bsnl till 2026 mid year no worry for recharge
BSNL March 2025-ൽ ഒരു പ്ലാനിന് അധിക വാലിഡിറ്റി ചേർത്തിരുന്നു. ഹോളി പ്രമാണിച്ചുള്ള സ്പെഷ്യൽ സമ്മാനമായാണ് പ്ലാൻ പരിഷ്കരിച്ചത്. 30 ദിവസം അധികമായി ബിഎസ്എൻഎൽ വാർഷിക പ്ലാനിലേക്ക് ചേർത്തു. അതിനാൽ തന്നെ ഇപ്പോൾ റീചാർജ് ചെയ്താൽ 2026 പകുതി വരെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണിത്.
ശരിക്കും ജിയോ, എയർടെൽ, വിഐ കമ്പനികൾക്ക് പ്രഹരമായാണ് വാലിഡിറ്റി നീട്ടിക്കൊണ്ടുള്ള ബിഎസ്എൻഎല്ലിന്റെ നീക്കം. ഏറെ നാളത്തേക്ക് റീചാർജ് ചെയ്യണ്ട എന്ന് മാത്രമല്ല, unlimited calls, ബൾക്ക് ഡാറ്റയും ഇതിൽ നൽകുന്നു. പ്ലാനിനെ കുറിച്ച് വിശദമായി ചുവടെ വിവരിക്കുന്നു.
425 ദിവസത്തെ വാലിഡിറ്റിയാണ് പുതുക്കിയ പ്ലാനിൽ ടെലികോം തരുന്നത്. ഇതിൽ ഡാറ്റയും, കോളിങ്ങും, എസ്എംഎസ് ഓഫറുകളും ഉൾപ്പെടുന്നു. ഇതിനെല്ലാം പുറമെ ബിഎസ്എൻഎൽ ചില കോംപ്ലിമെന്ററി ആനുകൂല്യങ്ങളും പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 395 ദിവസത്തേക്കുള്ള പാക്കേജായിരുന്നു ഇത്. ഹോളി ഓഫറായി സർക്കാർ കമ്പനി 30 ദിവസത്തെ അധിക വാലിഡിറ്റി അനുവദിക്കുകയായിരുന്നു.
പ്രതിദിനം 2GB അതിവേഗ ഡാറ്റയാണ് ബിഎസ്എൻഎൽ തരുന്നത്. ഇങ്ങനെ 425 ദിവസത്തേക്ക് നിങ്ങൾക്ക് 850GB ഡാറ്റ ലഭിക്കുന്നു. അതുപോലെ100 സൗജന്യ SMS ആക്‌സസും ഇതിലുണ്ട്. ഇന്ത്യയിലുടനീളം അൺലിമിറ്റഡ് കോളിങ്ങും റോമിങ്ങും നിങ്ങൾക്ക് ചെയ്യാം.
2399 രൂപയാണ് ഈ ഹോളി പ്ലാനിന്റെ വില. ഇതിൽ ബിഎസ്എൻഎൽ ചില ഒടിടി ആനുകൂല്യങ്ങളും ചേർത്തിട്ടുണ്ട്. നിരവധി OTT ആപ്ലിക്കേഷനുകളിലേക്ക് ബിഎസ്എൻഎൽ കോംപ്ലിമെന്ററി ആക്‌സസ് തരുന്നു. ഇതിലൂടെ BiTV-യിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നു. ഇത് ബിഎസ്എൻഎൽ പോർട്ടലിൽ കാണിക്കുന്നുണ്ട്. ഓൺലൈനായി റീചാർജ് ചെയ്യാനും പ്ലാൻ ലഭ്യമാണ്.
എന്നാൽ ഈ പ്ലാൻ എക്കാലത്തേക്കും റീചാർജ് ചെയ്യാൻ ലഭ്യമായിരിക്കില്ല. ഹോളി പ്രമാണിച്ചാണ് സർക്കാർ ടെലികോം ഇങ്ങനെയൊരു പ്ലാൻ പുറത്തിറക്കിയത്. അതിനാൽ തന്നെ 425 ദിവസത്തെ പ്ലാൻ വേണ്ടവർ ഇനിയും കാലതാമസം വരുത്തരുത്. 2025 മാർച്ച് 31 വരെ റീചാർജ് ചെയ്യുന്നവർക്ക് മാത്രമേ 2399 രൂപയുടെ പ്ലാൻ ലഭിക്കുകയുള്ളൂ.
425 ദിവസം വാലിഡിറ്റിയിൽ പ്രൈവറ്റ് കമ്പനികളായ ജിയോയിലോ, എയർടെലിലോ വേറെ പ്ലാനുകളില്ലെന്നത് ശ്രദ്ധിക്കുക. സർക്കാർ ടെലികോമിന് മാത്രമാണ് ഇത്രയും വലിയ വാലിഡിറ്റിയിൽ പാക്കേജുള്ളത്. മറ്റൊരു പ്രീ-പെയ്ഡ് പ്ലാനിലും ബിഎസ്എൻഎൽ ദീർഘ വാലിഡിറ്റി തരുന്നുണ്ട്. 2099 രൂപയുടെ പ്ലാനിലാണ് കമ്പനി 425 ദിവസത്തെ വാലിഡിറ്റി ഉൾപ്പെടുത്തിയിട്ടുള്ളത്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
എന്നാൽ 2399 രൂപ പാക്കേജ് പോലെ കാലയളവ് മുഴുവൻ ആനുകൂല്യങ്ങൾ ലഭിക്കില്ല. ഇതിൽ ആനുകൂല്യങ്ങൾ 395 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ. പിന്നീടുള്ള 30 ദിവസം സിം ആക്ടീവായിരിക്കാനായി പ്രയോജനപ്പെടുത്താം.
Also Read: Last Date: Ration Card ഇ-കെവൈസി Update ചെയ്തിട്ടില്ലെങ്കിൽ വേഗമാകട്ടെ, സമയപരിധി തീരാറായി…