TRAI New Rule: Spam ലിങ്കുകൾ പ്രതിരോധിക്കാൻ ഫലപ്രദമായ നടപടിയുമായി ട്രായ്. സ്പാം കോളുകൾക്ക് ഉപയോഗിക്കുന്ന SIM Card Block ചെയ്യാനാണ് ട്രായിയുടെ നീക്കം. സ്പാം കോളുകളും മെസേജുകളും ഇന്ന് സൈബർ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു. ഇത് തടയാനുള്ള ശ്രമത്തിലാണ് പുതിയ നടപടിയുമായി ടെലികോം അധികൃതർ വരുന്നത്.
സ്പാം കോളുകൾ ചെയ്യുന്നതിനായി ടെലികോം സേവനങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാൻ വേണ്ടിയാണിത്. സെപ്റ്റംബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ട്രായ് അറിയിച്ചു. ഇങ്ങനെ സ്പാം കോളുകൾ ചെയ്യുന്ന സ്ഥാപനങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.
സെപ്തംബർ 1 മുതൽ സ്പാം കോൾ ചെയ്യുന്ന നമ്പറുകളുടെ ടെലികോം സേവനങ്ങൾ വിച്ഛേദിക്കപ്പെടും. അതുപോലെ എല്ലാ ടെലികോം ഓപ്പറേറ്റർമാരിൽ നിന്നും രണ്ട് വർഷത്തേക്ക് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടും.
വൈറ്റ്‌ലിസ്റ്റ് ചെയ്യാത്ത URL-കളോ APK-കളോ അടങ്ങിയ മെസേജുകൾ അയക്കാനാകില്ല. ടൈംസ് ഓഫ് ഇന്ത്യ, മിന്റ് എന്നിവ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നു.
സ്പാം ലിങ്കുകളും മറ്റും വരിക്കാരിലേക്ക് എത്തി തട്ടിപ്പ് നടത്തുന്നത് പ്രതിരോധിക്കാനാകും. സ്പാം ലിങ്കുകളിലൂടെ മാൽവെയർ സോഫ്‌റ്റ്‌വെയർ ഡൗൺലോഡ് ചെയ്യുന്ന തട്ടിപ്പുകളെ തടയാൻ സഹായിക്കും. UCC എന്നറിയപ്പെടുന്ന സ്പാമുകളിൽ നിന്ന് വരിക്കാരെ രക്ഷിക്കാനും ഇങ്ങനെ സാധിക്കും.
Read More: BSNL 5G എളുപ്പമാക്കാൻ New ടെക്നോളജി! യൂണിവേഴ്സൽ SIM, UTA അവതരിപ്പിച്ചു
വരിക്കാർക്ക് ഡു നോട്ട് കോൾ (DNC) രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യാൻ ഇതിലൂടെ സാധിക്കും. കൊമേഴ്സ്യൽ കോളുകൾ ബ്ലോക്ക് ചെയ്യാൻ ഇത് സൌകര്യം ഒരുക്കുന്നു. അതുപോലെ അവരുടെ മുൻഗണന അനുസരിച്ച് വിഭാഗങ്ങൾ തെരഞ്ഞെടുത്ത് ചെയ്യാവുന്നതാണ്. ഏകദേശം 22 കോടി വരിക്കാർ ഇങ്ങനെ ബ്ലോക്ക് കോളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ടെലികോം ഓപ്പറേറ്റർമാർക്ക് 2024 ഒക്‌ടോബർ 31 വരെ സമയപരിധി അനുവദിച്ചിട്ടുണ്ട്. മെസേജ് ചാനലുകൾ കണ്ടെത്തുന്നതിന് എന്റിറ്റി പൂർത്തിയാക്കാൻ ടെലികോം സേവനാദാതാക്കളോട് ആവശ്യപ്പെട്ടു. സ്പാം മെസേജുകൾ ട്രാക്ക് ചെയ്യാനുള്ള ടെലിമാർക്കറ്റർ ചെയിൻ വികസിപ്പിക്കാനും ട്രായ് നിർദേശിച്ചു. ഇങ്ങനെ തട്ടിപ്പുകളിലെ സ്പാം മെസേജുകളുടെ ഉറവിടം എളുപ്പത്തിൽ ട്രാക്ക് ചെയ്യാനാകും.
സ്പാം നിയന്ത്രിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് നിരന്തരം ശ്രമങ്ങൾ നടത്തുന്നു. ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും വഴിയുള്ള കോളുകൾക്ക് പ്രത്യേക സീരീസ് അവതരിപ്പിച്ചു. 160xxx സീരീസ് അവതരിപ്പിച്ചാണ് ബാങ്ക് കോളുകൾ വഴിയുള്ള തട്ടിപ്പുകളെ പ്രതിരോധിച്ചത്. കൂടാതെ UCC മെസേജുകൾ കണ്ടെത്താൻ AI, മെഷീൻ ലേണിംഗ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി.