TATA Deal: 1000 ഗ്രാമങ്ങൾക്കായി 15,000 കോടി രൂപയുടെ കരാർ ഉണ്ടാക്കിയ ടാറ്റ| Latest News

Updated on 10-Oct-2024
HIGHLIGHTS

ഇക്കഴിഞ്ഞ ജൂലൈയിൽ BSNL-TATA കരാർ ഉണ്ടാക്കിയിരുന്നു

15000 കോടി രൂപയുടെ കരാറാണ് ഇരുവരും തമ്മിൽ ഒപ്പുവച്ചത്

രാജ്യത്തുടനീളം 1000 ഗ്രാമങ്ങളില്‍ 4ജി എത്തിക്കാനുള്ള ലക്ഷ്യമാണ് ഇരുവരും ചേർന്ന് ഒരുക്കിയിട്ടുള്ളത്

BSNL 4G-യിലേക്ക് കുതിക്കാൻ കൈപിടിച്ച് ഉയർത്തിയത് സാക്ഷാൽ TATA. സ്വകാര്യ കമ്പനികളുടെ മേൽക്കോയ്മ ടെലികോം മേഖലയിൽ തഴച്ചുവളരുമ്പോഴാണ് ടാറ്റയുടെ ഇടപെടൽ. ഇക്കഴിഞ്ഞ ജൂലൈയിൽ BSNL-TATA കരാർ ഉണ്ടാക്കിയിരുന്നു.

1000 ഗ്രാമങ്ങളില്‍ BSNL-നൊപ്പം TATA-യും

15000 കോടി രൂപയുടെ കരാറാണ് ഇരുവരും തമ്മിൽ ഒപ്പുവച്ചത്. ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസും (TCS) ബിഎസ്എൻഎല്ലും വിദൂരപ്രദേശങ്ങളിലേക്ക് വരെ 4ജി എത്തിക്കാൻ ഒരുങ്ങുകയാണ്. രാജ്യത്തുടനീളം 1000 ഗ്രാമങ്ങളില്‍ 4ജി എത്തിക്കാനുള്ള ലക്ഷ്യമാണ് ഇരുവരും ചേർന്ന് ഒരുക്കിയിട്ടുള്ളത്.

രതൻ ടാറ്റ വിയോഗം ഓരോ ഇന്ത്യക്കാരനും വേദനയോടെ മാത്രമേ ഉൾക്കൊള്ളാനാകൂ. ഉപ്പ് മുതൽ കർപ്പൂരം വരെ എന്ന ചൊല്ല് അന്വർഥമാക്കുകയായിരുന്നു ടാറ്റ. നമ്മുടെ നിത്യോപയോഗ ജീവിതത്തിലെ എല്ലാ ഭാഗങ്ങളിലും ടാറ്റയുടെ സാന്നിധ്യമുണ്ടെന്ന് പറയാം. പരസ്പരം ബന്ധപ്പെടാനുള്ള ടെലികോം ഉപാധിയിലും ടാറ്റ ബിഎസ്എൻഎല്ലിലൂടെ സഹായമെത്തിക്കുന്നു.

BSNL 4ജിയ്ക്ക് കരുത്തേകിയ TATA

കുറച്ച് വര്‍ഷങ്ങളായി ബിഎസ്എൻഎല്ലിനൊപ്പം 4ജിയിലും മറ്റും ടിസിഎസ്സും സഹായം നൽകുന്നു. എന്നാൽ ഇത്തരമൊരു വലിയ കരാർ, അതും ഗ്രാമങ്ങൾക്കായി നിശ്ചയിച്ചിരിക്കുന്നതിനാലാണ് വലിയ വാർത്തയായത്.

ജിയോ, എയർടെൽ സ്വകാര്യ കമ്പനികൾ കഴുത്തറുക്കുന്ന നിരക്കുകളിലാണ് സേവനം നൽകുന്നത്. സർക്കാർ കമ്പനി ബിഎസ്എൻഎൽ ആകട്ടെ നേരെ തിരിച്ചും. നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നതിലും, വീണ്ടും കുറഞ്ഞ പ്ലാനുകൾ അവതരിപ്പിക്കുന്നതിലും ബിഎസ്എൻഎൽ മുൻപന്തിയിലുണ്ട്. ഇതിനൊപ്പം കമ്പനിയുടെ 4ജി വിന്യാസം തകൃതിയായി മുന്നോട്ട് പോകുന്നു. ഇതിന് പിന്നിലെ കരുത്താകട്ടെ ടാറ്റയുടെ ടിസിഎസ്സിനാണ്.

ബിഎസ്എൻഎൽ-ടാറ്റ കരാറിന് പിന്നാലെ രതൻ ടാറ്റ ഇത് വാങ്ങിയോ എന്നായി പലരം ചോദിച്ചത്. അംബാനിയുടെ ജിയോയോട് പോരാടാൻ പ്രിയപ്പെട്ട ടാറ്റ കളത്തിലിറങ്ങുന്നോ എന്ന് നെറ്റിസൺസ് സംശയിച്ചു. എന്നാൽ ടിസിഎസ്സിന്റെയും ബിഎസ്എൻഎല്ലിന്റെയും കരാർ വ്യത്യസ്തമായിരുന്നു. സർക്കാർ കമ്പനിയിൽ ടാറ്റ തന്ത്രപരമായ നിക്ഷേപമാണ് നടത്തിയത്. അല്ലാതെ സോഷ്യൽ മീഡിയ പറഞ്ഞ പോലെ ബിഎസ്എൻഎല്ലിനെ ടാറ്റ വാങ്ങിയിട്ടില്ല.

ടെലികോം വിപ്ലവത്തിൽ ടാറ്റയും സർക്കാർ കമ്പനിയും

ഈ ചങ്ങാത്തം രാജ്യത്ത് ടെലികോം വിപ്ലവം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് ഇരുവരും കൈകോർക്കുമ്പോൾ, ഗ്രാമീണ ഇന്ത്യയ്ക്ക് അത് ഗുണം ചെയ്യും. വിദൂരപ്രദേശങ്ങളിൽ മെച്ചപ്പെട്ട സേവനങ്ങളും മികച്ച കണക്റ്റിവിറ്റിയും ഇതിലൂടെ ലഭ്യമാക്കാനാകും.

ബിഎസ്എൻഎൽ 4ജി ആകട്ടെ സ്വകാര്യ കമ്പനികളുടേതിൽ നിന്ന് വ്യത്യസ്തമാണ്. തദ്ദേശീയമായി വികസിപ്പിച്ച 4G ടെക്നോളജിയാണ് ബിഎസ്എന്‍എല്‍ വിന്യസിക്കുന്നത്. ഈ പദ്ധതിയ്ക്ക് ടിസിഎസ്സും, സി-ഡോട്ടും സഹകരിക്കുന്നു. ഇതുകൂടാതെയാണ് 1000 ഗ്രാമങ്ങളിലേക്ക് ഫാസ്റ്റ് കണക്റ്റിവിറ്റി എത്തിക്കാനുള്ള പുതിയ കരാറും.

Also Read: BSNL New Deal: Price Hike നേരിടാൻ ടാറ്റ സഹായിക്കുമോ?

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :