മൊബൈൽ റീചാർജ് പ്ലാനുകളിൽ മാത്രമല്ല Reliance Jio കരുത്തൻ. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയ്ക്ക് വേറെയുമുണ്ട് ഒരുപാട് സേവനങ്ങൾ. JioFiber, Jio AirFiber എന്നിവ പ്രധാനപ്പെട്ടതും, ജനപ്രിയവുമായ സർവീസുകളാണ്.
ഇപ്പോഴിതാ റിലയൻസ് ജിയോ ഏറ്റവും പുതിയൊരു ഓഫർ കൊണ്ടുവന്നിരിക്കുന്നു. TATA IPL 2024 കാണുന്നവർക്ക് തടസ്സമില്ലാതെ ക്രിക്കറ്റ് കാണാൻ ഈ ഓഫർ ഉപകരിക്കും. ഇതൊരു April Fool ഓഫറല്ല. ജിയോ 50 ദിവസത്തേക്ക് സൗജന്യ ബ്രോഡ്‌ബാൻഡ് സർവീസ് പ്ലാൻ നൽകുന്നു. എന്താണ് ഈ ഓഫറിലുള്ളതെന്ന് അറിയാം.
ജിയോ ഫൈബർ, ജിയോ എയർ ഫൈബർ വരിക്കാർക്കായാണ് പുതിയ പ്ലാൻ. ജിയോ ട്രൂ 5ജി മൊബൈൽ കണക്ഷനിൽ ഈ ഓഫർ ലഭ്യമാണ്. 2 ഫൈബർ കണക്ഷനിലുള്ള പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാർക്കും ഇത് വിനിയോഗിക്കാം. 12 മാസത്തെ മുൻകൂർ പേയ്മെന്റ് നടത്തിയാലും ഈ ഓഫർ സ്വന്തമാക്കാം. ബ്രോഡ്ബാൻഡ് സേവനങ്ങളെല്ലാം 50 ദിവസത്തേക്ക് സൌജന്യമെന്നതാണ് ഇതിലൂടെ ലഭിക്കുന്നത്.
ജിയോസിനിമയിലേക്ക് ഐപിഎല്ലിനായി കൂടുതൽ പേർ എത്തുന്ന സമയത്താണ് ജിയോയുടെ ഓഫർ.
50 ദിവസത്തെ സൗജന്യ വൗച്ചർ ഉപയോഗിച്ച് പുതിയ കണക്ഷനെടുക്കാനും സാധിക്കും. ഫൈബർ കണക്ഷൻ സ്ഥാപിച്ച് 7 ദിവസത്തിനുള്ളിൽ ഈ വൗച്ചർ ക്രെഡിറ്റ് ചെയ്യപ്പെടും.
ഇതിനകം പ്ലാൻ എടുത്തവർക്ക് വരെ ഈ വൗച്ചർ എളുപ്പത്തിൽ ലഭിക്കും. ഇവർ വരാനിരിക്കുന്ന ബില്ലിങ് സൈക്കിളിലേക്ക് ഇത് സെറ്റ് ചെയ്യണം. ഈ ഡിസ്കൌണ്ട് വൗച്ചർ 2 വർഷത്തെ വാലിഡിറ്റി വരുന്നതാണ്.
എന്നാൽ ചില നിബന്ധനകളുണ്ട്. നിങ്ങളുടെ അക്കൌണ്ടിലേക്ക് ലഭിച്ചത് മറ്റൊരാൾക്ക് കൈമാറ്റം ചെയ്യാനാകില്ല. 2024 ഏപ്രിൽ 30 വരെ മാത്രമാണ് ഇത് ലഭിക്കുക. ഏപ്രിൽ 30ന് ശേഷം ഈ കൂപ്പൺ ലഭിച്ചേക്കില്ല എന്നാണ് ലഭിക്കുന്ന വിവരം.
എല്ലാവർക്കും ഈ സൌജന്യ ഓഫർ ലഭിക്കുന്നില്ല. 599 രൂപയ്ക്കോ അതിന് മുകളിലോ ഏതെങ്കിലും ഒടിടി പ്ലാനിൽ റീചാർജ് ചെയ്തിരിക്കണം. 6 മാസത്തേക്കോ 12 മാസത്തേക്കോ അഡ്വാൻസ് പേയ്മെന്റും ചെയ്തിരിക്കണം. എയർഫൈബർ കണക്ഷൻ ആക്ടിവേറ്റ് ആയതിന് ശേഷം 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് വൗച്ചർ ലഭിക്കും.
Read More: BSNL New Plans: 125Mbps സ്പീഡും 4000GB ഡാറ്റയും Hotstar ഫ്രീയും! പുതിയ 2 സൂപ്പർ പ്ലാനുകൾ
MyJio അക്കൌണ്ട് വഴിയായിരിക്കും ഇത് ക്രെഡിറ്റ് ചെയ്യപ്പെടുന്നത്. ഇതൊരു പരിമിത കാല ഓഫറാണെന്ന് കൂടി പറയട്ടെ. അതിനാൽ ഏത് നിമിഷം വേണമെങ്കിലും വൗച്ചർ ഓഫർ പിൻവലിച്ചേക്കാം. അതിനാൽ വൗച്ചർ നേടണമെന്ന് ആഗ്രഹിക്കുന്നവർ കാത്തിരിക്കുന്നത് നല്ലതല്ല. എങ്കിലും 2024 ഏപ്രിൽ 30 എന്നാണ് നിലവിൽ ജിയോ അറിയിച്ചിട്ടുള്ളത്.