Tariff Hike: സംഭവിക്കേണ്ടത് സംഭവിച്ചു! Airtel വരിക്കാർക്ക് വേണ്ടി New പ്ലാനുകൾ നോക്കാം

Tariff Hike: സംഭവിക്കേണ്ടത് സംഭവിച്ചു! Airtel വരിക്കാർക്ക് വേണ്ടി New പ്ലാനുകൾ നോക്കാം
HIGHLIGHTS

Jio, Airtel, Vodafone Idea കമ്പനികൾ റീചാർജ് പ്ലാനുകൾ ഉയർത്തി

താരിഫ് ഉയർത്തിയ ശേഷമുള്ള എയർടെൽ പ്ലാനുകളെ കുറിച്ച് അറിയാം

ഇവയിൽ ജനപ്രിയ പ്ലാനുകളിലെ മാറ്റം എങ്ങനെയെന്ന് നോക്കാം

സ്വകാര്യ ഓപ്പറേറ്റർമാർ ഈ മാസം മുതൽ Tariff Hike നടപ്പിലാക്കി. Jio, Airtel, Vodafone Idea കമ്പനികളാണ് റീചാർജ് പ്ലാനുകൾ ഉയർത്തിയത്. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളെ ആശ്രയിച്ചിരുന്ന ദശലക്ഷക്കണക്കിന് വരിക്കാർക്ക് ഇത് ആഘാതമായിരുന്നു.

സർക്കാർ ടെലികോം കമ്പനി BSNL ആകട്ടെ ഇതുവരെയും അതിവേഗ കണക്റ്റിവിറ്റി നൽകിയിട്ടില്ല. അൺലിമിറ്റഡ് 5G ഫ്രീയായി തന്നിരുന്ന എയർടെലും ജിയോയും ചുവട് മാറ്റി. നിലവിൽ 5ജി ഉൾപ്പെടുത്തിയിരിക്കുന്ന പ്ലാനുകളുടെ മിനിമം നിരക്ക് 300-ൽ കൂടുതലാണ്.

Read More: Vi 5G Latest News: 4G, 5G സ്പീഡാക്കാൻ Samsung-നൊപ്പം കൂടി Vodafone Idea!

Tariff Hike

താരിഫ് ഉയർത്തിയ ശേഷമുള്ള എയർടെൽ പ്ലാനുകളെ കുറിച്ച് അറിയാം. ഇവയിൽ ജനപ്രിയ പ്ലാനുകളിലെ മാറ്റം എങ്ങനെയെന്ന് നോക്കാം. എയർടെൽ വരിക്കാർ റീചാർജ് ചെയ്യുന്നതിന് മുന്നേ ഈ പ്ലാനുകളെ കുറിച്ച് പരിശോധിക്കണം. താരതമ്യേന കൂടുതൽ വാലിഡിറ്റിയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുക. മാസ, ത്രൈമാസ, വാർഷിക പ്ലാനുകളാണ് ഇവിടെ വിവരിക്കുന്നത്.

എയർടെൽ Tariff Hike ചെയ്ത പ്ലാനുകൾ
എയർടെൽ Tariff Hike ചെയ്ത പ്ലാനുകൾ

എയർടെൽ Tariff Hike ചെയ്ത പ്ലാനുകൾ

265 രൂപയുടെ മാസ പ്ലാനിന് ഇനിമുതൽ 299 രൂപയാകും. ഇത് 28 ദിവസത്തേക്ക് ഉപയോഗിക്കാവുന്ന പ്രീ-പെയ്ഡ് പ്ലാനാണ്. ദിവസവും 1GB വീതമാണ് പ്ലാനിൽ നിന്ന് ലഭിക്കുന്നത്.

അടുത്തത് 28 ദിവസത്തേക്കുള്ള 1.5GB പ്ലാനാണ്. ഇതിന് കഴിഞ്ഞ മാസം വരെ 299 രൂപയായിരുന്നു. എന്നാൽ പുതുക്കിയ നിരക്കിൽ 349 രൂപയാകും.

28 ദിവസത്തേക്കുള്ള അടുത്ത പ്ലാൻ 409 രൂപയുടേതാണ്. മുമ്പ് എയർടെൽ 359 രൂപയ്ക്ക് നൽകിയിരുന്ന പ്ലാനിന് 50 രൂപ കൂടി. ഇതിൽ ദിവസേന 2GB ലഭിക്കുന്നു.

നീണ്ട വാലിഡിറ്റി പ്ലാനുകൾ

84 ദിവസത്തേക്കുള്ള ഇപ്പോഴത്തെ എയർടെൽ പ്ലാനാണ് 859 രൂപയുടേത്. നിരക്ക് ഉയർത്തുന്നതിന് മുമ്പ് 719 രൂപയായിരുന്നു വില. 84 ദിവസത്തിൽ 1.5GB വീതം ലഭിക്കുന്നു. 84 ദിവസം കാലാവധി വരുന്ന അടുത്ത പ്ലാൻ 979 രൂപയുടേതാണ്. നിരക്ക് വർധനവിന് മുമ്പുള്ള വില 839 രൂപയായിരുന്നു. ഇതിൽ പ്രതിദിനം 2GB ലഭിക്കുന്നു.

ഇനി വാർഷിക പ്ലാനുകളുടെ പഴയ നിരക്കും പുതിയ വിലയും പരിശോധിക്കാം. 365 ദിവസത്തേക്കുള്ള 2.5GB പ്ലാനിന് 3,599 രൂപയാണ് വില. മുമ്പ് 2,999 രൂപയ്ക്കായിരുന്നു എയർടെൽ ഈ വാർഷിക പ്ലാൻ നൽകിയിരുന്നത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo