Tata Play സബ്സ്ക്രൈബേഴ്സിന് ഇനി ആനിമേഷൻ പരിപാടികൾ പരസ്യമില്ലാതെ കാണാം. ദിവസം 2 രൂപ നിരക്കിൽ Japanese animation പരിപാടികൾ ഇനി ആസ്വദിക്കാം. ഇതിനായി Tata Anime Local എന്ന സേവനത്തിനാണ് തുടക്കമിട്ടത്. ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് അനീം ലോക്കൽ ആരംഭിച്ചിരിക്കുന്നത്.
കുട്ടികളുടെ ജനപ്രിയ ജാപ്പനീസ് ആനിമേഷൻ പരിപാടികൾ പരസ്യമില്ലാതെ കാണാം. നരുട്ടോ, സെർജന്റ് കെറോറോ എന്നിവയെല്ലാം ഇതിലുണ്ട്. നിൻജാബോയ് റന്താരോ, നരുട്ടോ ഷിപ്പുഡെൻ, ബ്ലാക്ക് ക്ലോവർ, റോബോട്ടൻ എന്നിവയുമുണ്ട്. ടിവിയിലേക്കും ടാറ്റ പ്ലേ മൊബൈൽ ആപ്പിലേക്കുമാണ് സേവനം ആരംഭിച്ചിരിക്കുന്നത്. ആനിമേഷൻ പരിപാടികൾ വെറും 2 രൂപ നിരക്കിൽ പരസ്യമില്ലാതെ ആസ്വദിക്കാം.
നിലവിൽ ചുരുക്കം ഭാഷകളിൽ മാത്രമാണ് ഇവ ലഭ്യമാകുന്നത്. അനീം ലോക്കലിലൂടെ ഇനി ആനിമേഷൻ പരിപാടികൾ മലയാളത്തിൽ കാണാം. അതും ഇടയ്ക്കിടെ അലോസരപ്പെടുത്തുന്ന പരസ്യങ്ങളില്ലാതെ. ചാനൽ നമ്പർ 681-ലാണ് അനീം ലോക്കൽ ലഭ്യമാകുന്നത്.
വർധിച്ചുവരുന്ന ആവശ്യത്തിന് അനുസരിച്ചുള്ള പരിപാടികൾ നൽകാനാണ് ശ്രമമെന്ന് കമ്പനി പറഞ്ഞു. ടാറ്റ പ്ലേയിലെ അനിമേഷൻ ലോക്കൽ സമഗ്രമായ ഓഫറിലെ മറ്റൊരു തുടക്കമാണ്. ഏറ്റവും മികച്ച പരിപാടികൾ ഇത് ലഭ്യമാക്കുമെന്നും ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ പല്ലവി പുരി പറഞ്ഞു.
ഇന്ന് വിനോദ പരിപാടികളിൽ ആനിമേഷന് നിർണായക സ്ഥാനമുണ്ട്. ഇന്ത്യയിൽ ആനിമേഷൻ പരിപാടികൾ അതിവേഗം വളരുന്നുണ്ട്. ഇതിനൊപ്പം അനിമേഷൻ ലോക്കൽ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും ലീന ലെലെ ദത്ത പറഞ്ഞു. സോണി YAY ബിസിനസ് ഹെഡ്ഡാണ് ലീന ദത്ത. ഇന്ത്യൻ ആരാധകർക്ക് ആനിമേഷൻ പരിപാടികളുടെ ആസ്വാദനത്തിൽ ഇത് വിപ്ലവമാകുമെന്നും പറഞ്ഞു.
Read More: Xiaomi 14 Civi in India: Triple റിയർ ക്യാമറ, ഡ്യുവൽ സെൽഫി ക്യാമറ! വന്നിരിക്കുന്നവൻ ചില്ലറക്കാരനല്ല
ടാറ്റ പ്ലേ 45-ലധികം വിനോദ, ഇൻഫോടെയ്ൻമെന്റ് പരിപാടികൾ നൽകുന്നുണ്ട്. വിനോദം, കുട്ടികൾ, പഠനം, പ്രാദേശിക ഉള്ളടക്കം, ഭക്തി എന്നിവയിലെല്ലാം പരിപാടികളുണ്ട്. ഇതിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് അനീം ലോക്കൽ.
ടാറ്റ ഗ്രൂപ്പും ഡിസ്നി ഇന്ത്യയുമാണ് ടാറ്റ പ്ലേയുടെ ഉടമകൾ. 600-ൽപ്പരം ചാനലുകളാണ് DTH സർവ്വീസിലൂടെ ടാറ്റ പ്ലേ നൽകുന്നത്. മുമ്പ് ടാറ്റ സ്കൈ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.