Reliance Jio വരിക്കാർക്ക് ഒട്ടും സന്തോഷകരമല്ലാത്ത വാർത്തയാണ് വരുന്നത്. അംബാനി എല്ലാ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും Tariff Hike പ്രഖ്യാപിച്ചു. താരിഫ് വിലയിലെ മാറ്റം ജൂലൈ 3 മുതൽ പ്രാവർത്തികമാകുമെന്നാണ് അറിയിപ്പ്. ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും പുതിയ നിരക്ക് ബാധകമായിരിക്കും.
പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് വിഭാഗങ്ങളിൽ എല്ലാ തരത്തിലുള്ള പ്ലാനുകളിലും ഇത് ബാധകമായിരിക്കും. വലിയ തോതിലുള്ള താരിഫ് വർധനവാണ് അടുത്ത വാരം വരുന്നത്.
155 രൂപ വിലയുള്ള പ്ലാനുകൾക്ക് ഇനി ജിയോ ഈടാക്കുന്നത് 189 രൂപയായിരിക്കും. അതുപോലെ 399 രൂപ പ്ലാനിന് 100 രൂപ കൂട്ടിയാണ് പുതിയ നിരക്ക്. ഇങ്ങനെ ബജറ്റ് ഫ്രെണ്ട്ലിയായി ലഭിച്ചിരുന്ന പ്ലാനുകൾക്കെല്ലാം 2% നിരക്ക് ഉയർത്തി. എന്നാൽ വിലയിൽ മാത്രമാണ് മാറ്റം. കോൾ, ഡാറ്റ അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ മാറ്റമില്ലാതെ തുടരുന്നതാണ്.
14 പ്രീപെയ്ഡ് അൺലിമിറ്റഡ് പ്ലാനുകളിൽ ജിയോ താരിഫ് വർധിപ്പിച്ചു. 3 ഡാറ്റ ആഡ്-ഓൺ പാക്കേജുകളിലും മാറ്റം ബാധകമാണ്. 2 പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും വിലക്കയറ്റമുണ്ട്.
റിലയൻസ് ജിയോയുടെ പ്രതിമാസ പ്ലാൻ ഇനി തുടങ്ങുന്നത് 189 രൂപയിലാണ്. 155 ആയിരുന്നു മുമ്പ് നിരക്ക്. 449 രൂപ വരെയായിരിക്കും പ്രതിമാസ പ്ലാനുകൾക്ക് ചെലവാകുന്നത്.
രണ്ട് മാസം വാലിഡിറ്റിയുള്ള പ്ലാനുകളിലും 56 ദിവസത്തെ പ്ലാനുകളിലും ഈ മാറ്റമുണ്ടാകും. വാർഷിക പ്ലാനുകളിൽ വരെ റിലയൻസ് ജിയോ ഈ നിരക്ക് വർധന നടപ്പിലാക്കിയിട്ടുണ്ട്.
താരിഫ് വർധനവ് വരുന്നത് അൺലിമിറ്റഡ് 5ജിയെ ബാധിക്കുമോ? 2GB ദിവസവും ലഭിക്കുന്ന പ്ലാനുകളാണ് ഇതിനുള്ള നിബന്ധ. കുറഞ്ഞത് 2ജിബി വീതം ലഭിക്കുകയാണെങ്കിൽ അൺലിമിറ്റഡ് 5G ഡാറ്റ ലഭ്യമാകും.
Read More: Vi 5G Latest News: 4G, 5G സ്പീഡാക്കാൻ Samsung-നൊപ്പം കൂടി Vodafone Idea!
28 ദിവസം, 56 ദിവസം, 84 ദിവസങ്ങളിലെ പ്ലാനുകളിലെ മാറ്റങ്ങൾ പട്ടികയിൽ. വാർഷിക പ്ലാനുകളും ടോപ്പ് അപ്പ് പ്ലാനുകളും മാറ്റം വന്നിട്ടുണ്ട്. അതുപോലെ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലെ താരിഫ് നിരക്കുകൾ താഴെ വിവരിക്കുന്നു.
1559 രൂപയുടെ പ്ലാൻ 1899 രൂപയാക്കി ഉയർത്തി. 24 GB നൽകുന്ന 336 ദിവസത്തേക്കുള്ള പ്ലാനായിരുന്നു ഇത്. 2999 രൂപ പ്ലാനിലും മാറ്റമുണ്ട്. 3599 രൂപയാണ് പുതിയ നിരക്ക്. 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
15 രൂപ, 25 രൂപ, 61 രൂപ പ്ലാനുകൾക്ക് ഇനി നിരക്ക വർധനവുണ്ട്. 19, 29, 69 രൂപ എന്നിവയാണ് യഥാക്രമം പുതുക്കിയ നിരക്കുകൾ. 1GB, 2GB, 6GB എന്നിങ്ങനെയാണ് യഥാക്രമം ഇവയിലെ ഡാറ്റ.
രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്കും നിരക്ക് വർധിപ്പിച്ചു. 299 രൂപയുടെയും 399 രൂപയുടെയും പ്ലാനിലാണ് വർധനവ്. 299 രൂപയുടെ പ്ലാൻ ജൂലൈ 3-ന് ശേഷം 349 രൂപയാകും. 399 രൂപ പോസ്റ്റ് പെയ്ഡ് പ്ലാനിന്റെ പുതുക്കിയ നിരക്ക് 449 രൂപയാണ്.