Reliance Jio, Bharti Airtel ഇന്ത്യയിലെ പ്രധാന ടെലികോം കമ്പനികളാണ്. ഇരുവർക്കും ഒരേ വിലയുള്ള രണ്ട് പ്ലാനുകളുണ്ട്. 666 രൂപയുടെ റീചാർജ് പ്ലാനാണിത്. ഈ പ്രീ പെയ്ഡ് പ്ലാനുകളിൽ എന്നാൽ ആനുകൂല്യങ്ങൾ വ്യത്യസ്തമായിരിക്കും. എങ്ങനെയെന്നോ?
ഒരേ വിലയിൽ വരുന്ന രണ്ട് റീചാർജ് പ്ലാനുകൾ ആണിത്. ഈ പുതിയ റീചാർജ് പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
84 ദിവസത്തെ വാലിഡിറ്റിയാണ് ഈ ജിയോ പ്ലാനിൽ വരുന്നത്. ഇതിന് 84 ദിവസമാണ് വാലിഡിറ്റി വരുന്നത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൗജന്യ കോളിങ് സാധ്യമാകുന്ന പ്ലാനാണിത്. കാലാവധിയിൽ ഉടനീളം നിങ്ങൾക്ക് 126GB ഡാറ്റ ജിയോ അനുവദിക്കുന്നു. ഇങ്ങനെ പ്രതിദിനം 1.5GB ഡാറ്റ ഉപയോഗിക്കാനാകുന്നു. ദിവസേന 100 എസ്എംഎസ്സും ഈ ജിയോ പ്ലാനിൽ ലഭിക്കുന്നു.
ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവൻ എന്നീ സബ്‌സ്‌ക്രിപ്‌ഷനുകളും ഈ പ്ലാനിലുണ്ട്. ഭേദപ്പെട്ട തുകയ്ക്ക് ഏറ്റവും മികച്ച ആനുകൂല്യങ്ങൾ ഇതിലുണ്ട്.
666 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് 115GB ഡാറ്റ ലഭിക്കുന്നു. ദിവസേന 1.5 GB ഡാറ്റയാണ് ഇതിലുള്ളത്. എന്നാൽ ജിയോ പ്ലാനിനേക്കാൾ ഇതിന് വാലിഡിറ്റി കുറവാണ്. 77 ദിവസമാണ് വാലിഡിറ്റി വരുന്നത്.
എന്നാൽ ഏറ്റവും മികച്ച ഒടിടി ആനുകൂല്യങ്ങൾ എയർടെൽ നൽകുന്നുണ്ട്. ആമസോൺ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്‌ഷനാണ് ഈ പ്ലാനിന്റെ ബോണസ്. ഇതിന് പുറമെ വിങ്ക് മ്യൂസിക്കിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിലുണ്ട്. കൂടാതെ ഹലോ ട്യൂണുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഇതിൽ ലഭിക്കുന്നു. നിങ്ങളുടെ ഫോൺ 5ജി ആണെങ്കിൽ അൺലിമിറ്റഡ് 5G ഡാറ്റയും ഇതിലുണ്ട്.
എയർടെൽ നിങ്ങൾക്ക് 115GBയാണ് മൊത്തം നൽകുന്നത്. ഇതിനേക്കാൾ 11ജിബി കൂടുതലാണ് ജിയോയിൽ. 126GB ഡാറ്റയാണ് ഈ ജിയോ പ്ലാനിലുള്ളത്. അതിനാൽ ഡാറ്റ ഓഫറിലും വാലിഡിറ്റിയിലും ജിയോയാണ് ഏറ്റവും മികച്ച ഓപ്ഷൻ.
ജിയോയും എയർടെലും ഏറ്റവും മികച്ച ടെലികോം കമ്പനികളാണ്. റിലയൻസ് ജിയോയ്ക്ക് 44 കോടിയിലധികം വരിക്കാരുണ്ട്. എയർടെല്ലിനാകട്ടെ 37 കോടിയിലധികം വരിക്കാരുമുണ്ട്. രണ്ട് പേരും വ്യത്യസ്തമായ ആനുകൂല്യങ്ങളാണ് ഓഫർ ചെയ്യുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകൾ ഉൾപ്പെടുന്ന നിരവധി പ്ലാനുകൾ ഇരുവരുടെ കൈയിലുമുണ്ട്.
READ MORE: BSNL 10GB Plan: ഓരോ മാസവും 10GB! തുച്ഛവിലയ്ക്ക് ഇതാ BSNL വാർഷിക പ്ലാൻ…