BSNL 4G ഇന്ത്യയിലെ പലയിടങ്ങളിലും ലഭ്യമായിത്തുടങ്ങി. ഇന്നും ഒട്ടനവധി സാധാരണക്കാർ ആശ്രയിക്കുന്നത് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ BSNLനെ തന്നെയാണ്. അതിനാൽ തന്നെ Telecom കമ്പനി 4ജിയിലേക്ക് അപ്ഡേറ്റഡായ ഈ അവസരത്തിൽ 100 രൂപയിൽ താഴെ വിലയുള്ള നാല് 4G ഡാറ്റ വൗച്ചറുകൾ അറിഞ്ഞിരിക്കുന്നത് വളരെ പ്രയോജനകരമല്ലേ?
Jio, Airtel പോലുള്ള പ്രമുഖ സ്വകാര്യ ടെലികോം കമ്പനികളെല്ലാം തങ്ങളുടെ ഓഫറുകളുടെ താരിഫ് ഉയർത്തുന്ന സമയത്ത്, ഇത്തരത്തിലുള്ള പ്ലാനുകൾ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. BSNL ഇതിനകം തന്നെ ഇന്ത്യയിലെ തെരഞ്ഞെടുത്ത നഗരങ്ങളിൽ 4G പുറത്തിറക്കിയിട്ടുണ്ട്.
2023ന്റെ രണ്ടാം പകുതിയിൽ 4G ഹോംഗ്രൗൺ പുറത്തിറക്കാൻ തുടങ്ങും. അതിനാൽ, നിങ്ങൾ BSNLന്റെ 4G ഡാറ്റ വൗച്ചറുകൾ ആശ്രയിക്കുന്ന സമയവും ഇങ്ങ് അടുത്തുകഴിഞ്ഞു. BSNLന്റെ നല്ല കവറേജ് ലഭിക്കുന്ന ഒരു പ്രദേശത്താണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ, തീർച്ചയായും താഴെ പറഞ്ഞിരിക്കുന്ന വൗച്ചറുകൾ അധിക ഡാറ്റ ലഭിക്കുന്നതിന് റീചാർജ് ചെയ്യാവുന്നതാണ്.
ഇത് ശരിക്കും 4Gക്ക് മാത്രമായി ഡിസൈൻ ചെയ്തിരിക്കുന്ന പ്ലാനല്ല. എന്നാൽ, നിങ്ങൾ BSNLന്റെ 4G നെറ്റ്‌വർക്ക് കവറേജിന് കീഴിലാണ് താമസിക്കുന്നതെങ്കിൽ, ഈ പ്ലാൻ റീചാർജ് ചെയ്തുകൊണ്ട് 4G നെറ്റ്‌വർക്ക് സേവനം ലഭിക്കുന്നതാണ്. നിങ്ങളൊരു ബിഎസ്എൻഎൽ ഉപഭോക്താവാണെങ്കിൽ 100 രൂപയിൽ താഴെ റീചാർജ് ചെയ്യാൻ കഴിയുന്ന, ഡാറ്റ മാത്രം ലഭിക്കുന്ന പ്ലാനുകൾ പരിചയപ്പെടാം.
ഇതിൽ ആദ്യ പ്ലാൻ 16 രൂപയുടേതാണ്. ഇത് വെറും 1 ദിവസത്തെ വാലിഡിറ്റിയിൽ നിങ്ങൾക്ക് 2 GB ഡാറ്റ നൽകുന്നു. ഡാറ്റ തീർന്നുപോയാൽ ഒരു ദിവസത്തേക്ക് ഡാറ്റ ബൂസ്റ്റ് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കാണ് ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.
രണ്ടാമത്തെ പ്ലാൻ 94 രൂപയുടേതാണ്. ഇത് 30 ദിവസത്തെ സേവന വാലിഡിറ്റിയോടെ വരുന്നു. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഡാറ്റ മാത്രമല്ല, 200 മിനിറ്റ് വോയ്‌സ് കോളിങ്ങും ലഭിക്കും. ഈ പ്ലാനിനൊപ്പം 3 GB ഡാറ്റയാണ് ലഭിക്കുന്നത്.
മൂന്നാമത്തെ പ്ലാൻ 97 രൂപയ്ക്കാണ് വരുന്നത്. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് വാലിഡിറ്റി 15 ദിവസമാണ്. എന്നാൽ വോയ്‌സ് കോളുകളുടെ പരിധിക്ക് പകരം, ഉപയോക്താക്കൾക്ക് യഥാർത്ഥത്തിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും 2 ജിബി പ്രതിദിന ഡാറ്റയും ലഭിക്കും. FUP ഡാറ്റ ഉപഭോഗത്തിന് ശേഷം, വേഗത 40 Kbps ആയി കുറയുന്നു.
98 രൂപയുടേതാണ് നാലാമത്തെ പ്ലാൻ. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 22 ദിവസത്തേക്ക് 2GB പ്രതിദിന ഡാറ്റ ലഭിക്കും. FUP ഡാറ്റയുടെ ഉപഭോഗത്തിന് ശേഷം വേഗത 40 Kbps ആയി കുറയുന്നു. ഈ പ്ലാനിൽ വോയ്‌സ് കോളിങ് ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.