Airtel offers Disney Hotstar: മൂന്ന് എയർടെൽ പ്ലാനുകളിലൂടെ ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് സൗജന്യമായി നേടാം

Airtel offers Disney Hotstar: മൂന്ന് എയർടെൽ പ്ലാനുകളിലൂടെ ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് സൗജന്യമായി നേടാം
HIGHLIGHTS

മൂന്ന് പ്ലാനുകൾക്കൊപ്പമാണ് എയർടെൽ ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്നത്

ഈ പ്ലാനുകൾക്ക് 499 രൂപ, 839 രൂപ, 3359 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ

ഈ പ്ലാനുകൾ ആകർഷകമായ ഡാറ്റ, വാലിഡിറ്റി ആനുകൂല്യങ്ങളും നൽകുന്നുണ്ട്

ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളോടൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് നൽകുന്നതിലും എയർടെൽ മികവ് പുലർത്താറുണ്ട്. കുറഞ്ഞ നിരക്കിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിലേക്ക് ആക്സസ് നൽകുന്ന പ്ലാനുകൾ എയർടെൽ  അവതരിപ്പിച്ചിട്ടുണ്ട്.  മൂന്ന് പ്ലാനുകൾക്കൊപ്പമാണ് എയർടെൽ ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്നത്. ഈ പ്ലാനുകൾക്ക് 499 രൂപ, 839 രൂപ, 3359 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഈ പ്ലാനുകൾ ആകർഷകമായ ഡാറ്റ, വാലിഡിറ്റി ആനുകൂല്യങ്ങളും വരിക്കാർക്ക് നൽകുന്നുണ്ട്. 

499 രൂപയുടെ എയർടെൽ പ്ലാൻ

ഏറ്റവും കുറഞ്ഞ നിരക്കിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ 499 രൂപയുടേത് ആണ്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 3GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന 499 രൂപയുടെ എയർടെൽ പ്ലാൻ, 3 മാസത്തേക്കാണ് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നത്. ഈ ഒടിടി സബ്സ്ക്രിപ്ഷനു പുറമേ അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭിക്കും.

839 രൂപയുടെ എയർടെൽ പ്ലാൻ

2GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസത്തെ വാലിഡിറ്റിയാണ് 839 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 5G ഉപയോക്താക്കൾക്ക് എയർടെൽ അ‌ൺലിമിറ്റഡ് സൗജന്യ 5Gയും നൽകുന്നു. മൂന്ന് മാസത്തേക്ക് ആണ് ഈ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ നൽകുന്നത്. ഇതിനു പുറമേ ഏതാനും ചില അ‌ധിക ആനുകൂല്യങ്ങൾ കൂടി എയർടെൽ 839 രൂപയുടെ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിവാർഡ്സ്മിനി സബ്സ്ക്രിപ്ഷൻ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയാണ് ഈ അ‌ധിക ആനുകൂല്യങ്ങൾ.

3359 രൂപയുടെ എയർടെൽ പ്ലാൻ

ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്ന ഏറ്റവും നിരക്ക് കൂടിയ എയർടെൽ പ്രീപെയ്ഡ് പ്ലാനാണിത്. 365 ദിവസ വാലിഡിറ്റിയിൽ സേവനങ്ങൾ നൽകുന്ന ഈ പ്രീപെയ്ഡ് പ്ലാനിൽ ഒരു വർഷത്തേക്കാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കുക. 2.5GB പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അ‌ധിക ആനുകൂല്യമായാണ് ഒടിടി സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള ആക്‌സസിനൊപ്പം അൺലിമിറ്റഡ് 5ജി ഡാറ്റ യോഗ്യതയും ഈ പ്ലാൻ നൽകുന്നു.

അടുത്തിടെ എയർടെൽ 399 രൂപ വിലയുള്ള പ്ലാനിലൂടെ നൽകിയിരുന്ന ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് ഒഴിവാക്കിയിരുന്നു. ഈ പ്ലാനിലെ ഒടിടി ആക്സസ് ഒഴിവാക്കിയെങ്കിലും ഡാറ്റ അടക്കമുള്ള ആനുകൂല്യങ്ങളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നിലവിൽ മൂന്ന് പ്ലാനുകൾക്കൊപ്പമാണ് എയർടെൽ ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്നത്. ഈ പ്ലാനുകൾക്ക് 499 രൂപ, 839 രൂപ, 3359 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഈ പ്ലാനുകൾ ആകർഷകമായ ഡാറ്റ, വാലിഡിറ്റി ആനുകൂല്യങ്ങളും വരിക്കാർക്ക് നൽകുന്നുണ്ട്. ഡിസ്നി+ ഹോട്ട്സ്റ്റാർ ഫ്രീ സബ്സ്ക്രിപ്ഷനിൽ ലഭിക്കുന്ന മികച്ച പ്ലാനായാണ് ഞാൻ ഈ എയർടെൽ പ്ലാനിനെ കാണുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo