TRAI SIM Rule: സിം കട്ടാകാതിരിക്കാൻ 20 രൂപ മതി! jio, Airtel, VI, BSNL വരിക്കാർക്ക് കുശാൽ…

TRAI SIM Rule: സിം കട്ടാകാതിരിക്കാൻ 20 രൂപ മതി! jio, Airtel, VI, BSNL വരിക്കാർക്ക് കുശാൽ…
HIGHLIGHTS

ഫോണിൽ അധികം ഉപയോഗിക്കാത്ത സിം കാർഡ് ഇനി വലിയ ചെലവില്ലാതെ ആക്ടീവാക്കി നിലനിർത്താം

20 രൂപയ്ക്ക് സിം കട്ടാകാതെ ആക്ടീവാക്കി നിർത്താനുള്ള മാർഗമാണിത്

ഇങ്ങനെ വീണ്ടും 30 ദിവസത്തേക്ക് കൂടി സിം ആക്ടീവാക്കി നിലനിർത്തുന്നു

TRAI കൊണ്ടുവന്ന പുതിയ നിയമം Jio, BSNL, Airtel, VI വരിക്കാർക്ക് സന്തോഷം തരുന്നതാണ്. നിങ്ങളുടെ സെക്കൻഡറി സിം കട്ടാകാതിരിക്കാൻ ഇനി 20 രൂപ മാത്രം മതി.

സിം കട്ടാകാതിരിക്കാൻ TRAI SIM Rule

ഫോണിൽ അധികം ഉപയോഗിക്കാത്ത സിം കാർഡ് ഇനി വലിയ ചെലവില്ലാതെ ആക്ടീവാക്കി നിലനിർത്താം. സാധാരണ 90 ദിവസം തുടർച്ചയായി ഉപയോഗിക്കാത്തതും റീചാർജ് ചെയ്യാത്തതുമായ സിമ്മുകൾ കട്ടാകാറുണ്ട്. ഈ സിം പിന്നീട് വേറെ ആർക്കെങ്കിലും അനുവദിക്കുന്നു. എയർടെൽ ഇതിന് ശേഷവും 15 ദിവസത്തേക്ക് ഗ്രേസ് പിരിയഡ് അനുവദിക്കുന്നു.

Also Read: 90 ദിവസത്തേക്കുള്ള Jio Free Hotstar പ്ലാൻ! 2025-ൽ റീചാർജ് ചെയ്യുന്നവർ ശ്രദ്ധിക്കാൻ…

ബിഎസ്എൻഎൽ സിം കട്ടാകാറുള്ളത് 180 ദിവസം ഉപയോഗിക്കാതിരുന്നാലാണ്. എന്നാൽ ഇനി സിം ആക്ടീവാക്കി നിർത്താൻ തുച്ഛമായ പണച്ചെലവ് മാത്രം. ഇതിനായി ടെലികോം അതോറിറ്റി പുതിയ പ്ലാനൊന്നും അവതരിപ്പിച്ചില്ല. എന്നാൽ ട്രായ് 10 വർഷം മുന്നേ ഉണ്ടായിരുന്ന നിയമം ഒന്നുകൂടി ഓർമിപ്പിക്കുകയാണ്.

 TRAI SIM Rule

20 രൂപയുടെ TRAI SIM Rule

20 രൂപയ്ക്ക് സിം കട്ടാകാതെ ആക്ടീവാക്കി നിർത്താനുള്ള മാർഗമാണിത്. ഇത് ഇന്ത്യയിലെ പ്രീ-പെയ്ഡ് വരിക്കാർക്ക് മാത്രമാണ് ബാധകം. 20 രൂപയോ അതിൽ കൂടുതലോ ബാലൻസുള്ളവരിൽ നിന്ന് ഓട്ടോമാറ്റിക്കായി പണം കട്ടായി റീചാർജ് ആകും.

ഇത് വീണ്ടും 30 ദിവസത്തേക്ക് കൂടി സിം ആക്ടീവാക്കി നിലനിർത്തുന്നു. എന്നാൽ ഈ റീചാർജ് ഓപ്ഷനിലൂടെ ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകളോ എസ്എംഎസ് സേവനങ്ങളോ ലഭിക്കുന്നില്ല. സിം കട്ടാകാതിരിക്കാനുള്ള ഒരു ഉപാധി മാത്രമാണിത്. നിങ്ങൾക്കിനിയും വ്യക്തമായില്ലെങ്കിൽ എങ്ങനെയാണ് TRAI SIM Rule പ്രവർത്തിക്കുന്നതെന്ന് നോക്കാം.

സിം കട്ടാകാതിരിക്കാൻ 20 രൂപ റീചാർജ്

90 ദിവസത്തേക്ക് നിങ്ങളുടെ സിം ഉപയോഗിക്കുന്നില്ലെങ്കിൽ, അത് പ്രവർത്തനരഹിതമാകുന്നു. ഈ 90 ദിവസത്തിന് ശേഷം നിങ്ങളുടെ അക്കൗണ്ടിൽ 20 രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ, സിം ആക്ടീവാക്കാം. ഓട്ടോമാറ്റിക്കലി 20 രൂപ ഉപയോഗിച്ച് സിം കാർഡ് ആക്ടീവാക്കുന്നു. ഇത് 30 ദിവസത്തേക്ക് സജീവമായി തുടരും.

എന്നാൽ നിങ്ങളുടെ ബാലൻസ് 20 രൂപയിൽ താഴെയാണെങ്കിൽ സിം കാർഡ് ഡീ ആക്ടീവാകും. 20 രൂപ ഉപയോഗിച്ച് റീചാർജ് ചെയ്ത് 15 ദിവസത്തിനുള്ളിൽ നിങ്ങളുടെ നമ്പർ വീണ്ടും ആക്ടീവാക്കാം.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo