Telecom Company of the Year: ഏറ്റവും മികച്ച ടെലികോം കമ്പനി അംബാനിയുടേതാണോ?

Telecom Company of the Year: ഏറ്റവും മികച്ച ടെലികോം കമ്പനി അംബാനിയുടേതാണോ?
HIGHLIGHTS

Telecom Company of the Year പുരസ്കാരം ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററിന്

2024ലെ ഏഷ്യൻ ടെലികോം അവാർഡിലാണ് പുരസകാരം പ്രഖ്യാപിച്ചത്

ലോകത്തിലെ ഏറ്റവും വലിയ 5G SA കോർ നെറ്റ്‌വർക്ക് വിന്യസിച്ചതിനാണ് പുരസ്കാരം

ഏറ്റവും മികച്ച Telecom Company ഏതായിരിക്കും? അങ്ങനെയൊരു അവാർഡുണ്ടോ എന്നാണോ? എങ്കിലുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർ തന്നെയാണ് ഇത്തവണ പുരസ്കാരം നേടിയത്. Ambani ഉടമസ്ഥതയിലുള്ള Reliance Jio ഏഷ്യൻ ടെലികോം അവാർഡിൽ നേട്ടം കൈവരിച്ചു.

Telecom Company of the Year അവാർഡാണ് റിലയൻസ് ജിയോ സ്വന്തമാക്കിയത്. സിംഗപ്പൂരിൽ നടന്ന 2024ലെ ഏഷ്യൻ ടെലികോം അവാർഡിലാണ് ജിയോയെ വിജയിയായി പ്രഖ്യാപിച്ചത്. 2023ലെ പുരസ്കാരമാണ് ജിയോയ്ക്ക് സമ്മാനിച്ചത്. ടെലികോം ടോക്ക് ആണ് ജിയോയ്ക്ക് ലഭിച്ച ഈ അംഗീകാരത്തെ കുറിച്ച് വിശദമാക്കുന്നത്.

Reliance Jio telecom company award
Reliance Jio

Telecom Company അവാർഡ്

ലോകത്തിലെ ഏറ്റവും വലിയ 5G സ്റ്റാൻഡ്എലോൺ (SA) കോർ നെറ്റ്‌വർക്ക് വിന്യസിച്ചതിനാണ് പുരസ്കാരം. ജിയോ തങ്ങളുടെ 5G നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ടെലികോം സേവനം എത്തിക്കുന്നു. നിലവിൽ ടെലികോം കമ്പനി കവറേജ് കൂടുതൽ ആഴത്തിലാക്കാനുള്ള ശ്രമത്തിലാണ്.

മികച്ച Telecom Company ജിയോ

സിംഗപ്പൂരിലെ മറീന ബേ സാൻഡ്സ് എക്‌സ്‌പോ ആൻഡ് കൺവെൻഷൻ സെന്ററിലായിരുന്നു പുരസ്കാര ചടങ്ങ്. ഇന്ത്യയിലെ മികച്ച ടെലികോം കമ്പനിയായാണ് ജിയോയെ പ്രഖ്യാപിച്ചത്. എന്നാൽ ഇന്ത്യയിൽ മാത്രമായി സേവനം ഒതുക്കുകയല്ല റിലയൻസ് ജിയോ. ജിയോയുടെ 5G വിന്യാസം അതിവേഗമായിരുന്നു. ഇങ്ങനെ വേഗം 5G പുറത്തിറക്കുക മാത്രമല്ല കമ്പനി ചെയ്തത്.

തദ്ദേശീയ ടെക്നോളജി ഉപയോഗിച്ചാണ് ജിയോ 5G പുറത്തിറക്കുന്നത്. മറ്റ് വികസ്വര രാജ്യങ്ങളിലേക്ക് ടെക്നോളജി കയറ്റുമതി ചെയ്യുന്നതിലും ജിയോയുടെ പക്കൽ സംവിധാനങ്ങളുണ്ട്. അതിനാൽ തന്നെ നോക്കിയ, എറിക്സണിനെ കൂടാതെ ഈ മേഖലയിൽ ഒരു ഇന്ത്യൻ കമ്പനി കൂടിയുണ്ടെന്ന് പറയാം.

Reliance Jio 5G

100 ദശലക്ഷത്തിനടുത്ത് 5G വരിക്കാരാണ് നിലവിൽ ജിയോയ്ക്കുള്ളത്. 2024-ൽ ഇതിന്റെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. കാരണം അതിവേഗ കണക്റ്റിവിറ്റി മാത്രമല്ല. ജിയോയുടെ വയർലെസ് ഉപയോക്താക്കളാകട്ടെ 450 ദശലക്ഷത്തിലധികമാണ്. റിലയൻസ് ജിയോ അൺലിമിറ്റഡ് ഡാറ്റ ഓഫറാണ് 5G വരിക്കാർക്ക് ഓഫർ ചെയ്യുന്നത്.

Jio Qualcomm ഫോൺ

10,000 രൂപയിലും താഴെ ഫോണുകൾ പുറത്തിറക്കാനുള്ള പ്ലാനിലാണ് അംബാനി. ഇതിനായി റിലയൻസ് ജിയോയും ക്വാൽകോമും തമ്മിൽ കൈകോർക്കുന്നു. താങ്ങാനാവുന്ന 5G സ്മാർട്ട്‌ഫോണായിരിക്കും ഇങ്ങനെ വിപണിയിൽ എത്തിക്കുക.

READ MORE: Best Smartphone: 2023ലെ Phone Of The Year ആരായിരുന്നു? മഹത്തരമായ ആ ഫോൺ…

സാധാരണക്കാരെയും 5ജിയിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ക്വാൽകോം പോലുള്ള പവർഫുൾ ഘടകങ്ങൾ ഉൾപ്പെടുമ്പോൾ പെർഫോമൻസിൽ ആശങ്ക വേണ്ട. 10,000 രൂപയ്ക്കും താഴെ വിലയാകുമ്പോൾ ആർക്കും ഒരു 5G ഫോൺ വാങ്ങാമെന്ന സാഹചര്യമാകും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo