സിമ്മുമായി ബന്ധപ്പെട്ട തട്ടിപ്പ് തടയാൻ കേന്ദ്ര സർക്കാർ
TRAI ആണ് ഈ പുതിയ നിയമം നടപ്പിലാക്കുന്നത്
SIM Fraud തടയാൻ പോർട്ടിങ്ങിൽ 7 ദിവസമെന്ന നിബന്ധന വരുന്നു
ഇന്ന് സൈബർ തട്ടിപ്പുകാർ ഉപയോഗിക്കുന്ന പ്രധാന മാർഗമാണ് SIM Fraud. വ്യക്തിപരമായ വിവരങ്ങളും പണമിടപാടുകളുമെല്ലാം ട്രാപ്പിലാക്കാൻ സൈബർ കുറ്റവാളികൾക്ക് സിം തട്ടിപ്പിലൂടെ സാധിക്കും. ഇങ്ങനെ സിമ്മുമായി ബന്ധപ്പെട്ട തട്ടിപ്പ് തടയാൻ കേന്ദ്ര സർക്കാർ New Rule കൊണ്ടുവരുന്നു. SIM Port ചെയ്യുമ്പോൾ ഇനി വരിക്കാർക്ക് ചില നിയന്ത്രണങ്ങൾ പാലിക്കേണ്ടി വരുന്നതാണ് നിയമം.
SIM Fraud; കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം
TRAI അഥവാ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ പുതിയ നിയമം നടപ്പിലാക്കുന്നത്. ഇനിമുതൽ മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എംഎൻപി) നിയമങ്ങളിൽ ഈ മാറ്റങ്ങൾ പ്രാവർത്തികമാകും. ഇത് പ്രകാരം, ഒരു സിം കാർഡ് മാറ്റുമ്പോഴോ പോർട്ടിങ് ചെയ്യുമ്പോഴോ പുതിയ നിബന്ധനകൾ പാലിക്കണം. മറ്റൊരു സിമ്മിലേക്ക് മാറുന്നവർക്കാണ് ഇത് ബാധകം.
കാരണം ഏഴ് ദിവസത്തേക്ക് മൊബൈൽ നമ്പർ മറ്റൊരു ടെലികോം ഓപ്പറേറ്റർക്ക് പോർട്ട് ചെയ്യാൻ സാധിക്കില്ല. വ്യാജ സിം സ്വാപ്പ് വഴി പോർട്ട് ചെയ്ത് ഒരുപാട് സൈബർ കുറ്റകൃത്യങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി. ടൈംസ് ഓഫ് ഇന്ത്യയാണ് ട്രായിയുടെ പുതിയ നിയമത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത്.
SIM Fraud തടയാൻ നിയന്ത്രണം
എല്ലാ സിമ്മുകളും പോർട്ട് ചെയ്യുന്നതിൽ ഇങ്ങനെ നിയന്ത്രണം ഇല്ല. പുതിയതായി കണക്ഷൻ എടുത്ത സിമ്മുകൾക്ക് ഇത് പ്രശ്നമാകും. ഇവർക്ക് ഒരാഴ്ചത്തേക്ക് മറ്റൊരു ടെലികോമിലേക്ക് പോർട്ടിങ് സാധിക്കുന്നതല്ല. അതുപോലെ മൊബൈൽ നഷ്ടപ്പെട്ട് സിം മാറ്റി എടുക്കുന്നവർക്കും അടുത്ത 7 ദിവസത്തേക്ക് സിം പോർട്ടിങ് സാധ്യമല്ല.
മോഷ്ടിക്കുന്ന ഫോണുകളിലെ സിമ്മെടുത്ത് വ്യാജ സിം കാർഡുകൾ ഉണ്ടാക്കുന്ന കേസുകൾ ഇന്ന് വർധിക്കുകയാണ്. ഇങ്ങനെയുള്ള സിം സ്വാപ്പിങ്ങിന് തടയിടാനാണ് സർക്കാരിന്റെ ഉദ്ദേശ്യം. പുതിയ സിമ്മിലേക്ക് നമ്പർ പോർട്ട് ചെയ്യാൻ ഏഴ് ദിവസമെങ്കിലും സമയമെടുക്കുന്നു. ഫോൺ നഷ്ടമായവർക്ക് ഈ കാലയളവിൽ ആധാർ കാർഡ് ഉപയോഗിച്ച് പോർട്ടിങ് നടത്താം.
Read More: Bharat Sanchar Nigam Limited: വീണ്ടും പ്രതീക്ഷയുമായി BSNL 4G! 5 സംസ്ഥാനങ്ങളിൽ ടവറുകൾ സ്ഥാപിച്ചു
സിം സ്വാപ്പിങ് നടത്തി ഏഴ് ദിവസത്തിനുള്ളിലുള്ള പോർട്ടിങ് അപേക്ഷകൾ സ്വീകരിക്കുന്നതല്ല. മൊബൈൽ നമ്പർ മാറ്റിസ്ഥാപിച്ച തീയതി മുതലുള്ള അപേക്ഷകളും നിലനിൽക്കില്ല.
പുതിയ TRAI നിയമം ഉടനെയോ?
എംഎൻപി നിയന്ത്രണങ്ങൾ ആരംഭിച്ചതിന് ശേഷമുള്ള ഒമ്പതാമത്തേതാണ് ഭേദഗതി. ജൂലൈ 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. MNP എന്നത് ഒരു ടെലികോം ഓപ്പറേറ്ററിൽ നിന്ന് മറ്റൊരു ഓപ്പറേറ്ററിലേക്ക് മാറാൻ വരിക്കാരനെ അനുവദിക്കുന്ന സംവിധാനമാണ്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile