RIL AGM 2024: 100GB Free ക്ലൗഡ് സ്റ്റോറേജ് ഓഫർ പ്രഖ്യാപിച്ച് Ambani

RIL AGM 2024: 100GB Free ക്ലൗഡ് സ്റ്റോറേജ് ഓഫർ പ്രഖ്യാപിച്ച് Ambani
HIGHLIGHTS

RIL AGM എന്ന വാർഷിക മീറ്റിങ് ഓഗസ്റ്റ് 29-ന് സംഘടിപ്പിച്ചു

100 GB ഫ്രീ ക്ലൗഡ് സ്റ്റോറേജ് തരുന്ന ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്

റിലയൻസ് ഇൻഡസ്ട്രീസിന്റെ 47-ാമത് വാർഷിക പൊതുയോഗമായിരുന്നു ഇത്

Reliance Jio ചെയർമാൻ Mukesh Ambani പ്രഖ്യാപിച്ച വമ്പൻ ഓഫർ എന്തെന്നോ? 100 GB ഫ്രീ ക്ലൗഡ് സ്റ്റോറേജ് തരുന്ന ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. RIL മീറ്റിങ്ങിലാണ് ജിയോ AI-ക്ലൗഡ് വെൽക്കം ഓഫർ വ്യക്തമാക്കിയത്.

Ambani Jio തരുന്ന ഫ്രീ സ്റ്റോറേജ്

RIL AGM എന്ന വാർഷിക മീറ്റിങ് ഓഗസ്റ്റ് 29-ന് സംഘടിപ്പിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റെ 47-ാമത് വാർഷിക പൊതുയോഗമായിരുന്നു ഇത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് Annual General Meeting എന്നാണ് RIL AGM അർഥം. സമ്മേളനത്തിൽ വച്ച് ജിയോ ക്ലൗഡ് സൗജന്യ സ്റ്റോറേജിനെ കുറിച്ച് അറിയിക്കുകയായിരുന്നു.

എല്ലാ ജിയോ വരിക്കാർക്കും ക്ലൗഡ് സ്റ്റോറേജ് ലഭിക്കുന്നു. അതുപോലെ AI- പവർ ചെയ്യുന്ന സേവനങ്ങൾ കൂടുതൽ ആക്‌സസ് ചെയ്യാനും ലക്ഷ്യമിടുന്നു. 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭിക്കുമെന്നാണ് അംബാനി പറഞ്ഞിരിക്കുന്നത്.

RIL AGM 2024: 100GB Free ക്ലൗഡ് സ്റ്റോറേജ് ഓഫർ പ്രഖ്യാപിച്ച് Mukesh Ambani

Ambani ജിയോ ഫ്രീ ക്ലൗഡ് സ്റ്റോറേജ് ഓഫർ

ഡിജിറ്റൽ ഫയലുകൾ വളരെ സുരക്ഷിതമായി സ്റ്റോറേജ് ചെയ്യാൻ കൂടുതൽ ജിബി ലഭിക്കും. ഫോട്ടോകളും വീഡിയോകളും ഡോക്യുമെന്റുകളുമെല്ലാം സുരക്ഷിതമായി സേവ് ചെയ്യാനാകും. ഡിജിറ്റൽ കണ്ടന്റുകൾ ആക്‌സസ് ചെയ്യാനും മെമ്മറി ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ഫോട്ടോയും വീഡിയോയും വലിയ ഫയലുകളും ആക്സസ് ചെയ്യുന്നതിൽ ആശങ്ക വേണ്ട.

സൗജന്യ ക്ലൗഡ് സ്‌റ്റോറേജ് മാത്രമല്ല അംബാനിയുടെ ഓഫർ. അധിക സ്റ്റോറേജ് ആവശ്യമുള്ളവർക്ക് താങ്ങാവുന്ന വിലയിൽ പ്ലാനുകളും നൽകും. വിപണിയിൽ ഏറ്റവും താങ്ങാവുന്ന വിലയിൽ ജിയോ ഇവ ഓഫർ ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഉയർന്ന സ്റ്റോറേജ് ഓപ്ഷനുകൾ ആക്സസ് ചെയ്യാൻ ഇനി അധികം പണം ചെലവാക്കേണ്ടി വരില്ല.

എപ്പോൾ മുതൽ ഓഫർ?

ഈ വർഷം ദീപാവലി മുതലായിരിക്കും ഓഫർ ലഭ്യമാകുന്നത്. ജിയോ AI-ക്ലൗഡിൽ ഡാറ്റ സംഭരണവും ഡാറ്റാ-പവർ AI സേവനങ്ങളും എല്ലാവർക്കും ലഭ്യമാകും. ഇത് ഡിജിറ്റൽ മേഖലയിൽ ഒരു നിർണായക സേവനമായിരിക്കുമെന്ന് അംബാനി വിശദമാക്കി.

RIL AGM സമ്മേളനത്തെ കുറിച്ച്…

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി. ഈ ദശാബ്ദം അവസാനിക്കുന്നതിന് മുമ്പ് റിലയൻസ് ഇരട്ടിയിലധികം വളർച്ച കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജിയോ ബ്രെയിൻ, Jio Phonecall AI പോലുള്ള പ്രഖ്യാപനവും അംബാനി നടത്തി. എന്നാൽ ഐപിഒയെ കുറിച്ച് അദ്ദേഹം ഒന്നും പറയാതിരുന്നത് ബിസിനസ്സുകാരെ നിരാശപ്പെടുത്തി.

Read More: Jio വെറും 448 രൂപയ്ക്ക് Unlimited ഓഫറുകളും പ്രീമിയം OTT ആക്സസും തരുന്നു…

ഇന്ത്യയിൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ ജിയോ നൽകുന്നുവെന്നാണ് അവകാശപ്പെടുന്നത്. കഴിഞ്ഞ വർഷം 1.7 ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഇന്ത്യയുടെ സാമ്പത്തിക മേഖലയിലും റിലയൻസ് ജിയോ കാര്യമായ സംഭാവനകൾ നൽകുന്നുണ്ടെന്ന് അവകാശപ്പെടുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo