ഏറ്റവും വിലക്കുറവിൽ മൊബൈൽ റീചാർജ് ചെയ്യുന്നവർക്ക് മികച്ച ടെലികോം ഏതെന്ന് ചോദിച്ചാൽ അതിനുത്തരം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ BSNL ആണെന്ന് പറയാം. കാരണം, ഏതൊരു സാധാരണക്കാരനും കീശയിലൊതുങ്ങുന്ന വിലയാണ് പ്രീ-പെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്കായി പൊതുമേഖല സ്ഥാപനം കൂടിയായ BSNL അവതരിപ്പിക്കാറുള്ളത്.
കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ ടെലികോം കമ്പനി ഇപ്പോഴിതാ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ഒരു റീചാർജ് പ്ലാനാണ് കൊണ്ടുവന്നിരിക്കുന്നത്. ഫോണിലെ രണ്ടാമത്തെ സിം ആയി BSNL ഉപയോഗിക്കുന്നവർക്ക് ഇത് വളരെയധികം പ്രയോജനപ്പെടും.
107 രൂപയുടെ റീചാർജ് പ്ലാനാണ് BSNL അവതരിപ്പിക്കുന്നത്. 35 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിന് വരുന്നത്. ഈ പ്ലാനിന് കീഴിൽ നിങ്ങൾക്ക് വോയ്‌സ് കോളുകളും ഡാറ്റ ഓഫറുകളും ഉൾപ്പെടെയുള്ളവ ലഭിക്കുന്നതാണ്. ഈ പ്ലാനിന് കീഴിൽ റീചാർജ് ചെയ്യുമ്പോൾ ബിഎസ്എൻഎൽ ട്യൂൺ സേവനം ലഭിക്കും. കൂടാതെ ലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഡാറ്റയും BSNL ട്യൂണുകളും നിങ്ങൾക്ക് ആസ്വദിക്കാം.
സ്ഥിരമായി കോളുകൾ ചെയ്യാൻ ആവശ്യമില്ലാത്തവർക്കും, സിം ആക്ടീവായി നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർക്കും 107 രൂപയുടെ ഈ BSNL പ്ലാൻ മികച്ച ഓപ്ഷനാണ്. ഇതനുസരിച്ചാണെങ്കിൽ, പ്രതിദിനം നിങ്ങൾക്ക് ചെലാവാകുന്നത് 3 രൂപ മാത്രമാണ്.