Reliance Jio താരിഫ് കൂട്ടിയാലും OTT പ്ലാനുകൾ തരുന്നുണ്ട്. മിക്ക ടെലികോം കമ്പനികളും പ്ലാനുകൾക്കൊപ്പം ഒടിടി ആനുകൂല്യങ്ങൾ കൂടി ചേർക്കുന്നു. ആമസോൺ, നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ തുടങ്ങിയ മുൻനിര പ്ലാറ്റ്ഫോമുകളെ റീചാർജിലൂടെ നേടാം.
റിലയൻസ് ജിയോ നിങ്ങൾക്ക് 3 മാസത്തേക്ക് ആമസോൺ പ്രൈം വീഡിയോ തരുന്നു. വരിക്കാർ താരിഫ് ഉയർത്തിയതിനാൽ അതൃപ്തിയിലാണ്. ഇത് പരിഹരിക്കാൻ ജിയോയുടെ ഒടിടി പാക്കേജുകൾക്ക് സാധിച്ചേക്കും. വരിക്കാരെ നിലനിർത്താനുള്ള ജിയോയുടെ പരിശ്രമമാണ് ഈ ഒടിടി പ്ലാൻ.
എല്ലാ മുൻനിര ടെലികോം കമ്പനികളും നിലവിൽ ഒടിടി സബ്സ്ക്രിപ്ഷൻ തരുന്നു. എന്നാൽ ഇത്രയും ആകർഷക ഓഫറുകൾ ജിയോയിൽ മാത്രമായിരിക്കും.
ജിയോ 84 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് അനുവദിച്ചിട്ടുള്ളത്. ആമസോൺ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്‌ഷൻ നിങ്ങൾക്ക് ഇങ്ങനെ ഫ്രീയായി കിട്ടും. 1029 രൂപ വിലയുള്ള പ്ലാനിൽ നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
പുത്തൻ ഒടിടി റിലീസുകളും പഞ്ചായത്ത്, മിർസാപൂർ പോലുള്ള സീരീസുകളും പ്രൈമിൽ കാണാം. 84 ദിവസത്തെ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്‌ഷനാണ് പ്ലാനിലുള്ളത്. കേക്കിലെ ഐസിംഗ്, സിനിമകൾ, ടിവി ഷോകൾ എന്നിവയെല്ലാം ആസ്വദിക്കാം.
ജിയോയുടെ 1029 റീചാർജ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഈ പാക്കേജിൽ നിങ്ങൾക്ക് ബേസിക് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. 84 ദിവസത്തെ വാലിഡിറ്റിയാണ് ബേസിക് ആനുകൂല്യങ്ങൾക്കും ലഭിക്കുന്നത്.
ഓരോ ദിവസവും നിങ്ങൾക്ക് 2GB ഡാറ്റാ ആനുകൂല്യം ആസ്വദിക്കാം. യൂട്യൂബ് സ്‌ട്രീമിംഗ്, ബ്രൗസിംഗ്, ഡൗൺലോഡിനെല്ലാം ഈ ഡാറ്റ മതിയാകും. അതുപോലെ രാജ്യത്തൊട്ടാകെയായി വോയിസ് കോളിങ്ങും അൺലിമിറ്റഡാണ്. വോയിസ് കോളിങ്ങിനും ഡാറ്റയ്ക്കും പുറമെ നിങ്ങൾക്ക് മെസേജ് ഓഫറും ലഭിക്കുന്നുണ്ട്. ഈ പ്ലാനിൽ ജിയോ 100SMS ദിവസേന അനുവദിക്കുന്നു.
Read More: 4G Network: BSNL സ്ഥാപിച്ചത് 15,000 4G ടവറുകൾ, അതും സ്വന്തം ടെക്നോളജിയിൽ!
അതേ സമയം 1299 രൂപയ്ക്ക് മറ്റൊരു റീചാർജ് പ്ലാനുണ്ട്. ഈ പാക്കേജിൽ അംബാനി ബേസിക് ആനുകൂല്യങ്ങൾക്കൊപ്പം മറ്റൊരു ഓഫർ തരുന്നു. 1299 രൂപയ്ക്ക് റീചാർജ് ചെയ്താൽ നിങ്ങൾക്ക് നെറ്റ്ഫ്ലിക്സ് സൌജന്യമായി ലഭിക്കുന്നതാണ്.