T20 Men’s World Cup: Free Hotstar കിട്ടാൻ ബെസ്റ്റ് Airtel പ്ലാൻ ഇതാണ്!

T20 Men’s World Cup: Free Hotstar കിട്ടാൻ ബെസ്റ്റ് Airtel പ്ലാൻ ഇതാണ്!
HIGHLIGHTS

Airtel വരിക്കാർക്ക് ടി20 ലോകകപ്പ് ലൈവ് മത്സരങ്ങൾ ഫ്രീയായി കാണാനുള്ള പ്ലാനിതാ

ഈ പ്ലാനിലൂടെ നിങ്ങൾക്ക് Disney+ Hotstar സൌജന്യമായി ലഭിക്കും

ഈ ഓഫറിലൂടെ മൂന്ന് മാസത്തേക്ക് സൗജന്യമായി ഹോട്ട്സ്റ്റാർ സ്ട്രീം ചെയ്യാം

Airtel വരിക്കാർക്ക് T20 World Cup കാണാൻ മികച്ച പ്ലാനിതാ. ആകർഷകമായ ബജറ്റ്-ഫ്രെണ്ട്ലി പ്ലാനാണ് ഭാരതി എയർടെൽ പ്രഖ്യാപിച്ചത്. ഫ്രീയായി ക്രിക്കറ്റ് മത്സരം തത്സമയം കാണാനുള്ള പ്രീ-പെയ്ഡ് പ്ലാനാണിത്. ഈ പ്ലാനിലൂടെ നിങ്ങൾക്ക് Disney+ Hotstar സൌജന്യമായി ലഭിക്കും.

പുതിയ Airtel പ്ലാൻ

ഇന്ത്യയിലെ പ്രധാനപ്പെട്ട ടെലികോം കമ്പനിയാണ് എയർടെൽ. 5G അതിവേഗം, ബഹുദൂരം എത്തിക്കാൻ എയർടെലിന് സാധിച്ചു. ഇപ്പോഴിതാ ലോകകപ്പ് ക്രിക്കറ്റ് സീസണിൽ ഈ പ്ലാനുകളും വിനിയോഗിക്കാം.

ടി20 ലോകകപ്പ് ലൈവ് മത്സരങ്ങൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആസ്വദിക്കാം. ഇതിനായി മികച്ച റീചാർജ് പ്ലാനാണ് കൊണ്ടുവന്നിരിക്കുന്നത്. ഈ ഓഫറിലൂടെ മൂന്ന് മാസത്തേക്ക് സൗജന്യമായി ഹോട്ട്സ്റ്റാർ സ്ട്രീം ചെയ്യാം. ഈ ഹോട്ട്സ്റ്റാർ- എയർടെൽ പ്ലാനിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇതാ…

ലോകകപ്പിനായി Airtel ഓഫർ world cup disney plus hotstar
ലോകകപ്പിനായി Airtel ഓഫർ

ലോകകപ്പിനായി Airtel ഓഫർ

അമേരിക്കയിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങൾ വീട്ടിലെ ടിവിയിൽ ഇരുന്ന് കാണണമെന്നില്ല. അതിന് നിങ്ങളുടെ മൊബൈലിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഉണ്ടായാൽ മതി. ഹോട്ട്സ്റ്റാർ ഇൻസ്റ്റാൾ ചെയ്തിട്ട് മാത്രം കാര്യമില്ല. സബ്സ്ക്രൈബും ചെയ്തിരിക്കണം. എന്നാൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഇല്ലാത്തവർക്ക് എയർടെലിന്റെ ഓഫറിതാ. 500 രൂപയ്ക്കും താഴെ മാത്രമാണ് എയർടെൽ ഇതിനായി ഈടാക്കുന്നത്.

499 രൂപയുടെ പ്രീ-പെയ്ഡ് പ്ലാൻ

പോക്കറ്റ്- ഫ്രെണ്ട്ലിയായിട്ടുള്ള എയർടെൽ പ്രീ-പെയ്ഡ് പ്ലാനാണിത്. 499 രൂപയ്ക്ക് റീചാർജ് ചെയ്താൽ 28 ദിവസത്തേക്ക് വാലിഡിറ്റി ലഭിക്കും. ഈ കാലയളവിൽ ഹൈ-സ്പീഡ് ഇന്റർനെറ്റും അൺലിമിറ്റഡ് ഓഫറുകളും ലഭിക്കുന്നു. 3GB ഡാറ്റയാണ് എയർടെൽ പ്രതിദിനം അനുവദിച്ചിരിക്കുന്നത്. ദിവസേന 100 SMS വീതം ലഭിക്കും. കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും പാക്കേജിലുണ്ട്.

Read More: 12GB സ്റ്റോറേജ് Nothing Phone 2a ഇനി Colorful! ഇന്ത്യയിൽ ലിമിറ്റഡ് സെയിൽ എന്നാണെന്നോ?

ഇതിനൊപ്പം ക്രിക്കറ്റ് ടൂർണമെന്റ് ആഘോഷമാക്കാൻ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കും. 3 മാസത്തേക്കുള്ള ആക്സസാണ് എയർടെൽ ഓഫർ ചെയ്യുന്നത്. ടിവി ചാനലുകളും സിനിമാ-സീരിയലുകളും ലഭിക്കുന്ന എയർടെൽ എക്സ്ട്രീം ആക്സസുമുണ്ട്. എയർടെൽ എക്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷനാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫ്രീ ഹലോട്യൂൺസ്, അപ്പോളോ 24/7 സർക്കിൾ ആനുകൂല്യങ്ങളും ഇതിലുണ്ട്.

ഇതിന് പുറമെ 839 രൂപയ്ക്കും 3,359 രൂപയ്ക്കും ഹോട്ട്സ്റ്റാർ പ്ലാനുകളുണ്ട്. ഈ പ്ലാനുകളിലും എയർടെൽ ബൾക്ക് ഡാറ്റയും ബേസിക് ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo