Reliance Jio വരിക്കാർക്കായി ഇതാ ഒരു സന്തോഷ വാർത്ത. അംബാനിയുടെ ജിയോ 10 മുതൽ 27 ശതമാനം വരെയായിരുന്നു നിരക്ക് വർധിപ്പിച്ചത്. പ്രീപെയ്ഡ് പ്ലാനുകളുടെയും, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെയും നിരക്ക് കൂട്ടി. Tariff Price കൂട്ടിയെങ്കിലും ജിയോ ആശ്വാസത്തിനായി പുതിയ പ്ലാൻ അവതരിപ്പിച്ചു.
കടുത്ത അതൃപ്തിയായിരുന്നു റിലയൻസ് ജിയോ വരിക്കാർക്ക് നിരക്ക് വർധനയിലുണ്ടായിരുന്നത്. എന്നാൽ കമ്പനി ഇതാ 999 രൂപ പ്ലാൻ വീണ്ടും അവതരിപ്പിച്ചിരിക്കുന്നു. പുതിയ നിരക്കിനെ വീണ്ടും കുറച്ചു (Jio Plan Relaunched) എന്നർഥം. ജൂലൈ 3 മുതൽ ഈ പ്ലാൻ 1,199 രൂപയ്ക്കാണ് ഈടാക്കിയത്. എന്നാൽ നിരക്ക് വർധനയ്ക്ക് മുമ്പുള്ള അതേ നിരക്കിൽ പ്ലാൻ തിരിച്ചെത്തി.
പുതിയ 999 രൂപ പ്ലാൻ വീണ്ടും പ്രഖ്യാപിച്ചത് വരിക്കാർക്ക് ആശ്വാസം നൽകുന്നു. മാത്രമല്ല താരിഫ് വർധനയ്ക്ക് മുമ്പുള്ള ആനുകൂല്യങ്ങളേക്കാൾ കൂടുതൽ പുതിയ പ്ലാനിലുണ്ട്. അതായത് 84 ദിവസം വാലിഡിറ്റിയായിരുന്നു നിരക്ക് വർധനയ്ക്ക് മുമ്പ് ലഭിച്ചിരുന്നത്. വീണ്ടും അവതരിപ്പിച്ചപ്പോൾ ജിയോ 98 ദിവസം വാലിഡിറ്റി നൽകുന്നു. അര മാസം കൂടുതൽ കാലയളവ് 999 രൂപ പ്ലാൻ അനുവദിക്കുന്നു.
അൺലിമിറ്റഡ് വോയിസ് കോളിങ് ലഭിക്കുന്ന പ്ലാനാണിത്. ദിവസവും 100 എസ്എംഎസ് അയക്കാനാകും. പ്രതിദിനം 2GB ഡാറ്റ നൽകുന്ന പ്ലാനാണിത്. ഇങ്ങനെ മൊത്തം കാലാവധിയിൽ 196GB ഡാറ്റ ലഭിക്കുന്നു.
ഇത് 2ജിബി പ്ലാനായതിനാ തന്നെ 5G വരിക്കാർക്കും ഗുണം ചെയ്യും. 5G സേവനമുള്ള പ്രദേശങ്ങളിൽ 5G ആക്‌സസ് ചെയ്യാം. ഡാറ്റയും വോയ്‌സ് കോളുകളും ലഭിക്കാൻ ഇത് മികച്ച പ്ലാനാണ്
999 രൂപയുടെ പ്ലാൻ കമ്പനി വീണ്ടും അവതരിപ്പിച്ചപ്പോൾ വാലിഡിറ്റി കൂട്ടി. 14 ദിവസമാണ് പുതിയ 999 രൂപ പ്ലാനിൽ അനുവദിച്ചിരിക്കുന്നത്. എന്നാൽ ഡാറ്റയുടെ അളവ് കുറഞ്ഞിട്ടുണ്ട്.
നിരക്ക് വർധനയ്ക്ക് മുമ്പ് ഇതിൽ 3GB ആയിരുന്നു ജിയോ ഉൾപ്പെടുത്തിയിരുന്നത്. ഇങ്ങനെ 84 ദിവസത്തേക്ക് 252GB ആകെ ഡാറ്റയായി ലഭിച്ചിരുന്നു. പുതുക്കിയ ശേഷം 98 ദിവസം വാലിഡിറ്റിയിൽ 196GBയാണ് മൊത്തം ലഭിക്കുന്നത്.
Read More: BSNL Offer: ഒരു ലക്ഷം Free റിവാർഡുകളിലൂടെ വരിക്കാരെ കൂട്ടാൻ സർക്കാർ കമ്പനി
അതിനാൽ ഡാറ്റയുടെ അളവിൽ ഇത് ലാഭമെന്ന് പറയാനാകില്ല. എങ്കിലും കൂടുതൽ വാലിഡിറ്റിയാണ് പ്രാധാന്യമെങ്കിൽ ഈ പ്ലാൻ മതിയാകും. 3 മാസത്തിൽ കൂടുതലാണ് റിലയൻസ് ജിയോ അനുവദിച്ചിരിക്കുന്നത്.