56 ദിവസത്തേക്ക് Prime Video നേടണമെങ്കിൽ ലാഭം ഈ Airtel Recharge പ്ലാൻ

56 ദിവസത്തേക്ക് Prime Video നേടണമെങ്കിൽ ലാഭം ഈ Airtel Recharge പ്ലാൻ
HIGHLIGHTS

ഏറ്റവും ആകർഷകവും ബജറ്റ് ഫ്രെണ്ട്ലിയുമായുള്ള പ്ലാനുകളാണ് Airtel തരുന്നത്

എയർടെലിന്റെ രണ്ട് പ്രീപെയ്ഡ് പ്ലാനുകളിൽ Amazon Prime ഫ്രീയായി കിട്ടും

56 ദിവസത്തേക്കാണ് എയർടെൽ തരുന്ന Prime Video ആക്സസ് ലഭിക്കുന്നത്

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്ററാണ് Bharti Airtel. ഏറ്റവും ആകർഷകവും ബജറ്റ് ഫ്രെണ്ട്ലിയുമായുള്ള പ്ലാനുകൾ എയർടെലിലുണ്ട്. ഒടിടി പുത്തൻ റിലീസുകൾ കാണാനും എയർടെൽ പ്ലാനുകൾ ഉത്തമമായിരിക്കും.

Airtel ഫ്രീ Prime Video പ്ലാൻ

കാരണം എയർടെലിന്റെ രണ്ട് പ്രീപെയ്ഡ് പ്ലാനുകളിൽ Amazon Prime ഫ്രീയായി കിട്ടും. 56 ദിവസത്തേക്കാണ് എയർടെൽ തരുന്ന Prime Video ആക്സസ് ലഭിക്കുന്നത്. ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ അധിക ചിലവില്ലാതെ ലഭിക്കാനുള്ള ഒരു ട്രിക്കാണിത്. ഇവയിൽ ഏറ്റവും ആകർഷകമായ പ്ലാൻ 599 രൂപയുടേതാണ്. എന്തെന്നാൽ?

699 രൂപയുടെ Airtel പ്ലാൻ

ഈ പ്ലാനിൽ എയർടെൽ അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ ചെയ്യുന്നു. 699 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോളുകളും മറ്റും ലഭിക്കുന്നതാണ്. ഇത് എയർടെലിന്റെ പുതിയ പ്ലാനല്ല. എന്നാൽ പഞ്ചായത്ത്, മിർസാപൂർ സീരീസുകൾ ആസ്വദിക്കാൻ ഇതിൽ റീചാർജ് ചെയ്യാം.

Airtel ഫ്രീ Prime Video പ്ലാൻ
Airtel ഫ്രീ Prime Video പ്ലാൻ

പ്ലാനിന്റെ ബേസിക് വാലിഡിറ്റി 56 ദിവസമാണ്. ഇതിലെ പ്രതിദിന ഡാറ്റ 3GB ആണ്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഈ കാലയളവിൽ ആസ്വദിക്കാം. അതുപോലെ എയർടെൽ ഈ പാക്കേജിൽ ദിവേസന100 എസ്എംഎസ് തരുന്നു. ആമസോൺ പ്രൈം അംഗത്വം തന്നെയാണ് പ്ലാനിന്റെ എടുത്തു പറയേണ്ട ആനുകൂല്യം.

അൺലിമിറ്റഡ് 5G ഡാറ്റ, അപ്പോളോ 24|7 സർക്കിൾ ആനുകൂല്യങ്ങളും ഈ പാക്കേജിലുണ്ട്. കൂടാതെ, നിങ്ങൾക്ക് സൗജന്യ ഹെലോട്യൂൺസ് എയർടെലിൽ നിന്നും ആസ്വദിക്കാം. മ്യൂസിക് കേൾക്കാൻ ആഗ്രഹിക്കുന്നവർക്കായി എയർടെൽ വിങ്ക് മ്യൂസികും സൌജന്യമായി തരുന്നു.

ആമസോൺ പ്രൈം എയർടെലിലൂടെ ലാഭകരം!

ഇന്ത്യയിലെ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷന് വില 299 രൂപയാണ്. ഇത് ഒരു മാസത്തേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ തുകയാണ്. ഈ പ്ലാനിലൂടെ എയർടെൽ വരിക്കാർക്ക് 299 രൂപ ചിലവാകും. അതിനാൽ, ഹ്രസ്വകാല ആക്‌സസിനുള്ള പ്രൈം വീഡിയോ ആക്സസ് എയർടെലിലൂടെ നേടാം. ഇതിൽ 699 രൂപയ്ക്ക് മൂന്ന് മാസത്തിന് അടുത്ത് ആക്സസ് നേടാം. കൂടാതെ, ഡാറ്റ, കോളിങ് പോലുള്ള ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭിക്കുന്നതാണ്.

Read More: Elephants Names Using AI: അങ്ങനെ ആനയുടെ ഭാഷയും, അവർ തമ്മിൽ വിളിക്കുന്ന പേരും AI കണ്ടുപിടിച്ചു കളഞ്ഞു!

റീചാർജ് ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ഗൂഗിൾ പേ പോലുള്ളവ ആശ്രയിക്കാം. എയർടെലിന്റെ വെബ്സൈറ്റ് വഴിയും റീചാർജ് ചെയ്യാവുന്നതാണ്. കൂടാതെ എയർടെൽ താങ്ക്സ് ആപ്പിൽ നിന്നും വരിക്കാർക്ക് ഈ പ്ലാനിൽ റീചാർജ് ചെയ്യാം.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo