റീചാർജ് പ്ലാനുകളുടെ ചെലവ് കൂടിയത് Reliance Jio വരിക്കാർക്ക് ആഘാതമായിരുന്നു. അംബാനിയുടെ റിലയൻസ് ജിയോ 2-25% വരെയാണ് താരിഫ് നിരക്ക് ഉയർത്തിയത്. പ്രതിമാസ പ്ലാനുകളും വാർഷിക പ്ലാനുകളുമെല്ലാം വിലക്കയറ്റത്തിന് വിധേയമായി. ഒപ്പം ചില unlimited 5G പ്ലാനുകൾക്കും വില കൂടി.
Unlimited 5G ആസ്വദിക്കാൻ മിനിമം 2GB പ്ലാൻ റീചാർജ് ചെയ്തിരിക്കണം. ഇതുവരെ 5G ലഭിക്കുന്ന പ്ലാനുകൾ ഒരു ബോണസ് പോലെയായിരുന്നു. ചെലവ് കുറഞ്ഞ പ്ലാനുകളിൽ ജിയോ അൺലിമിറ്റഡായി ഫാസ്റ്റ് ഡാറ്റ നൽകിയിരുന്നു.
എന്നാൽ താരിഫ് വർധിപ്പിച്ചതിനാൽ അൺലിമിറ്റഡ് 5ജി പ്ലാനും മാറി. ഇതുവരെ 5ജി ലഭിച്ച ചില പ്ലാനുകൾക്ക് 100 രൂപ വരെ കൂടിയിട്ടുണ്ട്. പുതുക്കിയ നിരക്കിൽ 1000 രൂപയ്ക്ക് താഴെ ഏതെല്ലാം പ്ലാനുകളിലാണ് 5G നൽകുന്നതെന്നോ?
ഇവയിൽ ആദ്യം 500 രൂപയ്ക്ക് താഴെ വില വരുന്ന പ്ലാനുകളിൽ നിന്ന് തുടങ്ങാം.
മുമ്പ് 299 രൂപ വിലയുണ്ടായിരുന്ന ജിയോ പ്ലാനാണിത്. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ദിവസവും 2GB ഡാറ്റ 4ജി വരിക്കാർക്ക് ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളുകളും 100 SMS ഓഫറുമുണ്ട്. ഇത് ജിയോയുടെ ഏറ്റവും വില കുറഞ്ഞ അൺലിമിറ്റഡ് 5ജി പ്ലാനാണ്.
399 രൂപ വില വരുന്ന ജിയോ പ്ലാനിന് കാലാവധി 28 ദിവസമാണ്. മുമ്പ് ജിയോ ഈ പ്ലാനിന് 349 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ദിവസവും 2.5GB ഡാറ്റ ലഭിക്കും. 399 രൂപയ്ക്ക് റീചാർജ് ചെയ്താൽ അൺലിമിറ്റഡ് കോളുകളും നൽകുന്നതാണ്. പ്രതിദിനം 100 SMS ലഭിക്കുന്നു. 5ജി ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം.
പഴയ പ്ലാനിൽ ഇത് 399 രൂപയായിരുന്നു ഈടാക്കിയിരുന്നത്. നിരക്ക് വർധനയിൽ ഈ അൺലിമിറ്റഡ് 5ജി പ്ലാൻ 449 രൂപയായി. 4ജി ഫോണുകളിൽ പ്രതിദിനം നിങ്ങൾക്ക് 3GB ആസ്വദിക്കാം.
അൺലിമിറ്റഡ് കോളുകളും 100 SMS-ഉം ജിയോ തരുന്നു. ഈ പ്ലാനിനും വാലിഡിറ്റി 28 ദിവസമാണ്.
അതിനാൽ 5ജി വരിക്കാരിൽ അൺലിമിറ്റഡ് 5G-യ്ക്ക് ആദ്യത്തെ പ്ലാൻ ഉപയോഗിക്കാം. 349 രൂപ പ്ലാനിൽ 28 ദിവസത്തേക്ക് അൺലിമിറ്റഡായി ഇന്റർനെറ്റ് ഉപയോഗിക്കാനാകും. ഇനി 500 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾ വിശദീകരിക്കുന്നു.
