Reliance Jio Free Plan: ഓഫർ മിസ്സാക്കിയവർക്ക് ഒരു അവസരം കൂടി, ഒന്നെടുത്താൽ മറ്റൊന്ന് Free

Updated on 23-Aug-2024
HIGHLIGHTS

ഫ്രീഡം ഓഫർ മിസ് ചെയ്തവർക്ക് ഇനിയും Jio ആനുകൂല്യം പ്രയോജനപ്പെടുത്താം

ഓഫർ തീയതി Reliance Jio നീട്ടി നൽകിയിരിക്കുകയാണ്

3,599 രൂപയുടെ സൗജന്യ വാർഷിക മൊബൈൽ പ്ലാനായിരുന്നു ഓഫർ

Freedom Offer അധിക ദിവസങ്ങളിലേക്ക് നീട്ടി Reliance Jio. AirFiber വരിക്കാർക്കായാണ് ഇത്തവണ Ambani ഫ്രീഡം ഓഫർ പ്രഖ്യാപിച്ചത്. 3,599 രൂപയുടെ സൗജന്യ വാർഷിക മൊബൈൽ പ്ലാനായിരുന്നു ഓഫർ.

Reliance Jio ഫ്രീഡം ഓഫർ

3599 രൂപയുടേത് വാർഷിക പ്ലാനാണ്. ഇതാണ് റിലയൻസ് ജിയോ വെറുതെ, ഫ്രീയായി തരുന്നത്. സ്വതന്ത്ര്യദിനത്തിന് മുന്നേ ഓഫർ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ഈ പ്ലാൻ ബുക്ക് ചെയ്യുന്നതിന് നിശ്ചയ തീയതിയും നൽകി. ഇപ്പോഴിതാ ഈ തീയതി റിലയൻസ് ജിയോ നീട്ടി നൽകിയിരിക്കുകയാണ്. മുമ്പ് ജൂലൈ 26 മുതൽ ഓഗസ്റ്റ് 15 വരെയായിരുന്നു ഓഫർ ലഭിച്ചിരുന്നത്.

Reliance Jio

Reliance Jio ഒന്നെടുത്താൽ മറ്റൊന്ന് Free

ഫ്രീഡം ഓഫർ മിസ് ചെയ്തവർക്ക് ഇനിയും ഈ ജിയോ ആനുകൂല്യം പ്രയേജനപ്പെടുത്താം. പുതിയ റിലയൻസ് ജിയോ എയർഫൈബർ കണക്ഷൻ എടുക്കാൻ പദ്ധതിയുള്ളവർക്ക് വേണ്ടിയാണിത്. പുതിയ എയർഫൈബർ കണക്ഷനോടൊപ്പം 3,599 രൂപയുടെ സൗജന്യ വാർഷിക പ്ലാനും ലഭിക്കുന്നു. ഇത് നിങ്ങളുടെ മൊബൈൽ പ്രീ-പെയ്ഡ് റീചാർജായി ഉപയോഗിക്കാം.

ഓഫറിനെ കുറിച്ച്…

സാധാരണ ചെയ്യുന്ന പോലെ എയർഫൈബർ കണക്ഷൻ എടുത്താൽ മതി. ബോണസ് ഓഫറായി പ്രീ പെയ്ഡ് പ്ലാനും ഫ്രീയായി കിട്ടും.

AirFiber കണക്ഷനായി നിങ്ങളുടെ വിവരങ്ങൾ നൽകി ബുക്കിങ് നടത്താം. റീഫണ്ട് തുക 50 രൂപ അടച്ചാണ് ബുക്കിങ് നടത്തുന്നത്. ഇപ്പോൾ എയർഫൈബർ കണക്ഷൻ പ്ലാനിലും ചില ജിയോ ഓഫറുകളുണ്ട്. 30% കിഴിവിന് ശേഷം 2,121 രൂപ വിലയുള്ള പ്ലാനുകളുമുണ്ട്. ഇത് 3 മാസത്തേക്ക് എയർഫൈബർ കണക്ഷൻ ആസ്വദിക്കാനുള്ള പ്ലാനാണ്.

3,599 രൂപ പ്ലാൻ ആനുകൂല്യങ്ങൾ

3,599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നിങ്ങൾക്ക് 365 ദിവസത്തെ വാലിഡിറ്റി തരുന്നു. പ്രതിദിനം 2.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങുമുണ്ട്. അതുപോലെ ഒരു ദിവസത്തിൽ 100 എസ്എംഎസ് വീതം ഉപയോഗിക്കാം. 5G കണക്റ്റിവിറ്റിയുള്ളവർക്ക് അൺലിമിറ്റഡ ഡാറ്റയും, 5ജി സ്പീഡിൽ ആസ്വദിക്കാം. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

Read More: Jio Choice Number Scheme: നിങ്ങളുടെ Lucky നമ്പർ ഫോൺ നമ്പറാക്കാം, എന്നാൽ ചില നിബന്ധനകളുണ്ട്

ജിയോ എയർഫൈബർ കണക്ഷനിലൂടെ നിങ്ങൾക്ക് പുതിയൊരു ഓഫർ കൂടി നേടാം. ജിയോടിവി പ്ലസ് ഓഫറാണിത്. 800+ ഡിജിറ്റൽ ടിവി ചാനലുകളും 13ലധികം ഒടിടികളുമാണ് ഈ ആപ്പിലൂടെ ലഭിക്കുന്നത്. സൌജന്യമായി തന്നെ ജിയോടിവി പ്ലസ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :