ഇന്ന് ഇന്ത്യയിൽ ഏറ്റവും മികച്ച ടെലികോം സേവന ദാതാക്കളായി വളർന്നിരിക്കുകയാണ് Reliance Jio. ഓഫറുകളാലും മികച്ച പ്ലാനുകളിലൂടെയും ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ജിയോ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയായിരുന്നു.
മാസം തോറും റീചാർജ് ചെയ്യുന്നതിനേക്കാൾ ഏറ്റവും അനുയോജ്യം വാർഷിക പ്ലാനുകളാണെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു. കാരണം, കൂടുതൽ ലാഭകരമായി റീചാർജ് ചെയ്യാൻ എന്തുകൊണ്ടും ഒരു വർഷം വരെ വാലിഡിറ്റിയുള്ള Annual planകൾ തന്നെയാണ് നല്ലത്.
ഇങ്ങനെ വാർഷിക പ്ലാനുകളിൽ റീചാർജ് ചെയ്യുന്നവർക്കായി തെരഞ്ഞെടുക്കാവുന്ന 2 കിടിലൻ പ്ലാനുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നിങ്ങളും ഒരു Jio വരിക്കാരാണെങ്കിൽ തീർച്ചയായും ഇവ പരീക്ഷിക്കാവുന്നതാണ്.
2999 രൂപയുടെയും 2545 രൂപയുടെയും പ്ലാനുകളാണ് Reliance Jio അവതരിപ്പിച്ചിട്ടുള്ളത്. ദീർഘ കാല വാലിഡിറ്റിയിൽ വരുന്ന ഈ പ്ലാനിൽ ഡാറ്റയും, മറ്റ് അൺലിമിറ്റഡ് ഓഫറുകളും ഉൾപ്പെടുന്നുണ്ട്. ഇവ രണ്ടിലും അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ ലഭിക്കുന്നതാണ്. നിങ്ങളുടെ ഫോണിൽ 5G ആക്സസ് ചെയ്യാൻ സാധിക്കുമെങ്കിൽ, 5G ലഭിക്കുന്ന പ്രദേശത്താണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ തീർച്ചയായും ഈ പ്ലാൻ നിങ്ങൾക്ക് വലിയൊരു നേട്ടമാകും.
ജിയോയുടെ 2545 രൂപ പ്ലാൻ ദിവസേന 1.5 GB ഡാറ്റ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനാണ്. 336 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. 100 SMS, അൺലിമിറ്റഡ് വോയ്‌സ് കോളിങ് എന്നീ ആനുകൂല്യങ്ങൾ തീർച്ചയായും ഈ പ്ലാനിൽ ലഭിക്കുന്നതാണ്. JioCinema, JioTV, JioCloud തുടങ്ങിയ എന്റർടെയിൻമെന്റ് സെക്ഷനുകളിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഇതിൽ ഉൾപ്പെടുന്നു. മൊത്തത്തിൽ 504 GBയാണ് ഈ പ്ലാനിന് കീഴിൽ വരിക്കാർക്ക് ലഭിക്കുന്നത്.
2999 രൂപയുടെ Jio പ്ലാൻ മുമ്പ് പറഞ്ഞ പ്ലാനിനേക്കാൾ കുറച്ച് ചെലവേറിയതാണെങ്കിലും അധിക ആനുകൂല്യങ്ങളോടെയാണ് വരുന്നത്. ഈ പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 2.5 GB ഡാറ്റ ലഭിക്കും. ദിവസവും 100 എസ്‌എംഎസും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഇതിൽ ലഭിക്കുന്നതാണ്. 365 ദിവസമാണ് വാലിഡിറ്റി. മൊത്തം 912.5 GB ഡാറ്റയാണ് പ്ലാനിൽ അനുവദിച്ചിട്ടുള്ളത്.
എന്നാൽ, ഓർക്കുക… ഈ പ്ലാൻ പ്രത്യേക പീരിയഡിലേക്ക് മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതായത്, സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 30 വരെ റീചാർജ് ചെയ്യുകയാണെങ്കിൽ ഈ പ്ലാൻ ലഭിക്കും. JioCinema, JioTV, JioCloud എന്നിവയുടെ സബ്സ്ക്രിപ്ഷൻ 2999 രൂപയുടെ പ്ലാനിൽ ഉൾപ്പെടുന്നു. ജിയോയുടെ 7-ാം വാർഷികത്തോട് അനുബന്ധിച്ചാണ് Jio 2999 രൂപയുടെ റീചാർജ് പ്ലാൻ പുറത്തിറക്കിയത്.