BSNL 4G Update: BSNL-ന് വേഗത കൂട്ടാൻ സാക്ഷാൽ TATA, 15000 കോടി രൂപയുടെ കരാറെന്ന് റിപ്പോർട്ട്

Updated on 10-Jun-2024
HIGHLIGHTS

ഇന്ന് 4G കണക്റ്റിവിറ്റിയില്ലാതെ BSNL നഷ്ടക്കയത്തിലാണ്

BSNL-നെ കൈപിടിച്ച് ഉയർത്താൻ ടാറ്റ ഗ്രൂപ്പ് ഡാറ്റ സെന്റുകൾ സ്ഥാപിക്കുന്നു

ടാറ്റ 15,000 കോടി രൂപയുടെ ഇടപാട് നടത്തുന്നത്

നഷ്ടത്തിലായ BSNL-നെ കൈപിടിച്ച് ഉയർത്താൻ സാക്ഷാൽ TATA. ബിഎസ്എൻഎല്ലിനായി ടാറ്റ ഗ്രൂപ്പ് ഇന്ത്യയിൽ ഡാറ്റ സെന്റുകൾ സ്ഥാപിക്കുന്നു. രാജ്യത്ത് നാല് മേഖലകളിലായി സ്ഥാപിക്കുന്നത് വലിയ ഡാറ്റാ സെന്ററുകളാണ്. ഇങ്ങനെ 4G നെറ്റ്‌വർക്ക് വിന്യസിക്കുന്നതിന് ടാറ്റ ബിഎസ്എൻഎല്ലിന് കൈത്താങ്ങാകും.

BSNL-നായി ടാറ്റയുടെ സഹായം

Bharat Sanchar Nigam Limited എന്നത് സർക്കാർ കമ്പനിയാണ്. ഇന്ന് 4ജി കണക്റ്റിവിറ്റിയില്ലാതെ ബിഎസ്എൻഎൽ നഷ്ടക്കയത്തിലാണ്. ഈ സാഹചര്യത്തിലാണ് ടാറ്റ 15,000 കോടി രൂപയുടെ ഇടപാട് നടത്തുന്നത്.

ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ആണ് ബിഎസ്എൻഎല്ലുമായി കരാറിലേർപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലുടനീളം 4G നെറ്റ്‌വർക്ക് വിന്യസിക്കുന്നതിന് സർക്കാർ കമ്പനിയെ ടാറ്റ സഹായിക്കും.

BSNL-നായി ടാറ്റ

ജൂൺ 9 വരെയുള്ള കണക്കനുസരിച്ച് 14.08 ലക്ഷം കോടി രൂപയാണ് ടിസിഎസിന്റെ വിപണി മൂലധനം. ടിസിഎസ്സും സി ഡോട്ട് എന്ന സർക്കാർ സ്ഥാപനവും ഇപ്പോൾ 4G നെറ്റ്‌വർക്ക് പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്.

BSNL അതിവേഗം ഇനി ഗ്രാമങ്ങളിലേക്ക്…

രാജ്യത്തൊട്ടാകെയുള്ള 1000-ലധികം ഗ്രാമങ്ങളിൽ ബിഎസ്എൻഎൽ മികച്ച മൊബൈൽ കണക്റ്റിവിറ്റി ഉറപ്പാക്കും. സർക്കാർ കമ്പനിയുമായുള്ള കരാറിന്റെ ഭാഗമായി നാല് മേഖലകളിൽ വലിയ ഡാറ്റാ സെന്ററുകൾ വരുന്നു. ഇതിനായുള്ള പ്രവർത്തനങ്ങൾ ടിസിഎസ് ആരംഭിക്കുകയാണ്.

ജില്ലകളെയും തഹസീൽ ഓഫീസുകളെയും ബന്ധിപ്പിക്കുന്നതിന് കാര്യക്ഷമമായ ആശയവിനിമയം സ്ഥാപിക്കണം. ഇതിനുള്ള പദ്ധതി കൊണ്ടുവരുന്നതായും ബിഎസ്എൻഎൽ അറിയിച്ചു. ഡിഎൻഎ ഇന്ത്യയാണ് ബിഎസ്എൻഎൽ- ടാറ്റ പദ്ധതിയെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

BSNL 4G

ബിഎസ്എൻഎൽ 4G എവിടെ?

ഈ വർഷം 4ജി എത്തിക്കുമെന്നാണ് സർക്കാർ ടെലികോം കമ്പനിയുടെ വാഗ്ദാനം. 2024 പകുതിയായിട്ടും ഇപ്പോഴും ബിഎസ്എൻഎൽ ഇഴയുകയാണ്. എന്നാൽ ഇന്ത്യയിലുടനീളം 4G, 5G സേവനങ്ങൾ നൽകുമെന്ന് കമ്പനി ആവർത്തിക്കുന്നു. ഒരു ലക്ഷം സൈറ്റുകളിൽ 4G ഇൻസ്റ്റാൾ ചെയ്യാൻ പദ്ധതിയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 4G-യ്ക്ക് വേണ്ടി ടവറുകളും സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 9,000 ടവറുകൾ സ്ഥാപിച്ചുവെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്.

Read More: T20 World Cup Live: ഫ്രീയായി Cricket കാണാൻ Jio തരുന്ന 7 ഓഫറുകൾ

TCS, തേജസ് നെറ്റ്‌വർക്കുകളും ITI-യും ഏകദേശം 19,000 കോടി രൂപയുടെ ഓർഡറുകൾ നേടിയിട്ടുണ്ട്. BSNL-ൽ നിന്ന് ഇവർ ഓർഡർ എടുത്തതിനാൽ 2024-ൽ 4ജി എത്തിയേക്കുമെന്ന് പ്രതീക്ഷിക്കാം. ഈ വർഷം ഓഗസ്റ്റിൽ രാജ്യത്തുടനീളം 4ജി എത്തിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :