57 ശതമാനം താരിഫ് വർധനവിന് Airtel

57 ശതമാനം താരിഫ് വർധനവിന് Airtel
HIGHLIGHTS

എയർടെൽ ഏറ്റവും കുറഞ്ഞ റീചാർജ് പ്ലാനിന്റെ വില 57 ശതമാനം വർധിപ്പിച്ചു

പല സർക്കിളുകളിലും 99 രൂപ പ്ലാൻ ഒഴിവാക്കി 155 രൂപയുടെ പ്ലാൻ നടപ്പിലാക്കി

വർധിപ്പിച്ച താരിഫ് ബോർഡിലുടനീളം ഉണ്ടാകുമെന്നാണ് എയർടെൽ സിഇഒ പറയുന്നത്

അ‌ധികം ​വൈകാതെ എയർടെലി (Airtel)ന്റെ റീച്ചാർജ് പ്ലാൻ നിരക്കുകളിൽ വർധന ഉണ്ടാകുമെന്ന് സൂചന നൽകി എയർടെൽ സിഇഒ ഭാരതി മിത്തൽ. ഈ വർഷം പകുതിയോടു കൂടി നിരക്കുകളിൽ ചെറിയ രീതിയിൽ വർധന വരുത്തേണ്ടി വരുമെന്നും മുന്നോട്ടുള്ള പ്രവർത്തനത്തിന് നിരക്ക് വർധന കൂടിയേ തീരൂ എന്നും അ‌ദ്ദേഹം വ്യക്തമാക്കുന്നു. 

ബേസിക് റീച്ചാർജ് പ്ലാനിൽ 57 ശതമാനം വർധനയുമായി എയർടെൽ 

പോയ വർഷം നവംബർ മുതൽ എയർടെൽ (Airtel) തങ്ങളുടെ 99 രൂപയുടെ റീച്ചാർജ് പ്ലാൻ പല സർക്കിളുകളിലും നിർത്തലാക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ എയർടെലി (Airtel) ൽനിന്ന് റീച്ചാർജിനായി തെരഞ്ഞെടുക്കാൻ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കുള്ള പ്ലാൻ 155 രൂപയുടെ റീച്ചാർജ് പ്ലാൻ ആണ്. ഒറ്റയടിക്ക് 57 ശതമാനം വർദ്ധനയാണ് ഇവിടെ എയർടെൽ വരുത്തിയത്. എന്നിട്ടും പുതിയ വരിക്കാരുടെ എണ്ണത്തിൽ ജിയോയെ മറികടന്ന് മുന്നേറാൻ എയർടെലി (Airtel) ന് സാധിച്ചു.

മികച്ച സേവനം നൽകുന്ന നിലയിലേക്ക് എത്താൻ ധാരാളം മൂലധനം ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അ‌തിനനുസരിച്ച് വരുമാനം വർധിച്ചിട്ടില്ല, രാജ്യത്ത് മറ്റൊരു വിഐ കൂടി ഉണ്ടാകേണ്ട സാഹചര്യമില്ല. ഇതേപ്പറ്റി എല്ലാവരും ബോധവാന്മാരാണ് എന്നാണ് കരുതുന്നത്. ഈ വർഷത്തിന്റെ പകുതിയോടെ ഇന്ത്യൻ സാഹചര്യത്തിൽ താരിഫിൽ വരേണ്ട ചെറിയ വർദ്ധനവിനെക്കുറിച്ചാണ് പറയുന്നത് എന്നും അ‌ദ്ദേഹം വ്യക്തമാക്കി.

താരിഫ് വർധന മറ്റ് കാര്യങ്ങൾക്കായി ആളുകൾ ചെലവഴിക്കുന്നതിനേക്കാൾ താരതമ്യേന കുറവായിരിക്കുമെന്ന് മിത്തൽ പറഞ്ഞു. വിവിധ വിപണികളിലുടനീളം ആളുകൾ വിലക്കയറ്റം അനുഭവിക്കുന്നുണ്ടെങ്കിലും, ഇപ്പോഴും വിലക്കയറ്റത്തെക്കുറിച്ച് പരാതിപ്പെടുന്നില്ല. അതിനാൽ, പുതുക്കിയ താരിഫുകൾക്കും ആഘാതം അത്ര കാര്യമായിരിക്കില്ല. 2ജി സേവനം നിർത്തുന്നതിനെപ്പറ്റി ഇപ്പോൾ ആലോചിച്ചിട്ടില്ല. 300 ദശലക്ഷത്തിലധികം ആളുകൾ ഇപ്പോഴും അടിസ്ഥാന മൊബൈൽ സേവനം ഉപയോഗിക്കുന്നുണ്ട്. 4ജി, 5ജി സേവനങ്ങൾ ഇവരിലേക്ക് എത്തിയിട്ടില്ല. അ‌തിനാൽ 2ജി നിർത്താനുള്ള സമയമായില്ല. എയർടെലി (Airtel) നെ സംബന്ധിച്ചിടത്തോളം മാറ്റം വളരെ വേഗത്തിൽ നടക്കുന്നുണ്ട്. തങ്ങളുടെ 2ജി വരിക്കാരുടെ എണ്ണം 100 ദശലക്ഷത്തിൽ താഴെയാണ്.

പോയ വർഷം ഡിസംബറിൽ ഒഡീഷയിൽ നിന്നും ഹരിയാനയിൽ നിന്നും എയർടെൽ (Airtel) ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് റീചാർജ് പ്ലാൻ റദ്ദാക്കാൻ തുടങ്ങി. 200 എംബി ഡാറ്റയും കോളുകളും സെക്കൻഡിന് 2.5 പൈസ നിരക്കിൽ വാഗ്ദാനം ചെയ്തിരുന്ന 99 രൂപയുടെ പ്ലാൻ ടെലികോം ഓപ്പറേറ്റർ നീക്കം ചെയ്തു. പകരം, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് മിനിറ്റുകൾ, 1 ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവ 24 ദിവസത്തെ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ റീചാർജ് പ്ലാനായി കമ്പനി 155 രൂപ ലിസ്റ്റ് ചെയ്യാൻ തുടങ്ങി. പിന്നീട് ഈ വർഷം ജനുവരിയിൽ ആന്ധ്രപ്രദേശ്, ബീഹാർ, HP, രാജസ്ഥാൻ, നോർത്ത് ഈസ്റ്റ്, കർണാടക, യുപി-വെസ്റ്റ് എന്നിവയുൾപ്പെടെ എട്ട് സർക്കിളുകളിൽ നിന്ന് പ്ലാൻ നീക്കം ചെയ്തു.

 

Nisana Nazeer
Digit.in
Logo
Digit.in
Logo