ഏറ്റവും ആകർഷകമായ data plans ആണ് reliance jio തരുന്നത്. അൺലിമിറ്റഡ് ഡാറ്റ 5G വരിക്കാർക്ക് ഉപയോഗിക്കാനുള്ള റീചാർജ് പ്ലാനുകളുണ്ട്. എന്നാൽ 4G വരിക്കാർക്ക് പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാൻ ഏത് പ്ലാനാണെന്ന് അറിയാമോ?
500 രൂപയ്ക്കും താഴെയാണ് reliance jio നൽകുന്ന ഈ പ്ലാനിന്റെ വില. ഈ ഒരൊറ്റ പ്ലാനിൽ മാത്രമാണ് ജിയോ നോ ലിമിറ്റ് ഡാറ്റ തരുന്നത്.
റിലയൻസ് ജിയോയുടെ 296 രൂപയുടെ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയുള്ളതാണ്. ഓരോ പ്രതിദിന ക്വാട്ടയായി ഇന്റർനെറ്റ് ഉപയോഗിക്കേണ്ടാത്തവർക്ക് ഇത് മികച്ച ഓപ്ഷനാണ്. 296 രൂപയുടെ പ്ലാനിനൊപ്പം നിങ്ങൾക്ക് 25 ജിബി ഡാറ്റ ലഭിക്കും. ഇത് എപ്പോൾ വേണമെങ്കിലും വിനിയോഗിക്കാവുന്നതാണ്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഈ പ്ലാനിൽ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസും ഫ്രീയായി ലഭിക്കും.
ഈ പ്ലാനിനൊപ്പം ജിയോടിവി, ജിയോസിനിമ, ജിയോCloud എന്നിവ ലഭിക്കും. 5G ഉപയോഗിക്കുന്നവർക്ക് അൺലിമിറ്റഡ് 5G ഡാറ്റ ഉപയോഗിക്കാനും ഇത് ബെസ്റ്റ് പ്ലാനാണ്.
ഈ ഡാറ്റ ഉപയോഗിച്ചതിന് ശേഷം, ഇന്റർനെറ്റ് വേഗത 64 Kbps ആയി കുറയുന്നു. ഒരു മാസത്തെ വാലിഡിറ്റി മാത്രം ആഗ്രഹിക്കുന്നവർക്ക് ഇത് ബെസ്റ്റ് ഓപ്ഷനാണ്.
നിങ്ങൾക്ക് വീട്ടിലും, ഓഫീസിലും വൈ-ഫൈ കണക്ഷനുണ്ടെങ്കിൽ ഒരുപാട് ഡാറ്റ വേണ്ട. പുറത്ത് പോകുമ്പോഴും ചില അത്യാവശ്യ സാഹചര്യങ്ങളിലും മാത്രം ഡാറ്റ ഉപയോഗിച്ചാൽ മതി. അൺലിമിറ്റഡ് കോളുകളും ആവശ്യത്തിലധികം എസ്എംഎസ്സും ഇതിലുണ്ട്. അതിനാൽ ഒരു മാസ പ്ലാൻ ആവശ്യമുള്ളവർക്ക് 296 രൂപ പ്ലാൻ മതി.
ഇതിന് പകരം മറ്റൊരു പ്ലാൻ ജിയോ നൽകുന്നില്ല എന്നും ഓർക്കുക. നോ ഡാറ്റ ലിമിറ്റിൽ നിലവിൽ ജിയോയുടെ പക്കൽ ഒരേയൊരു പ്ലാനാണുള്ളത്. അത് 296 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനാണ്.
READ MORE: BSNL Cheapest Plan: 60 Mbps ഡാറ്റ BSNL പ്ലാനിൽ Free ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും!
ദിവസ ഡാറ്റ നൽകുന്ന 300 രൂപയ്ക്ക് താഴെയുള്ള പ്ലാനുകൾ വേറെയുമുണ്ട്. ജിയോയുടെ 239 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇതിന് ഉദാഹരണമാണ്. 28 ദിവസത്തെ സേവന വാലിഡിറ്റിയാണ് ഇതിലുള്ളത്. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ദിവസവും ഈ റീചാർജ് പ്ലാനിൽ 1.5GB ഡാറ്റ ലഭിക്കും.
5ജി ഫോണും കവറേജുമുള്ളവർക്ക് അൺലിമിറ്റഡ് 5G ഡാറ്റ ഓഫറും ഇതിലുണ്ട്.