5G ലഭ്യമാക്കുന്ന Airtel ടെലികോം സർവ്വീസാണ് Xstream AirFiber. എയർടെലിന്റെ ഫിക്സഡ് വയർലെസ് ബ്രോഡ്ബാൻഡ് സേവനമാണിത്. നിലവിൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് ഈ സർവ്വീസുള്ളത്. എങ്കിലും സമീപഭാവിയിൽ എക്സ്ട്രീം ഫൈബർ സേവനം ലഭ്യമാക്കും. നിലവിൽ എയർടെൽ ഇതിനായി ഒരു പ്ലാൻ മാത്രമാണ് ഓഫർ ചെയ്യുന്നത്. എന്നാൽ ഈ പ്ലാനിലും ചില മാറ്റങ്ങൾ വരുന്നുണ്ട്.
ടെലികോം ടോക്കിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എയർടെൽ തങ്ങളുടെ എയർഫൈബർ വരിക്കാർക്കായി റൂട്ടർ നൽകുന്നുണ്ട്. എയർ ഫൈബറിനായി ഒരു പുതിയ റൂട്ടർ ഡിസൈൻ എയർടെൽ കൊണ്ടുവരുന്നു.
അതായത്, ഇതുവരെ എയർഫൈബർ റൂട്ടർ നീണ്ട അല്ലെങ്കിൽ ലംബ ആകൃതിയിലുള്ളതായിരുന്നു. എന്നാൽ പുതിയ ഡിസൈനിൽ സാധാരണ റൂട്ടറിന് സമാനമുള്ള ഡിസൈനാണ് വരുന്നത്. എയർടെലിന്റെ എയർഫൈബർ വെബ്സൈറ്റിലാണ് ഇക്കാര്യം.
എയർ ഫൈബർ പ്ലാനിനൊപ്പം എയർടെൽ അൺലിമിറ്റഡ് ഡാറ്റ നൽകിയിരുന്നു. എന്നാൽ ഇതിലും ടെലികോം കമ്പനി ഒരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. ഇനിമുതൽ എയർടെൽ എക്സ്ട്രീം ഫൈബറിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്നതല്ല. ട്രായിയുടെ പുതിയ എഫ്‌യുപി നയത്തിന് ശേഷമാണ് ഈ മാറ്റം. ഇനി 1TB ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് കുറയും. അതായത് ഇനിമുതൽ വേഗത 2 Mbps ആയി കുറയും.
ഭാരതി എയർടെല്ലിന്റെ എക്‌സ്‌ട്രീം എയർഫൈബർ സേവനം 5G കണക്റ്റിവിറ്റി നൽകുന്നതാണ്. അതായത് 5G ഫിക്‌സഡ്-വയർലെസ് ആക്‌സസിൽ (FWA) ഇത് പ്രവർത്തിക്കുന്നു. വരിക്കാർക്ക് 100 Mbps സ്പീഡ് ഓപ്‌ഷൻ ലഭിക്കും. മുമ്പ് പ്രീപെയ്ഡ് വരിക്കാർക്ക് 6 മാസമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോഴിത് 12 മാസത്തെ പ്ലാൻ ആയി വിപുലീകരിച്ചു.
ആറ് മാസത്തെ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക്, ജിഎസ്ടിയും 1000 രൂപ ഇൻസ്റ്റലേഷൻ ഫീസും ലഭിക്കും. ഇതിന് ഏകദേശം 6,657 രൂപ ചെലവ് വരും. 12 മാസത്തെ പ്ലാനിലാകട്ടെ നിങ്ങൾക്ക് ഇൻസ്റ്റലേഷൻ ഫീസ് ആവശ്യമില്ല. മാത്രമല്ല എല്ലാ അനുബന്ധ ചെലവുകളും ഇതിൽ ഉൾപ്പെടുന്നു. 11,314 രൂപയാണ് ഈ പ്ലാനിന് വിലയാകുന്നത്.
READ MORE: iPhone 15, Oneplus 12 offer: ഏറ്റവും പുതിയ പ്രീമിയം 5G ഫോണുകൾക്ക് വിലക്കുറവ്
നിലവിൽ എയർടെൽ എക്സ്ട്രീംഫൈബർ പ്ലാൻ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ മാത്രമാണുള്ളത്. എന്നാൽ ഒട്ടും വൈകാതെ മറ്റിടങ്ങളിലേക്കും ഈ സൂപ്പർ ഫാസ്റ്റ് സർവ്വീസ് ലഭ്യമാക്കും.