ബിഎസ്എൻഎൽ ഇതാ ഒരു കിടിലൻ റീചാർജ് പ്ലാൻ അവതരിപ്പിക്കുന്നു.
മറ്റ് ടെലികോം കമ്പനികളാരും വാഗ്ദാനം ചെയ്യാത്ത മികച്ച പ്ലാനാണിത്.
19 രൂപയുടെ റീചാർജിൽ എന്തെല്ലാം ആനുകൂല്യങ്ങളെന്ന് മനസിലാക്കൂ...
19 രൂപയ്ക്ക് 90 ദിവസം വാലിഡിറ്റിയുള്ള പ്ലാൻ!!! എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ലെന്ന് നിങ്ങൾ പറഞ്ഞേക്കാം, എന്നാൽ സംഭവം ശരിയാണ്. അതായത്, സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ BSNL ആണ് ഈ പ്ലാൻ ഉപഭോക്താക്കൾക്ക് മുമ്പിൽ അവതരിപ്പിച്ചിരിക്കുന്നത്.
വെറും 19 രൂപയ്ക്ക് 90 ദിവസത്തെ വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎൽ നൽകുന്നു. മാത്രമല്ല, ഈ പ്ലാനിലെ ഉപയോക്താക്കൾക്ക് 50 MB ഡാറ്റയും അനുവദിക്കുന്നുണ്ട്. BSNLന്റെ ഈ പ്ലാനിനെ ഇതേ ബജറ്റിൽ വിപണിയിലുള്ള മറ്റ് കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്യുകയാണ് ഇവിടെ. ഈ ബജറ്റിൽ മറ്റ് കമ്പനികളായ ജിയോ- Jio, എയർടെൽ- Airtel, വോഡഫോൺ-ഐഡിയ- Vodafone-idea എന്നീ ടെലികോം ഓപ്പറേറ്റർമാർ എന്തൊക്കെ ആനുകൂല്യങ്ങളാണ് നൽകുന്നതെന്ന് നിങ്ങൾക്ക് ഇവിടെ അറിയാനാകും. ഇതിനെ കുറിച്ച് വിശദമായി അറിയാം.
BSNL-ന്റെ 19 രൂപ പ്രീപെയ്ഡ് പ്ലാൻ: BSNLന്റെ 19 രൂപ പ്രീപെയ്ഡ് പ്ലാൻ മൊത്തം 50MB ഡാറ്റയുമായി വരുന്നു. വാലിഡിറ്റി നോക്കുമ്പോൾ, ഈ പ്രീപെയ്ഡ് പ്ലാനിൽ 90 ദിവസത്തെ വാലിഡിറ്റി നൽകിയിരിക്കുന്നു. ഇതൊരു പ്ലാൻ എക്സ്റ്റൻഷൻ പായ്ക്കാണ്.
അതുപോലെ 19 രൂപയ്ക്ക് 1 GB ഡാറ്റ ഒരു ദിവസം വാലിഡിറ്റിയിൽ ലഭിക്കുന്ന റീചാർജ് പ്ലാനുമുണ്ട്. സർവീസ് വാലിഡിറ്റിയില്ല.
എയർടെല്ലി- airtelന്റെ 19 രൂപ പ്രീപെയ്ഡ് പ്ലാൻ: എയർടെല്ലിന്റെ 19 രൂപ പ്രീപെയ്ഡ് പ്ലാനിൽ ആകെ 1 GB ഡാറ്റ ലഭിക്കുന്നതാണ്. വാലിഡിറ്റിയെ കുറിച്ച് പറയുകയാണെങ്കിൽ, ഈ പ്ലാനിൽ 1 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ലഭ്യമാകുക. വോഡഫോൺ ഐഡിയ- Vodafone ideaയുടെ 19 രൂപ പ്രീപെയ്ഡ് പ്ലാൻ: വോഡഫോൺ ഐഡിയയുടെ 19 രൂപ പ്രീപെയ്ഡ് പ്ലാൻ മൊത്തം 1 GB ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൽ 24 മണിക്കൂർ വാലിഡിറ്റി നൽകുന്നു. സിനിമകളും ടിവി ഷോകളും ഈ പ്ലാനിൽ ലഭിക്കും.
ജിയോ- Jioയുടെ 26 രൂപ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ 26 രൂപ പ്രീപെയ്ഡ് പ്ലാനിൽ മൊത്തം 2 ജിബി ഡാറ്റയാണ് നൽകിയിരിക്കുന്നത്. വാലിഡിറ്റിയെ കുറിച്ച് പറയുകയാണെങ്കിൽ 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിൽ നൽകിയിരിക്കുന്നത്. എന്നിരുന്നാലും, ഈ പ്ലാൻ ജിയോ ഫോൺ ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഹൈ സ്പീഡ് ഡാറ്റ പരിധി അവസാനിച്ചതിന് ശേഷം, ഇന്റർനെറ്റ് വേഗത 64 Kbps ആയി കുറയുന്നു.
അതിനാൽ തന്നെ, ബിഎസ്എൻഎൽ കമ്പനി ഇത്രയും ചെറിയ തുകയിൽ റീചാർജ് പ്ലാൻ അവതരിപ്പിക്കുന്നു എന്നത് ആകർഷകമാണ്. മറ്റ് പ്ലാനുകളിൽ, നിങ്ങൾക്ക് കൂടുതൽ ഡാറ്റ ലഭിച്ചേക്കാമെങ്കിലും ദിവസത്തിന്റെ വാലിഡിറ്റിയിൽ BSNLനെ മറികടക്കാൻ സാധിക്കില്ല.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile