BSNL ലാൻഡ്‌ലൈൻ വരിക്കാരുടെ ഡാറ്റ മോഷ്ടിച്ച് പെരൽ ഹാക്കർ
ആയിരക്കണക്കിന് വരിക്കാരുടെ വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്
ഇന്റർനെറ്റ്, ലാൻഡ്‌ലൈൻ ഉപയോക്താക്കളുടെ ഡാറ്റയാണ് ഹാക്കിങ് ചെയ്യപ്പെട്ടത്
BSNL ലാൻഡ്‌ലൈൻ വരിക്കാരുടെ വിവരങ്ങൾ (Data breach) മോഷ്ടിക്കപ്പെട്ടു. മോഷ്ടിച്ച ഡാറ്റ ഹാക്കർമാർ ഡാർക്ക് വെബിൽ പ്രസിദ്ധീകരിച്ചുവെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ നടന്ന വലിയ ഹാക്കിങ് ആണിത്. ആയിരക്കണക്കിന് വരിക്കാരുടെ വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്. ഗൗരവകരമായ ഈ ഡാറ്റ ബ്രീച്ചിനെ കുറിച്ച് കൂടുതലറിയാം.
BSNL-ൽ ഹാക്കിങ്…
ബിഎസ്എൻഎൽ ഇന്റർനെറ്റ്, ലാൻഡ്‌ലൈൻ ഉപയോക്താക്കളുടെ ഡാറ്റയാണ് ഹാക്കിങ് ചെയ്യപ്പെട്ടത്. ഫൈബർ, ലാൻഡ്‌ലൈൻ കണക്ഷനുകൾ ഉപയോഗിക്കുന്നവരുടെ നിർണായക വിവരങ്ങൾ ലഭിച്ചുവെന്ന് ഹാക്കർ അവകാശപ്പെട്ടു. പെരൽ എന്നറിയപ്പെടുന്ന ഹാക്കറാണ് ഡാറ്റ മോഷണം നടത്തിയത്.
ഇമെയിൽ അഡ്രസ്, ബില്ലിംഗ് ഡാറ്റ എന്നിവയെല്ലാം ചോർത്തപ്പെട്ടുവെന്നാണ് വിവരം. വരിക്കാരുമായി ലിങ്ക് ചെയ്‌തിരിക്കുന്ന സ്വകാര്യ ഡാറ്റയും ഹാക്കിങ് ചെയ്തു. ഇങ്ങനെ ആയിരത്തിലധികം വരിക്കാരുടെ സെൻസിറ്റീവ് വിവരങ്ങൾ വന്നിട്ടുണ്ട്.
BSNL പ്രതികരണം എങ്ങനെ?
ഈ ലംഘനത്തെ കുറിച്ച് ബിഎസ്‌എൻഎൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും ഇന്ത്യൻ സൈബർ സുരക്ഷാ ഏജൻസിയായ Cert-Inനെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. ഇത് ഗുരുതര പ്രശ്നമാണെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ കനിഷ്‌ക് ഗൗർ പറഞ്ഞു.
ബിഎസ്എൻഎല്ലിനും അതിന്റെ വരിക്കാർക്കും ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ഡാറ്റ ഹാക്കിങ് വരിക്കാരുടെ സ്വകാര്യതയെ അപകടപ്പെടുത്തും. കൂടാതെ, സാമ്പത്തിക തട്ടിപ്പ്, സൈബർ കെണികളിലേക്കും ഇത് നയിച്ചേക്കുമെന്നും കനിഷ്‌ക് ഗൗർ കൂട്ടിച്ചേർത്തു. ഡാറ്റ മോഷണം നടന്നിട്ടുണ്ടെങ്കിൽ ടനടി നടപടിയെടുക്കാനും അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു. ഇതുവഴി അപകട സാധ്യത കുറയ്ക്കാനാകും. മോഷ്ടിച്ച ഡാറ്റയെ ഹാക്കർ ദുരുപയോഗം ചെയ്യുന്നത് തടയാനും സാധിക്കുമെന്ന് കനിഷ്‌ക് ഗൗർ വ്യക്തമാക്കി.
സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്ന ഡാറ്റ ലംഘനമാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 32,000 ലൈനുകൾ ഡാറ്റ ബ്രീച്ചിൽ ഉൾപ്പെട്ടിരുന്നു. ഏകദേശം 2.9 ദശലക്ഷം ലൈനുകളിൽ നിന്ന് ഡാറ്റ നേടിയെന്ന് ഹാക്കർ അവകാശപ്പെടുന്നു. ബിഎസ്എൻഎൽ വരിക്കാരുടെ ജില്ല തിരിച്ചുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം.
BSNL ഫ്രീ സേവനങ്ങൾ
അതേ സമയം, കേരളത്തിനും തമിഴ്നാടിനും ബിഎസ്എൻഎൽ ഫ്രീ സേവനം പ്രഖ്യാപിച്ചു. കേരളത്തിലെ ശബരിമലയിൽ ഫ്രീ-വൈഫൈ നൽകുമെന്നാണ് പ്രഖ്യാപനം. സന്നിധാനത്ത് ആദ്യ അരമണിക്കൂറാണ് സൗജന്യ വൈഫൈ നൽകുക. സന്നിധാനത്തെ തിരക്കും കണക്റ്റിവിറ്റി പ്രശ്നവും പരിഹരിക്കാനാണ് നടപടി.
READ MORE: SIM Card Rule 2024: ജനുവരി 1 മുതൽ ഓരോ വരിക്കാരനും ശ്രദ്ധിക്കേണ്ടത്| TECH NEWS
ഇതുകൂടാത, തമിഴ്നാട് തൂത്തുക്കുടിയിൽ BSNL ഫ്രീ ടോക്ക് ടൈം ഓഫർ അനുവദിച്ചു. 200 രൂപ വില വരുന്ന ഫ്രീ ടോക്ക് ടൈമാണ് ഇവിടെ നൽകുന്നത്. പ്രളയത്തിന് ശേഷം ദുരിതത്തിലായ പ്രദേശവാസികൾക്ക് കണക്റ്റിവിറ്റി ഉറപ്പുവരുത്താനാണ് ഈ സേവനം.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile