OTP SMS വഴിയുള്ള ഹാക്കിങ്ങിന് TRAI പൂട്ടിടും, സെപ്തംബർ 1 മുതൽ New Rule

OTP SMS വഴിയുള്ള ഹാക്കിങ്ങിന് TRAI പൂട്ടിടും, സെപ്തംബർ 1 മുതൽ New Rule
HIGHLIGHTS

OTP SMS വഴി SPAM തട്ടിപ്പിന് TRAI പുതിയ നിയമം നടപ്പിലാക്കുന്നു

സെപ്തംബർ 1 മുതൽ പുതിയ നിയമം നടപ്പിലാക്കുന്നു

പുതിയ സംവിധാനം TP ലഭിക്കുന്നത് വൈകുന്നതിന് കാരണമാകും

OTP SMS വഴി SPAM തട്ടിപ്പ് നടത്തുന്നതിന് പൂട്ടിടാൻ TRAI. ഇതിനായി Telecom വകുപ്പ് സെപ്തംബർ 1 മുതൽ പുതിയ നിയമം നടപ്പിലാക്കുന്നു.

സ്‌പാം കോളുകളിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിലും നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പരിഹാരമാണ് ട്രായ് സെപ്തംബർ 1 പുതിയ നിയമത്തിലൂടെ നടപ്പിലാക്കുക.

OTP SPAM മെസേജുകൾക്ക് TRAI ആക്ഷൻ

ഇന്ന് ഇന്ത്യക്കാരിൽ ഭൂരിഭാഗവും സ്‌മാർട്ട്‌ഫോണുകളും ഇൻറർനെറ്റ് കണക്റ്റിവിറ്റിയും പ്രയോജനപ്പെടുത്തുന്നു. അതിനാൽ SPAM നടത്തുന്നവർക്ക് ആളുകളെ ടാർഗറ്റ് ചെയ്യാനും എളുപ്പമാണ്. TRAI എന്നറിയപ്പെടുന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് സൈബർ കുറ്റകൃത്യങ്ങൾക്ക് പരിഹാരം കണ്ടുപിടിക്കുന്നത്.

ബ്ലാക്ക് ലിസ്റ്റ് നമ്പരുകളിലെ OTP നിയന്ത്രിക്കും

ബ്ലാക്ക് ലിസ്റ്റിലുള്ള URL, OTT ലിങ്ക്, APK ഫയലുകൾ എന്നിവയെ ട്രായ് പ്രതിരോധിക്കും. വൈറ്റ് ലിസ്റ്റിൽ ഇല്ലാത്ത ഫോൺ നമ്പറുകൾക്കും നിയമം ബാധകമാകും. ഇങ്ങനെയുള്ള സ്രോതസ്സുകളിൽ നിന്നുള്ള മെസേജ് നിയന്ത്രിക്കാൻ ടെലികോം ഓപ്പറേറ്റർമാരോട് ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.

trai to stop spam calls and sms otp

OTP അയക്കാൻ ബാങ്കുകൾ ഉപയോഗിക്കുന്ന് നമ്പരുകൾ വൈറ്റ് ലിസ്റ്റിലുള്ളവ ആയിരിക്കണം. ഇങ്ങനെ ബ്ലാക്ക് ലിസ്റ്റ് വഴി വരുന്ന ഒടിടി അലേർട്ടുകളെ കണ്ടുപിടിച്ച് നടപടി എടുക്കാമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ സംവിധാനം സംശയാസ്പദമായ ലിങ്കുകൾ പരിശോധിക്കുന്നതിനായി മെസേജ് സ്കാൻ ചെയ്യും. അതിനാൽ OTP ലഭിക്കുന്നത് ഡിലേ/ വൈകുന്നതിന് കാരണമാകും.

New Rule സെപ്തംബർ 1 മുതൽ

സ്പാം എസ്എംഎസ് ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുന്ന തട്ടിപ്പുകാരെയാണ് ട്രായ് ലക്ഷ്യമിടുന്നത്. ഇവിടെ നിന്നുള്ള സ്പാം, ഫിഷിംഗ് തന്ത്രങ്ങളുടെ എണ്ണം കുറയ്ക്കാനാണ് അധികൃതരുടെ ശ്രമം. ഇതിനായി ട്രായ് ബാങ്കുകൾക്കും വെബ്സൈറ്റുകൾക്കും നിർദേശം വച്ചു. ഇതോടെ സെപ്തംബർ 1 മുതൽ പുതിയ നിയമം നടപ്പിലാക്കും.

ബാങ്കുകളും വെബ്‌സൈറ്റുകളും പോലുള്ള സ്ഥാപനങ്ങൾ ഒടിപികൾ അയയ്‌ക്കണമെങ്കിൽ ഇനി ചില നിബന്ധനകളുണ്ട്. ഓഗസ്റ്റ് 31-നകം ഇവർ ഇതിനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഈ സമയത്തിനകം തങ്ങളുടെ നമ്പർ വൈറ്റ്‌ലിസ്റ്റ് ചെയ്യുകയും വേണം. ഇടപാട് അലേർട്ടുകൾ നൽകുന്നതിലും മറ്റും OTP ഉപയോഗിക്കുന്ന ബാങ്കിങ് സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ ഇത് സഹായിച്ചേക്കും.

പുതിയ നിയമം സൈബർ തട്ടിപ്പുകളും കെണികളും കുറയ്ക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. എന്നാൽ ജിയോ, എയർടെൽ, വിഐ കമ്പനികൾ സമയപരിധി നീട്ടാൻ ശ്രമിക്കുന്നുണ്ട്. ടെലികോം ഓപ്പറേറ്റർമാർക്ക് കൂടുതൽ സമയം നൽകാൻ ട്രായ് തയ്യാറല്ലെന്നാണ് സമീപകാല റിപ്പോർട്ട് പറയുന്നത്.

ഇന്ത്യൻ, അമേരിക്കൻ സൈറ്റുകൾക്ക് ചൈനീസ് ഹാക്കിങ്

ചൈനീസ് സർക്കാർ സ്പോൺസർ ചെയ്യുന്ന ചൈനീസ് ഹാക്കിംഗ് കാമ്പെയ്ൻ ഇന്ത്യയുടെ സൈറ്റുകൾ ഹാക്ക് ചെയ്തു. അമേരിക്ക- ഇന്ത്യ ഇന്റർനെറ്റ് കമ്പനികളെയാണ് ചൈന ലക്ഷ്യം വച്ചതെന്നാണ് റിപ്പോർട്ട്.

Read More: BSNL 4G Kerala: സാധാരണക്കാർക്കൊപ്പം bsnl, 4G ടവറെത്തി! കൊച്ചുപമ്പ വരെ Fast കണക്റ്റിവിറ്റി….

ചൈനയുടെ വോൾട്ട് ടൈഫൂൺ എന്നറിയപ്പെടുന്ന ഹാക്കിങ് സിസ്റ്റമാണ് ഇത് നടത്തിയത്. വേർസ സിസ്റ്റത്തിലെ ബഗ്ഗിലൂടെ ചൈനീസ് ഹാക്കർമാർ കയറിക്കൂടിയെന്നാണ് റിപ്പോർട്ട് വിവരിക്കുന്നത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo