TRAI 21 വർഷങ്ങൾക്ക് ശേഷം Mobile Number-ൽ മാറ്റം കൊണ്ടുവരുന്നു. ഇതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കി. മൊബൈൽ നമ്പറിങ് പ്ലാനിൽ മാറ്റം വരുത്താനുള്ള നീക്കത്തിലാണ് ട്രായ്. ഇന്ത്യയിൽ മൊബൈൽ വരിക്കാരുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ചാണ് പദ്ധതി പരിഷ്കരിക്കുന്നത്.
2003 മുതൽ നാഷണൽ നമ്പറിങ് പ്ലാൻ അപ്‌ഡേറ്റ് ചെയ്തിട്ടില്ല. ഇതുവരെ കാലഹരണപ്പെട്ട നമ്പറുകളാണ് പുതിയ വരിക്കാർക്ക് നൽകിക്കൊണ്ടിരുന്നത്. പുതിയതായി ട്രായ് മൊബൈൽ നമ്പറുകൾ അനുവദിച്ചിരുന്നില്ല. ഇതിന്റെ ഭാഗമായാണ് ട്രായ് മൊബൈൽ നമ്പറുകളിൽ മാറ്റം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
ഇന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ വർധിച്ചിട്ടുണ്ട്. കൂടാതെ 5G നെറ്റ്‌വർക്കുകളുടെ വിപുലീകരണവും ഇതിനെ സ്വാധീനിച്ചു. ഇതേ തുടർന്നാണ് നമ്പറിങ് പ്ലാനിൽ മാറ്റങ്ങൾ വരുത്തുന്നത്.
അതുപോലെ 11 മുതൽ 13 അക്കം വരെയുള്ള പുതിയ നമ്പർ സിസ്റ്റവും വന്നേക്കാം. നിലവിൽ ഇന്ത്യയിലെ ഫോൺ നമ്പർ 10 അക്കമാണ്. പുതിയ നമ്പറുകൾ ഇത്തരത്തിൽ മാറ്റാൻ ട്രായ് ലക്ഷ്യമിടുന്നെന്നാണ് സൂചന.
പുതിയ നമ്പറിംഗ് പ്ലാൻ പ്രകാരം, സിം പുതിയതായി വാങ്ങുന്നവർക്ക് പുതിയ നമ്പർ ലഭിക്കും. ഇത് ഉപയോക്താക്കൾക്ക് പ്രശ്‌നമുണ്ടാക്കാതെ സേവനം ലഭ്യമാക്കുന്നതിനും സഹായിക്കും. ആരെങ്കിലും ഉപയോഗിച്ച പഴയ നമ്പരാകുമ്പോൾ പുതിയ വരിക്കാരന് അത് ചില പ്രയാസങ്ങൾ വരുത്തുന്നു.
നിലവിൽ 90 ദിവസത്തിലേറെയായി പ്രവർത്തനരഹിതമായ പഴയ നമ്പറുകളാണ് വീണ്ടും ഉപയോഗിക്കുന്നത്. പുതിയ നമ്പറിംഗ് പ്ലാൻ ഉപയോഗിച്ച്, ഇനി പുതിയ സിമ്മുകൾക്ക് പുതിയ നമ്പറുകൾ ലഭിക്കും.
കാര്യക്ഷമമായ ആശയവിനിമയത്തിന് മാത്രമല്ല ദേശീയ നമ്പറിങ് പ്ലാൻ ആവശ്യമുള്ളത്. നെറ്റ്‌വർക്ക് മാനേജ്‌മെന്റ് ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും. ഇതിനായി ടെലികോം ഐഡന്റിഫയറുകൾ (ടിഐകൾ) അനുവദിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് നമ്പറിങ് പ്ലാനിലൂടെയാണ്.
Read More: BSNL 599 രൂപ പ്ലാനിന് ഇനി വേഗത കൂടും, ഡാറ്റയും അധികമാക്കി, New ഓഫർ
മൊബൈൽ നമ്പറുകൾ റീസൈക്കിൾ ചെയ്യുന്നതിനുള്ള നിയമങ്ങൾ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) കൊണ്ടുവന്നിട്ടുണ്ട്. ഇത് അനുസരിച്ച്, 6 മാസത്തേക്ക് ഉപയോഗിക്കാത്ത സിമ്മുകൾ കാൻസലാകുന്നത്. ഈ കാലയളവിൽ റീചാർജ് ചെയ്തില്ലെങ്കിലും സിം കട്ടാകാനുള്ള സാധ്യതയുണ്ട്. കൂടാതെ സിം പോർട്ട് ചെയ്യാൻ അപ്ലൈ ചെയ്ത ശേഷം മറ്റൊരു സിമ്മിലേക്ക് മാറിയില്ലെങ്കിലും പിന്നീട് ഉപയോഗിക്കാനാകില്ല. ഇതിനായി ടെലികോം വകുപ്പ് അനുവദിക്കുന്ന സമയം 2 മാസമാണ്.