Reliance Jio- യുടെ റീചാർജ് പ്ലാനുകൾ വെറുതെ കോളിങ്ങിനും മെസേജിങ്ങിനും മാത്രമല്ല. അൺലിമിറ്റഡായി ഇന്റർനെറ്റ് ആസ്വദിക്കാനും, OTT പ്ലാറ്റ്ഫോമുകളിലേക്ക് സൗജന്യ ആക്സസ് ലഭിക്കാനും ജിയോയുടെ പ്രീ- പെയ്ഡ് പ്ലാനുകളും പോസ്റ്റ്- പെയ്ഡ് പ്ലാനുകളും സഹായിക്കും. നെറ്റ്ഫ്ലിക്സിനും ഹോട്ട്സ്റ്റാറിനും വേണ്ടി ജിയോയുടെ പക്കൽ പ്ലാനുകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാം. എന്നാൽ, സോണിലിവ്, സീ5 പോലുള്ള ഒടിടി സേവനങ്ങൾ ഫ്രീയായി ലഭിക്കാൻ ജിയോയിൽ റീചാർജ് ചെയ്താൽ മതിയെന്ന് നിങ്ങൾക്കറിയാമോ?
വിവിധ ഭാഷകളിൽ സിനിമകൾ, സീരീസുകൾ, ടിവി ഷോകൾ, തത്സമയ ക്രിക്കറ്റ് സ്ട്രീമിങ് എന്നിവയെല്ലാം ആസ്വദിക്കാനുള്ള പ്രമുഖ ഒടിടി പ്ലാറ്റ്ഫോമാണ് SonyLIV. അപ്പൻ, ചുരുളി, ഭൂതകാലം തുടങ്ങിയ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങൾ റിലീസ് ചെയ്ത ഒടിടി പ്ലാറ്റ്ഫോമാണിത്.
പകലും പാതിരാവും, കേരള ക്രൈം ഫയൽസ് തുടങ്ങിയ സിനിമകൾ ലഭ്യമാകുന്ന സീ5ഉം സീരീസുകളാലും പ്രാദേശിക കണ്ടന്റുകളാലും പ്രശസ്തമാണ്. ഒരു പാക്കേജ് തെരഞ്ഞെടുത്താൽ ഈ 2 ഒടിടികളും ഫ്രീയായി ലഭിക്കാനുള്ള അവസരമാണ് ജിയോ നൽകുന്നത്.
SonyLIV, Zee5 എന്നിവയിലേക്കുള്ള പ്രീമിയം കണ്ടന്റ് ആക്‌സസ് നേടാനുള്ള ഒരു ജിയോ റീചാർജ് പ്ലാനാണിത്. 909 രൂപയ്ക്ക് റീചാർജ് ചെയ്താൽ നിങ്ങൾക്ക് പ്രതിദിനം 2 GB ഡാറ്റയും, 100 SMSഉം കൂടാതെ അൺലിമിറ്റഡ് കോളുകളും ലഭ്യമാകും. 84 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.
ജിയോ ടിവി ആപ്പി വഴി സീ5ഉം സോണിലിവും ലഭിക്കും. ജിയോടിവി, ജിയോസിനിമ, ജിയോക്ലൌഡ് തുടങ്ങിയ ഒടിടി ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ജിയോസിനിമയുടെ പ്രീമിയം ആക്സസ് ലഭിക്കുന്നതല്ല.
3662 രൂപയിൽ റിലയൻസ് ജിയോയിൽ ലഭിക്കുന്ന ഈ പ്രീ- പെയ്ഡ് പ്ലാനിൽ 365 ദിവസത്തെ വാലിഡിറ്റിയാണ് വരുന്നത്. ദിവസേന 2.5 GB ഡാറ്റയാണുള്ളത്. കൂടാതെ, അൺലിമിറ്റഡ് കോളിങ്ങും 100 എസ്എംഎസും ഇതിൽ ലഭിക്കുന്നത്. സോണിലിവ്, സീ5 എന്നിവയ്ക്കൊപ്പം ജിയോടിവി, ജിയോസിനിമ, ജിയോക്ലൌഡ് തുടങ്ങിയ ഒടിടി ആനുകൂല്യങ്ങളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇതിന് പുറമെ സോണിലിവ് മാത്രം ലഭിക്കുന്ന പ്ലാനും, സീഫൈവിന് മാത്രമായുള്ള പ്ലാനും റിലയൻസിന്റെ ജിയോ പാക്കേജിലുണ്ട്. അതായത്, 806 രൂപയ്ക്ക് റീചാർജ് ചെയ്താൽ സോണിലിവിന്റെ ഫ്രീ ആക്സസ് ലഭിക്കും. 3226 രൂപയ്ക്ക് റീചാർജ് ചെയ്താൽ വാർഷിക കാലാവധിയിൽ ഒരു റീചാർജ് പ്ലാനെന്നതിന് പുറമെ സോണിലിവ് ഫ്രീ സബ്സ്ക്രിപ്ഷനും ലഭ്യാമാകുന്നു.
Read More: Jio 730 GB Annual Plan: 365 ദിവസം, 730 GB, അധിക ഡാറ്റയ്ക്ക് Jio-യിൽ ഇതാ വലിയൊരു പ്ലാൻ
ഇനി സീ5നുള്ള ആക്സസ് ലഭിക്കണമെങ്കിൽ 805 രൂപയുടെ പാക്കേജ് സെലക്റ്റ് ചെയ്താൽ മതി. 2 GB ഹൈ- സ്പീഡ് ഇന്റർനെറ്റ് ദിവസവും ലഭിക്കുന്ന ഈ പ്ലാനിൽ സീ5 കൂടി ഉൾപ്പെടുന്നു. ഇതിനായുള്ള ജിയോയുടെ വാർഷിക പ്ലാൻ 3225 രൂപയുടേതാണ്. 365 ദിവസമാണ് ഇതിന്റെ കാലാവധി. ബേസിക് ആനുകൂല്യങ്ങൾക്ക് പുറമെ, ഇതിലും സീ5 ഫ്രീയാണ്.