കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ടെലികോം കമ്പനികൾ അവരുടെ പ്ലാനുകളുടെ വില വലിയ തോതിൽ വർധിപ്പിക്കുകയുണ്ടായി. ഇതിന് പുറമെ എയർടെലും ജിയോയും ഉൾപ്പെടെയുള്ള കമ്പനികൾ ചില പ്ലാനുകൾ നിർത്തലാക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. ഇതിന് ഏറ്റവും അടുത്ത ഉദാഹരണമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, Airtel അതിന്റെ വിലകുറഞ്ഞ പ്ലാനുകളുടെ തുക ഉയർത്തിയതും, ആ വിലയിൽ വരുന്ന പ്ലാനുകൾ നിർത്തലാക്കുകയും ചെയ്തത്.
ഇപ്പോഴിതാ BSNLഉം ഇതേ പാത പിന്തുടരുകയാണ്. പുതിയതായി വിലകുറഞ്ഞ 4 റീചാർജ് പ്ലാനുകളാണ് ടെലികോം കമ്പനി നിർത്തലാക്കിയത്. 71 രൂപ, 104 രൂപ, 135 രൂപ, 395 രൂപ എന്നിവയിൽ വന്നിരുന്ന നാല് STV റീചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ നിർത്തലാക്കി. എന്താണ് എസ്ടിവി റീചാർജ് പ്ലാനെന്നും, ഈ Recharge plan എന്തുകൊണ്ടാണ് ടെലികോം ഓപ്പറേറ്റർ ഇത് നിർത്തലാക്കിയതെന്നും മനസിലാക്കാം.
ഒരു ശരാശരി ടെലികോം വരിക്കാരന് ആശ്രയിക്കാവുന്ന 4 എസ്ടിവി റീചാർജ് പ്ലാനുകളാണ് BSNL ഇപ്പോൾ നിർത്തലാക്കിയത്. STV എന്നാൽ സ്പെഷ്യൽ താരിഫ് വൗച്ചർ എന്നതാണ്. ഒരു നിശ്ചിത കാലയളവിലേക്ക് കമ്പനി വാഗ്ദാനം ചെയ്യുന്ന പ്രത്യേക തരം റീചാർജ് പ്ലാനുകളാണ് ഇവ. എന്നിരുന്നാലും, അതിന്റെ ജനപ്രീതി കണക്കിലെടുത്ത്, കമ്പനി ഈ പ്ലാനുകളുടെ സാധുത വർധിപ്പിച്ചു.
തങ്ങളുടെ പ്ലാനുകൾക്ക് കൂടുതൽ പണം നൽകുക എന്നതിന് പകരം അവ നിർത്തലാക്കുക എന്ന തന്ത്രമാണ് Airtel സ്വീകരിച്ചത്. അതുപോലെ, BSNLഉം മറ്റ് ടെലികോം കമ്പനികളും അവരുടെ വിലകുറഞ്ഞ പ്ലാനുകൾ നിർത്തലാക്കുകയാണ്. ഇങ്ങനെ നിർത്തലാക്കിയ ആ 4 പ്ലാനുകൾ ചുവടെ കൊടുക്കുന്നു
ബിഎസ്എൻഎല്ലിന്റെ 71 രൂപയുടെ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയുള്ളതായിരുന്നു. ഇതിൽ 20 രൂപയുടെ ടോക്ക് ടൈം സൗകര്യവും ലഭ്യമായിരുന്നു. കോളിങ്, എസ്എംഎസ്, ഡാറ്റ സൗകര്യങ്ങൾ എന്നിവ ഈ പ്ലാനിൽ ലഭ്യമായിരുന്നില്ല.
ബിഎസ്എൻഎല്ലിന്റെ 104 രൂപയുടെ പ്ലാൻ 18 ദിവസത്തെ വാലിഡിറ്റിയിലാണ് വരുന്നത്. ഇത് 3 GB ഡാറ്റയും 30 എസ്എംഎസും 300 മിനിറ്റും വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഒരു ഡിസ്കൗണ്ട് കൂപ്പണും ഇതിലുണ്ട്.
ബിഎസ്എൻഎല്ലിന്റെ 135 രൂപയുടെ പ്ലാൻ 24 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. 1440 മിനിറ്റ് കോളിങ് ആനുകൂല്യം ഈ പ്ലാനിൽ ലഭ്യമാണ്.
BSNLന്റെ 395 രൂപയുടെ പ്ലാൻ 71 ദിവസത്തെ വാലിഡിറ്റിയിൽ വരുന്നു. 3000 മിനിറ്റ് ഓൺ-നെറ്റ് കോളിങ് ഉൾപ്പെടെ 1800 മിനിറ്റ് ഓഫ്-നെറ്റ് കോളിങ് ആനുകൂല്യം ഇതിന് ലഭിക്കുന്നുണ്ട്. കോളിങ് പരിധി കഴിഞ്ഞാൽ മിനിറ്റിന് 20 പൈസ ഈടാക്കും. ദിവസേന 2GB ഡാറ്റ ആനുകൂല്യവും ഇതിൽ ലഭ്യമായിരുന്നു.