Airtel നിരക്ക് വർധിപ്പിച്ച ശേഷം അൽപം ക്ഷീണത്തിലാണ്. എന്നാൽ കൈവിട്ട പ്രതാപം തിരിച്ചുപിടിക്കാൻ പുതിയ തന്ത്രങ്ങളും കൊണ്ടുവരുന്നു. Bharti Airtel പുതിയതായി പ്രഖ്യാപിച്ച പ്ലാനാണ് അതിന് ഉദാഹരണം.
ഏറ്റവും വിലക്കുറവിൽ റീചാർജ് പ്ലാനുകൾ തരുന്നത് BSNL ആണെന്നാണല്ലോ പറയാറ്. എന്നാൽ ആ ധാരണ മാറ്റാം. കാരണം എയർടെലിന്റെ New Plan വളരെ വിലക്കുറവിൽ റീചാർജ് ചെയ്യാനുള്ള ഓപ്ഷനാണ്.
ശരിക്കും എയർടെൽ വരിക്കാർക്ക് വേണ്ടിയുള്ള ആവേശകരമായ പ്ലാനാണെന്ന് തന്നെ പറയാം. ഇതിന് 100 രൂപയിൽ താഴെയാണ് വില. അൺലിമിറ്റഡ് ആനൂകൂല്യങ്ങൾ നൽകുന്ന പാക്കേജാണിത്. എയർടെലിന്റെ ഈ പുതിയ പ്ലാനിനെ കുറിച്ചി വിശദമായി അറിയാം.
100 രൂപയിൽ താഴെയുള്ള, താങ്ങാനാവുന്ന പ്ലാനാണിത്. വെറും 99 രൂപയാണ് പാക്കേജിന് വില വരുന്നത്. അതായത് 2 ദിവസത്തേക്ക് പരിധിയില്ലാത്ത ഇന്റർനെറ്റ് ആക്സസ് ആസ്വദിക്കാൻ ഇതിലൂടെ സാധിക്കും.
ഈ പ്ലാനിൽ, നിങ്ങൾക്ക് പ്രതിദിനം 20GB ഇന്റർനെറ്റ് ലഭിക്കുന്നു. ഇത് ഒരു ആക്ടീവ് പ്ലാനിനൊപ്പം ചേർത്താൽ ബൾക്ക് ഡാറ്റ ആസ്വദിക്കാനാകും. 2 ദിവസം ബൾക്ക് ഡാറ്റ വേണമെങ്കിൽ ഈ ഓപ്ഷൻ തെരഞ്ഞെടുക്കാം.
ഈ തന്നിരിക്കുന്ന ഡാറ്റ അളവ് വിനിയോഗിച്ച് കഴിഞ്ഞാലും ഇന്റർനെറ്റ് ലഭിക്കും. അതിനാലാണ് 99 രൂപയുടെ പ്ലാൻ ഒരു അൺലിമിറ്റഡ് ഡാറ്റ തരുന്ന പാക്കേജായത്. ഡാറ്റ ക്വാട്ട കഴിഞ്ഞ് നിങ്ങൾക്ക് 64 Kbps-ൽ പരിധിയില്ലാത്ത ഡാറ്റ ഉപയോഗിക്കുന്നത് തുടരാം.
ഇതിന് സമാനമായ പ്ലാൻ റിലയൻസ് ജിയോയും അവതരിപ്പിച്ചിരുന്നു. വെറും 86 രൂപ വിലയുള്ള പ്ലാനാണിത്. അൺലിമിറ്റഡ് ഇന്റർനെറ്റ് ഡാറ്റ ആസ്വദിക്കാം. ഇത് 20ജിബി ഡാറ്റയുമായാണ് അംബാനി അവതരിപ്പിച്ചിട്ടുള്ളത്.
അടുത്തിടെ 365 ദിവസം വരെ നീണ്ടു നിൽക്കുന്ന ദീർഘകാല വാലിഡിറ്റി പ്ലാൻ കമ്പനി അവതരിപ്പിച്ചു. ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് സൗജന്യ കോളിംഗും പ്രതിദിനം 100 സൗജന്യ എസ്എംഎസും ഇതിൽ ലഭിക്കും. വർഷം മുഴുവനും 24GB ഡാറ്റയാണ് ഇതിൽ ടെലികോം അനുവദിച്ചിട്ടുള്ളത്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
Also Read: 500 രൂപയ്ക്ക് താഴെ, Airtel Unlimited Calls പ്ലാനുകൾ, മികച്ച വാലിഡിറ്റിയിൽ!
ദീർഘ വാലിഡിറ്റിയിൽ കോളുകൾക്കായി പ്ലാൻ നോക്കുന്നവർക്ക് ഇത് അനുയോജ്യമാണ്. എന്നാൽ വലിയ അളവിൽ ഡാറ്റ വേണ്ടവർക്കുള്ള മികച്ച ചോയിസെന്ന് പറയാൻ കഴിയില്ല. ഈ പുതിയ എയർടെൽ പാക്കേജിന് 1,999 രൂപയാണ് വില.