്. 25 രൂപയുടെ പ്ലാൻ പാട്ട് കേൾക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായതാണ്. കാരണം ഈ പ്ലാൻ ഒരുദിവസ വാലിഡിറ്റിയിൽ 1.1 ജിബി ഡാറ്റ നൽകുന്നു. അതിനോടൊപ്പം 7 ദിവസത്തേക്ക് ഹംഗാമ മ്യൂസിക് ആക്സസും വാഗ്ദാനം ചെയ്യുന്നു.
കൂടുതൽ വായിക്കൂ: Redmi K70 Series: കരുത്തുറ്റ പ്രോസസ്സറുമായി Redmi K70 Series ഉടൻ വിപണിയിലേക്ക്
2 ദിവസത്തെ വാലിഡിറ്റിയിൽ 2GB ഡാറ്റയാണ് 29 രൂപയുടെ ഡാറ്റ പ്ലാനിൽ വിഐ നൽകുന്നത്. ഒരു ദിവസത്തെ വാലിഡിറ്റിയിൽ 1GB ഡാറ്റ ലഭിക്കുന്ന 19 രൂപ പ്ലാനിന്റെ ആനുകൂല്യത്തെ അപേക്ഷിച്ച് കൂടുതൽ ലാഭം 10 രൂപ അധികം നൽകി ഈ 2GB പ്ലാൻ തെരഞ്ഞെടുക്കുന്നതായിരിക്കും.
ഒരാഴ്ചത്തെ വാലിഡിറ്റിയിൽ ഡാറ്റ വേണ്ടവർക്കായി 39 രൂപയുടെ പ്ലാനും വിഐയ്ക്കുണ്ട്. 3GB ഡാറ്റയാണ് 7 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.