533 രൂപയുടെ പഴയ ജിയോ പ്ലാനിന്റെ പുതിയ വിലയാണിത്. 56 ദിവസമാണ് ഇതിന് ജിയോ തരുന്ന കാലയളവ്. ഓരോ ദിവസവും അൺലിമിറ്റഡ് കോളുകളും 100 SMS-ഉം ലഭിക്കുന്നു. 4ജി ഫോണുള്ളവർക്ക് 2 GB ദിവസേന വിനിയോഗിക്കാം.
719 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനിലും അൺലിമിറ്റഡ് 5ജി ലഭിക്കും. ദിവസവും 2GB ഡാറ്റ ലഭിക്കുന്ന പ്ലാനാണിത്. അൺലിമിറ്റഡ് കോളുകളും 100 SMS-ഉം പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 72 ദിവസമാണ് വാലിഡിറ്റി.
ജിയോ വരിക്കാർക്ക് ഈ പ്ലാനിലും അൺലിമിറ്റഡ് 5ജി നേടാം. ദിവസവും 2GB ഡാറ്റ ലഭിക്കുന്ന പ്ലാനാണിത്. അധികമായി 4ജി വരിക്കാർക്ക് 20 GB കൂടി ജിയോ തരുന്നു. ഇതിൽ അൺലിമിറ്റഡ് കോളുകളും 100 SMS-ഉം ലഭിക്കുന്നു. 72 ദിവസമാണ് വാലിഡിറ്റി.
72 ദിവസത്തേക്ക് വാലിഡിറ്റി വേണ്ട 5ജി ഉപയോക്താക്കൾക്ക് 719 രൂപയുടേത് തെരഞ്ഞെടുക്കാം.
ഈ അൺലിമിറ്റഡ് 5ജി പ്ലാനിൽ 84 ദിവസമാണ് വാലിഡിറ്റി. മുമ്പത്തെ 719 രൂപയുടെ പ്ലാനാണിത്. ഇതിലും നിങ്ങൾക്ക് 100 SMS-ഉം അൺലിമിറ്റഡ് കോളുകളും ലഭിക്കുന്നതാണ്. 4ജി വരിക്കാർക്ക് ദിവസവും 2GB ലഭിക്കുന്ന പ്ലാനാണിത്.
4ജി വരിക്കാർക്ക് ദിവസവും 2GB ഈ പ്ലാനിൽ നൽകുന്നു. ഈ അൺലിമിറ്റഡ് 5G പാക്കേജിന് 90 ദിവസമാണ് വാലിഡിറ്റി. ദിവസവും 2GB ലഭിക്കുന്ന പ്ലാനിൽ അധികമായി 20GB കൂടി ലഭിക്കുന്നു.
എന്നാൽ വെറും 6 ദിവസത്തെ വ്യത്യാസമാണ് 859 രൂപയിൽ നിന്നുള്ളത്. 5ജി വരിക്കാർ 859 രൂപ പ്ലാൻ തെരഞ്ഞെടുക്കുന്നതാണ് ഉചിതം.
Read More: Tariff Hike: കീശ വാരാൻ Telecom കമ്പനികൾ! ജിയോയ്ക്കൊപ്പം Price കൂട്ടി Airtel
1000 രൂപയ്ക്ക് താഴെ 5ജി ഓഫറുള്ള വില കൂടിയ പ്ലാനിതാണ്. 999 രൂപയ്ക്ക് റീചാർജ് ചെയ്താൽ 98 ദിവസമാണ് വാലിഡിറ്റി. ദിവസവും 2GB, 100 എസ്എംഎസ്, അൺലിമിറ്റഡ് കോളുകളും ആസ്വദിക്കാം. 5ജി ഫോൺ, കവറേജുള്ളവർക്ക് അൺലിമിറ്റഡ് 5ജിയും ആസ്വദിക്കാം. 3 മാസത്തേക്ക് 5ജി ആസ്വദിക്കാനുള്ള പ്ലാനാണിത്.