Vi Plan with OTT Subscription: സൗജന്യ ഒടിടി സബ്സ്ക്രിപ്ഷൻ പ്ലാനുമായി Vi

Vi Plan with OTT Subscription: സൗജന്യ ഒടിടി സബ്സ്ക്രിപ്ഷൻ പ്ലാനുമായി Vi
HIGHLIGHTS

വരിക്കാർക്കായി മികച്ച നിരവധി പ്ലാനുകൾ വിഐ പുറത്തിറക്കിയിട്ടുണ്ട്

മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിൽ വിഐ ഡിസ്നി+ ഹോട്ട്‌സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്

28 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ എത്തുന്നത്

കേരളത്തിലടക്കം രാജ്യത്തെ ഏതാനും ചില ടെലിക്കോം സർക്കിളുകളിൽ വിഐക്ക് ഇപ്പോഴും ശക്തമായ സ്വാധീനമുണ്ട്. പല വരിക്കാരും വിഐയുടെ വേഗതയിലും ആനുകൂല്യങ്ങളിലും തൃപ്തരുമാണ്. വരിക്കാർക്കായി മികച്ച നിരവധി പ്ലാനുകൾ വിഐ പുറത്തിറക്കിയിട്ടുണ്ട്. ടെലിക്കോം കമ്പനികൾ റീച്ചാർജ് പ്ലാനുകളിൽ പ്രധാനമായും ഒടിടി സബ്സ്ക്രിപ്ഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റീച്ചാർജിനൊപ്പം ഒടിടി സബ്സ്ക്രിപ്ഷനും സൗജന്യമായി ലഭ്യമാകും. വിഐയും ഒടിടി സബ്സ്ക്രിപ്ഷനുള്ള നിരവധി പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിസ്നി+ ഹോട്ട്‌സ്റ്റാർ. 28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിൽ വിഐ ഡിസ്നി+ ഹോട്ട്‌സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാനുകൾ ഏതൊക്കെയാണ് എന്നും അ‌വയിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്നും ഇവിടെ പരിചയപ്പെടാം.

 

 

 

399 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ

സൗജന്യ ഡിസ്‌നി + ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്ന ഏറ്റവും ചെലവ് കുറഞ്ഞ വിഐ പ്രീപെയ്ഡ് പ്ലാൻ ആണ് ഇത്. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2.5GB പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ, വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭ്യമാകും. ബിങ് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്സ് എന്നിവയാണ് വിഐ ഹീറോ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നത്. മൂന്ന് മാസത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. വിഐ മൂവീസ് സബ്സ്ക്രിപ്ഷനും 5GB ബോണസ് ഡാറ്റയും ഇതോടൊപ്പമുണ്ട്.

499 രൂപയുടെ വിഐ പ്ലാൻ

അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 3 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭ്യമാകും. ഇതിനെല്ലാം പുറമേ 3 മാസത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും വിഐ മൂവീസ് ആൻഡ് ടിവി സബ്സ്ക്രിപ്ഷനും 5ജിബി ബോണസ് ഡാറ്റയും ലഭിക്കും.

601 രൂപയുടെ വിഐ പ്ലാൻ

ഒരു വർഷത്തേക്ക് സൗജന്യമായി ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ എന്നതാണ് ഈ വിഐ പ്ലാനിന്റെ ഏറ്റവും വലിയ ആകർഷണം. 28 ദിവസ വാലിഡിറ്റിയിൽ കോളിങ്, എസ്എംഎസ്, 3GB പ്രതിദിന ഡാറ്റ എന്നീ ആനുകൂല്യങ്ങളെല്ലാം ഈ പ്ലാൻ നൽകുന്നു. പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ, വിഐ ഹീറോ ആനുകൂല്യങ്ങളും ഈ വിഐ പ്ലാൻ നൽകുന്നു. പ്രതിദിനം ലഭിക്കുന്ന 3ജിബി ഡാറ്റയ്ക്ക് പുറമേ, 16 ജിബി എക്സ്ട്രാ ഡാറ്റയും 601 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കുറഞ്ഞ നിരക്കിൽ ഒരു വർഷത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നത് തികച്ചും ലാഭകരമാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo