Reliance Jio ആറാം തലമുറ ടെക്നോളജിയിലേക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു
ജിയോ 6G Core വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്
ജിയോയുടെ സീനിയർ വൈസ് പ്രസിഡന്റാണ് ഇക്കാര്യം വിശദമാക്കിയത്
Reliance Jio തങ്ങളുടെ 6G കണക്റ്റിവിറ്റിയ്ക്കുള്ള പണിപ്പുരയിലാണോ? ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അംബാനിയുടെ റിലയൻസ് 6Gയും എത്തിക്കാൻ ഒരുങ്ങുന്നു എന്നതാണ്. ആറാം തലമുറ ടെക്നോളജിയുടെ ഗവേഷണത്തിനും വികസനത്തിനുമായി കമ്പനി ഊന്നൽ നൽകുകയാണ്.
Reliance Jio 6G അപ്ഡേറ്റ്
റിലയൻസ് ജിയോ ആറാം തലമുറ ടെക്നോളജിയിലേക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കൂടാതെ ടെലികോം കമ്പനി 6G Core വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ജിയോയുടെ സീനിയർ വൈസ് പ്രസിഡന്റാണ് ഇക്കാര്യം വിശദമാക്കിയത്. എക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
Jio 6G പണി തുടങ്ങിയോ?
ജിയോയുടെ 6ജി സേവനങ്ങളിൽ ഇന്റലിജന്റ് റിഫ്ലക്റ്റീവ് സേവനങ്ങളുമുണ്ടാകും. ഇതിൽ സംയുക്ത ആശയവിനിമയവും സെൻസിംഗ്, ക്വാണ്ടം എൻക്രിപ്ഷനും ലഭിക്കുന്നതായിരിക്കും. 6G-യ്ക്ക് അനന്തമായ സാധ്യതകളുണ്ടെന്നാണ് കമ്പനി പ്രതിനിധികൾ വിലയിരുത്തുന്നത്.
കൂടാതെ 3GPPയുടെ റിലീസ് 17, റിലീസ് 18 എന്നിവ 5G അഡ്വാൻസ്ഡ്, 6G എന്നിവയെ യാഥാർഥ്യമാക്കാൻ സഹായിക്കും. ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിന്റെ SVP ആയുഷ് ഭട്നാഗർ ആണ് ഇക്കാര്യം വിശദീകരിച്ചത്. 3rd ജനറേഷൻ പാർട്നർ പ്രോജക്റ്റ് എന്നാണ് 3GPPയുടെ മുഴുവൻ പേര്.
ജിയോ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് മാത്രമല്ല ചെയ്യുന്നത്. ഇതിലൂടെ സ്കെയിലിംഗ് സാങ്കേതികവിദ്യയും പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയുടെ ഡിജിറ്റൽ വളർച്ചയ്ക്ക് ജിയോ ഊർജ്ജം നൽകുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ഭട്നാഗർ പറയുന്നു.
ജിയോ 6G കോർ
6Gക്കായുള്ള ഗവേഷണ പ്രവർത്തനങ്ങൾ അംബാനി ആരംഭിച്ചുവെന്നത് ടെലികോം മേഖലയ്ക്ക് ഉത്തേജകമാണ്. ഇന്ത്യയിലെ 6G യൂണിവേഴ്സിറ്റിക്കായുള്ള റിസർച്ചുകളെയും റിലയൻസ് പിന്തുണയ്ക്കും.
ലോകത്ത് തന്നെ 6G വികസിപ്പിക്കുന്ന കമ്പനികളിൽ ആദ്യസ്ഥാനങ്ങളിൽ ജിയോയും ഉണ്ടാകുമെന്ന് മുമ്പ് അംബാനി പറഞ്ഞിരുന്നു. മേഡ് ഇൻ ഇന്ത്യ ടെക്നോളജിയെ ഇന്റർനാഷണൽ തലത്തിലേക്ക് എത്തിക്കാനാണ് സഹായിക്കും. 5ജി ഇറക്കി വെറും 9 മാസത്തിനുള്ളിൽ ഇന്ത്യയൊട്ടാകെ 96 ശതമാനം വിന്യസിച്ചു. ചാറ്റ്ജിപിടി പോലുള്ള AI ഫീച്ചറുകളും ഇതിലേക്ക് വരുമെന്നും മുകേഷ് അംബാനി അന്ന് വ്യക്തമാക്കിയിരുന്നു.
Read More: Vivo V30 sale: വിവോയുടെ പ്രീമിയം മിഡ് റേഞ്ച് ഫോൺ ആദ്യ വിൽപ്പന ഇതാ…
ജിയോയുടെ ആവശ്യം
എങ്കിലും ഇന്ത്യയിലെ ടെലികോം കമ്പനികൾക്ക് മതിയായ സ്പെക്ട്രം ഇല്ലെന്ന പരാതി ഉയരുന്നുണ്ട്. ആവശ്യമായ സ്പെക്ട്രം സർക്കാർ ഉറപ്പുവരുത്തണമെന്നാണ് ഭട്നാഗർ പറയുന്നത്. 5G, 6G കണക്റ്റിവിറ്റികൾ തടസ്സമില്ലാതെ ഉപയോക്താക്കളിലേക്ക് എത്തുന്നതിനാണ് സ്പെക്ട്രത്തിന്റെ ആവശ്യകത. ഇത് സർക്കാർ ഉറപ്പുവരുത്തുമ്പോൾ എല്ലാ ടെലികോം കമ്പനികൾക്കും അതിവേഗ കണക്റ്റിവിറ്റി നൽകാൻ സാധിക്കുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile