ജിയോയുടെ പുതിയ ഉത്പന്നങ്ങൾ പുറത്തിറങ്ങുമെന്ന് സൂചനകൾ
ജിയോയുടെ ഉത്പന്നങ്ങളിൽ ഏറ്റവും എടുത്തുപറയേണ്ടത് അവരുടെ 4ജി ഫീച്ചർ ഫോൺ തന്നെയാണ് .എന്നാൽ ഇപ്പോൾ ഫീച്ചർ ഫോൺ മാത്രം വാങ്ങിയാൽപ്പോര .അതിന്റെ കൂടെ അവരുടെ ടിവി അഡാപ്റ്ററും വാങ്ങിക്കണം .ടിവി അഡാപ്‌റ്റർ ഇല്ലെങ്കിൽ ഈ ഫീച്ചർ ഫോണുകൾ നിങ്ങൾക്ക് ടിവിയിൽ കണക്റ്റ് ചെയ്യുവാൻ സാധിക്കുന്നതല്ല .
ഇത് 720p സപ്പോർട്ട് ചെയ്യുന്നതാണ് .ഇനി ജിയോയിൽ നിന്നും പ്രതീഷിക്കുന്നത് അവരുടെ ഡിഷ് തന്നെയാണ് .ടിവി അഡാപ്‌റ്റർ പുറത്തിറക്കി ഇനി കുറഞ്ഞ ചിലവിലെ ഡിഷ് കണക്ഷനുകൾ ജിയോ പുറത്തിറക്കുന്നുണ്ട് എന്നാണ് സൂചനകൾ .
എന്നാൽ നിലവിൽ ജിയോ പുറത്തിറക്കിയിരിക്കുന്ന ക്യാഷ് ബാക്ക് ഓഫർ ഉപഭോതാക്കളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .ജിയോ ക്യാഷ് ബാക്ക് ഓഫറുകൾ 399 രൂപയുടെയോ അല്ലെങ്കിൽ അതിനു മുകളിൽ റീചാർജ്ജ് ചെയ്യുന്നവർക്ക് മാത്രമാണ് ലഭിക്കുന്നത് .
ക്യാഷ് ബാക്ക് ഉപഭോതാക്കൾക്ക് പേ tm പോലെയുള്ള ഓൺലൈൻ സംവിധാനത്തിൽ ലഭിക്കുന്നതാണ് .നവംബർ 25 വരെയാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് .