Tariff Hike ആക്കിയ ശേഷം Reliance Jio നൽകുന്നത് 2 വാർഷിക പ്ലാനുകൾ, Unlimited 5G ഉൾപ്പെടെ

Tariff Hike ആക്കിയ ശേഷം Reliance Jio നൽകുന്നത് 2 വാർഷിക പ്ലാനുകൾ, Unlimited  5G ഉൾപ്പെടെ
HIGHLIGHTS

നിരക്ക് കൂട്ടിയ ശേഷം Reliance Jio നൽകുന്നത് 2 വാർഷിക പ്ലാനുകൾ മാത്രം

ഈ രണ്ട് വാർഷിക പായ്ക്കുകൾക്കും ചെലവും കൂടുതലാണ്

അൺലിമിറ്റഡ് 5Gയും ഈ റീചാർജ് പ്ലാനുകളിലുണ്ട്

Reliance Jio നിരക്ക് കൂട്ടിയതിൽ വരിക്കാർ വലിയ അതൃപ്തിയിലാണ്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് Ambani-യുടെ ജിയോ. എന്നാൽ താരിഫ് ഉയർത്തിയത് വരിക്കാരെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നു. സാധാരണക്കാരന് താങ്ങാനാവുന്ന വിലയല്ല ജിയോയുടെ പുതിയ റീചാർജ് പാക്കേജുകൾ.

Reliance Jio വാർഷിക പ്ലാൻ

നിരക്ക് വർധിപ്പിച്ചെങ്കിലും അതിവേഗ ഇന്റർനെറ്റ് തരുന്നതിനാൽ പലരും ജിയോയിൽ തുടരുന്നു. പുതിയ നിരക്കിന് ശേഷം രണ്ട് വാർഷിക പ്രീപെയ്ഡ് പായ്ക്കുകളാണ് ജിയോയിലുള്ളത്.

ഈ രണ്ട് വാർഷിക പായ്ക്കുകൾക്കും ചെലവും കൂടുതലാണ്. ദീർഘകാല അടിസ്ഥാനത്തിൽ റീചാർജ് ചെയ്യാവുന്ന ബെസ്റ്റ് പ്ലാനുകൾ നോക്കാം. 3599 രൂപയ്ക്കും 3999 രൂപയ്ക്കും ജിയോയുടെ പക്കൽ പാക്കേജുകളുണ്ട്. നിലവിൽ റിലയൻസ് തരുന്ന വാർഷിക പ്ലാനുകൾ ഇവ മാത്രമാണ്.

3599 രൂപ Jio പ്ലാൻ

ജിയോയുടെ 3599 രൂപ പ്ലാൻ വാർഷിക പ്ലാൻ അന്വേഷിക്കുന്നവർക്ക് തെരഞ്ഞെടുക്കാം. 3599 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കും. അതുപോലെ പ്രതിദിനം 100 എസ്എംഎസ്സും ഈ പ്ലാനിലുണ്ട്. ജിയോ ഓരോ ദിവസവും ഉപയോഗിക്കാൻ 2.5GB ഡാറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡാറ്റയും കോളുകളും മെസേജും മാത്രമല്ല റിലയൻസ് ജിയോ തരുന്നത്.

അൺലിമിറ്റഡ് 5G ഡാറ്റയും ഈ റീചാർജ് പ്ലാനിലുണ്ട്. ഒരു വർഷത്തേക്ക് പരിധിയില്ലാതെ അതിവേഗ ഡാറ്റ ലഭിക്കാൻ ഇത് മതി. ജിയോTV, ജിയോസിനിമ, ജിയോCloud ആക്സസും ഈ പ്ലാനിലുണ്ട്. കൃത്യം 365 ദിവസമാണ് ഈ ജിയോ പാക്കേജിലെ വാലിഡിറ്റി.

Tariff Hike ആക്കിയ ശേഷം Reliance Jio നൽകുന്ന 2 വാർഷിക പ്ലാനുകൾ
Reliance Jio നൽകുന്ന 2 വാർഷിക പ്ലാനുകൾ

3999 രൂപയുടെ പ്രീ-പെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ 3999 രൂപ പ്ലാനും ഇത് വാലിഡിറ്റി വരുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഈ പാക്കേജിൽ ലഭിക്കുന്നു. പ്രതിദിനം 100 എസ്എംഎസ്, 2.5GB ഡാറ്റയും ലഭിക്കും.

അൺലിമിറ്റഡ് 5G ഡാറ്റയാണ് 3999 രൂപ പ്ലാനിലെ ബോണസ് ഓഫർ. JioTV വഴിയുള്ള ഫാൻകോഡും ഈ പാക്കേജിൽ ലഭിക്കുന്നു. ജിയോസിനിമ, ജിയോടിവി, ജിയോCloud ആക്സസുകളും ഇതിലുണ്ട്.

പഴയ പ്ലാനും പുതിയ നിരക്കും

മുമ്പ് ലഭ്യമായിരുന്ന ജിയോ വാർഷിക പ്ലാനുകളാണിവ. നിരക്ക് കൂട്ടുന്നതിന് മുമ്പ് 2999 രൂപയുടെ പ്ലാനിന് 3599 രൂപയായിരുന്നു വില. 3333 രൂപയായിരുന്ന പ്ലാനിന് 3999 രൂപയാണ് വിലയാകുന്നത്. ഈ രണ്ട് പ്ലാനുകളിലും 2.5ജിബിയാണ് അനുവദിച്ചിട്ടുള്ളത്.

4ജി വരിക്കാർക്ക് ഇത് അത്ര അനുയോജ്യമായ പ്ലാനല്ല. നിലവിൽ അധിക ഡാറ്റ ഓഫർ ചെയ്യുന്ന ജിയോ വാർഷിക പ്ലാനുകളില്ല. അതിനാൽ സമീപ ഭാവിയിൽ അംബാനി പുതിയ റീചാർജ് പാക്കേജുകൾ അവതരിപ്പിച്ചേക്കും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo