2025 വർഷം മുഴുവൻ വാലിഡിറ്റി! Reliance Jio വരിക്കാർക്ക് Unlimited 5G, കോളിങ് തരുന്ന 2 കിടിലൻ പാക്കേജുകൾ

2025 വർഷം മുഴുവൻ വാലിഡിറ്റി! Reliance Jio വരിക്കാർക്ക് Unlimited 5G, കോളിങ് തരുന്ന 2 കിടിലൻ പാക്കേജുകൾ
HIGHLIGHTS

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് Reliance Jio

ജിയോയിൽ ദീർഘനാളത്തേക്ക് വാലിഡിറ്റി ലഭിക്കുന്ന ആകർഷക പ്ലാനുകളുണ്ട്

വളരെ സ്പീഡിലുള്ള ടെലികോം സർവ്വീസ് ജിയോ നൽകുന്നു

Reliance Jio: ഇപ്പോൾ റീചാർജ് ചെയ്താൽ 2026 വരെ നിൽക്കുന്ന പ്ലാനുകൾ വേണോ? ഒറ്റ റീചാർജ് പ്ലാനെടുത്താൽ പിന്നെ ഇടയ്ക്കിടെ മറ്റ് പ്ലാനുകൾ നോക്കേണ്ടി വരരുത്. ഇങ്ങനെയുള്ള റീചാർജ് പാക്കേജുകളാണ് ശരിക്കും ലാഭകരവും സൌകര്യപ്രദവും. കാരണം ഇടയ്ക്ക് ടെലികോം കമ്പനികൾ നിരക്ക് കൂട്ടിയാലും അത് ബാധിക്കാതിരിക്കാൻ ഈ പ്ലാനുകൾ പ്രയോജനപ്പെടുത്താം.

Reliance Jio കൂറ്റൻ പ്ലാനുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് Reliance Jio. മുകേഷ് അംബാനിയും മകൻ Akash Ambani-യും നടത്തുന്ന ടെലികോം കമ്പനിയാണിത്. വളരെ സ്പീഡിലുള്ള ടെലികോം സർവ്വീസ് ജിയോ നൽകുന്നു.

2025 വർഷം മുഴുവൻ വാലിഡിറ്റി! Reliance Jio വരിക്കാർക്ക് Unlimited 5G, കോളിങ് തരുന്ന 2 കിടിലൻ പാക്കേജുകൾ
2025 വർഷം മുഴുവൻ വാലിഡിറ്റി!

ഇവയിൽ Unlimited 5G ലഭിക്കുന്ന പ്ലാനുകൾ ജിയോയുടെ പക്കലുണ്ട്. ജിയോയിൽ ദീർഘനാളത്തേക്ക് വാലിഡിറ്റി ലഭിക്കുന്ന ആകർഷക പ്ലാനുകളുണ്ട്. ഇവയിൽ തന്നെ 365 ദിവസം വരെ വാലിഡിറ്റിയുള്ള പാക്കേജുകളും ജിയോ തരുന്നു. 2024 ജൂലൈയിൽ താരിഫ് വർധന നടപ്പിലാക്കിയതിന് ശേഷമുള്ള പുതുക്കിയ പ്ലാനുകളാണിവ. ഇതിന് മുമ്പ് 2000 രൂപ റേഞ്ചിലാണ് വാർഷിക പ്ലാൻ ജിയോ തന്നിരുന്നത്.

നിരക്ക് കൂട്ടിയതോടെ ഇവ 3000 രൂപയ്ക്ക് മുകളിൽ വിലയിലായി. എന്തായാലും 2025-ൽ Tariff Hike കൂട്ടിയാൽ അതിൽ നിന്ന് രക്ഷപ്പെടാനുള്ള പോംവഴിയാണ് ഇവ. കാരണം ഇപ്പോൾ റീചാർജ് ചെയ്താൽ 2025 അവസാനം വരെ നിങ്ങൾക്ക് വേറെ പ്ലാൻ നോക്കണ്ട. ഇങ്ങനെ ജിയോയിൽ രണ്ട് പ്ലാനുകളുണ്ട്.

Reliance Jio 3599 രൂപ പ്ലാൻ

Reliance Jio Unlimited 5G Plans
3599 രൂപ പ്ലാൻ

ജിയോയിൽ നിന്നുള്ള രണ്ട് വാർഷിക പ്ലാനിൽ ഒന്നാമത്തേത് 3599 രൂപയുടേതാണ്. ഇവ ഒരു വർഷത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്.

3599 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സൌകര്യമുണ്ട്. പ്രതിദിനം 100 എസ്എംഎസ്, 2.5GB പ്രതിദിന ഡാറ്റ എന്നിവയും ലഭിക്കും. ഈ പ്ലാൻ അൺലിമിറ്റഡ് 5G നൽകുന്നുണ്ട്. ജിയോസിനിമ, ജിയോടിവി, ജിയോക്ലൌഡ് സബ്സ്ക്രിപ്ഷനും ലഭിക്കുന്നു.

Read More: Free Amazon Prime: 84 ദിവസത്തേക്ക് 2 ഡിവൈസുകളിൽ പ്രൈം കിട്ടും, OTT റിലീസുകൾ ഫ്രീയായി കാണാം…

3999 Rs ജിയോ പ്ലാൻ

Reliance Jio's Rs 3999 Plan
ജിയോ 3999 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ മറ്റൊരു വാർഷിക പ്ലാൻ 3999 രൂപയുടേതാണ്. ഈ പ്ലാനിൽ 365 ദിവസത്തെ സേവന വാലിഡിറ്റിയുണ്ട്. ഇത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ് ദിവസേന തരുന്നു. 2.5GB പ്രതിദിന ഡാറ്റയും പ്ലാനിലുണ്ട്. ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് 5G ഡാറ്റ ലഭിക്കുന്നതാണ്. JioTV, ജിയോക്ലൗഡ്, ജിയോസിനിമ എന്നിവ മറ്റ് നേട്ടങ്ങളാണ്.

Also Read: 2026 വരെ ഇനി റീചാർജ് ചെയ്യണ്ട! Unlimited ഓഫറുകളുള്ള ഈ Airtel Plans മതി

എന്നാൽ ഈ രണ്ട് പ്ലാനുകളിലും റിലയൻസ് JioCinema പ്രീമിയം സബ്സ്ക്രിപ്ഷനല്ല അനുവദിച്ചിട്ടുള്ളത്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo