ഇനി Unlimited Data ഓഫറില്ല? Jio, Airtel അണിയറയിൽ 5G പ്ലാനുകൾ ഒരുക്കുന്നുണ്ടോ!

ഇനി Unlimited Data ഓഫറില്ല? Jio, Airtel അണിയറയിൽ 5G പ്ലാനുകൾ ഒരുക്കുന്നുണ്ടോ!
HIGHLIGHTS

Reliance Jio, Bharti Airtel അൺലിമിറ്റഡ് 5G നിലവിൽ നൽകുന്നു

നിലവിൽ 5ജിയ്ക്കായി ഇരുവരും പണം ഈടാക്കുന്നില്ല

എന്നാൽ ഇരു കമ്പനികളുടെയും ഫ്രീ 5G സേവനം അവസാനിക്കുകയാണോ?

Reliance Jio, Bharti Airtel ഇവ രണ്ടും പ്രധാന ടെലികോം കമ്പനികളാണ്. നിലവിൽ ഇന്ത്യയിൽ 5G കണക്റ്റിവിറ്റി നൽകുന്നതും ഇവർ മാത്രമാണ്. 2022 ഒക്ടോബറിലായിരുന്നു ഇരവരും 5G സേവനങ്ങൾക്ക് തുടക്കമിടുന്നത്. ഇന്ത്യയുടെ നാനാഭാഗങ്ങളിലും അതിവേഗം ഇവർ 5G എത്തിച്ചു. നിലവിൽ 125 ദശലക്ഷത്തിലധികം 5G വരിക്കാരാണ് രണ്ട് പേർക്കുമുള്ളത്.

നിലവിൽ 5ജിയ്ക്കായി ഇരുവരും പണം ഈടാക്കുന്നില്ല. സെല്ലുലാർ പ്ലാനുകളുടെ ഭാഗമായി അധിക ഫീസ് ചുമത്താതെയാണ് 5ജി നൽകുന്നത്. അതും അൺലിമിറ്റഡ് 5ജി സേവനമാണ് ഇവർ നൽകുന്നത്. എന്നാൽ ഇരു കമ്പനികളുടെയും ഫ്രീ 5G സേവനം അവസാനിപ്പിക്കാൻ പോകുന്നു എന്നതാണ് പുതിയ വാർത്ത.

Jio, Airtel 5G പ്ലാനുകൾ
Jio, Airtel 5G പ്ലാനുകൾ

കൂടാതെ എയർടെൽ, ജിയോയുടെ 5ജി പ്ലാനുകളെ കുറിച്ചും ചില സൂചനകൾ വരുന്നുണ്ട്. ആർസിആർ വയർലെസ് ന്യൂസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

Jio, Airtel ഫ്രീ 5G നിർത്തുന്നോ?

Jio, Airtel പുതിയ 5ജി പ്ലാനുകൾ നടപ്പിലാക്കാൻ ഒരുങ്ങുന്നുവെന്ന് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. വരിക്കാർക്ക് ചെലവിൽ ഇത് 5-10% വർധനവ് വരുത്തുമെന്നാണ് സൂചന. 2024 അവസാന പാദത്തിൽ 5ജി പ്ലാനുകൾ വന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്തായാലും ടെലികോം കമ്പനികൾ തങ്ങളുടെ വരിക്കാർ 5ജിയിലേക്ക് മാറാൻ പ്രേരിപ്പിക്കുകയാണ്. 2G,3G കണക്റ്റിവിറ്റികൾ അടച്ചുപൂട്ടാനും മുമ്പ് ജിയോ കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ്.

മാത്രമല്ല, ക്വാൽകോമുമായി ചേർന്ന് വില കുറഞ്ഞ 5ജി ഫോണുകളുടെ പ്രവർത്തനവും അംബാനി തുടങ്ങി. കുറഞ്ഞ ബജറ്റിൽ ഫോൺ വാങ്ങുന്നവർക്ക് മികച്ച പ്രോസസർ ഫോൺ വാങ്ങാൻ ഇത് സഹായിക്കും. ഭൂരിഭാഗം പേരും 5ജിയിലേക്ക് അപ്ഗ്രേഡായാൽ 5G പ്ലാനുകളും വരുമെന്ന് അനുമാനിക്കാം.

Jio 5G
Jio 5G

Jio, Airtel 5G പ്ലാനുകൾ എന്തൊക്കെ?

5G പ്ലാനുകൾ വന്നാൽ ഇപ്പോഴത്തെ ഫ്രീ അൺലിമിറ്റഡ് ഡാറ്റ സേവനം നിലയ്ക്കും. നിലവിൽ ചില റീചാർജ് പ്ലാനുകളിൽ 5G ഫോണുള്ളവർക്ക് അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. അതും 5G സ്പീഡിൽ ലിമിറ്റില്ലാതെ ഇന്റർനെറ്റാണ് ജിയോയും എയർടെലും നൽകുന്നത്.

പുതിയ 5G പ്ലാനുകൾ സാധാരണ 4G പ്ലാനുകളേക്കാൾ 30% കൂടുതൽ ഡാറ്റ വാഗ്ദാനം ചെയ്തേക്കും. നിലവിൽ 3ജിബി വരെ കിട്ടുന്ന 4G പ്ലാനുകളാണ് രണ്ട് കമ്പനികളും നൽകുന്നത്. ഇതിനേക്കാൾ കൂടിയ അളവിലുള്ള ഡാറ്റ ഓഫറുകളായിരിക്കും 5ജി പ്ലാനുകളിലുണ്ടാവുക.

Read More: 2500Rs Discount: 108MP ക്യാമറയുള്ള OnePlus 5G ഫോണിന്റെ വില വെട്ടിക്കുറച്ചു

ഇപ്പോൾ ജിയോക്കും എയർടെലിനും 125 ദശലക്ഷത്തിലധികം 5G വരിക്കാരാണുള്ളത്. ഈ വർഷം അവസാനിക്കുമ്പോഴേക്കും 5G വരിക്കാരുടെ എണ്ണം 200 ദശലക്ഷം കവിയുമെന്ന് സൂചന.

എന്നാൽ ഇതുവരെയും വിഐയും ബിഎസ്എൻഎല്ലും 5ജിയിലേക്ക് എത്തിയിട്ടില്ല. വരിക്കാരുടെ കൊഴിഞ്ഞുപോക്കും 2 കമ്പനികളും നേരിടുന്നു. ഈ വർഷത്തോടെ ബിഎസ്എൻഎൽ 4ജി വിന്യാസം പൂർത്തിയാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. 2025ൽ കമ്പനി 5ജി സേവനവും നൽകിയേക്കുമെന്നുള്ള പ്രതീക്ഷ സർക്കാർ പങ്കുവച്ചിരുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo