അംബാനിയെ തോൽപ്പിക്കാനാവില്ല മക്കളേ! Reliance Jio 84 ദിവസ പ്ലാനിൽ രണ്ടിലധികം OTT ആക്സസ് Free

Updated on 07-Dec-2023
HIGHLIGHTS

ഒന്നല്ല, രണ്ടല്ല, 3 OTT ആക്സസുമായി Reliance Jio

ജിയോ പുതിയ പ്രീ-പെയ്ഡ് പ്ലാൻ അവതരിപ്പിച്ചു

കൂടുതൽ വാലിഡിറ്റിയും കൂടുതൽ ആനുകൂല്യങ്ങളും ലഭിക്കുന്ന റീചാർജ് പ്ലാനാണിത്

മുകേഷ് അംബാനിയുടെ Reliance Jio ആകർഷകമായ ഒരു പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്. OTT ആക്സസും ദിവസേന 2 GB ഡാറ്റയും ലഭിക്കുന്ന റീചാർജ് പ്ലാനാണിത്.

ജിയോയുടെ ഈ പുതിയ പ്ലാൻ കൂടുതൽ വാലിഡിറ്റിയും കൂടുതൽ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. മാസം തോറും റീചാർജ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്ക്, ദിവസവും അൺലിമിറ്റഡ് ആനുകൂല്യങ്ങൾ ആസ്വദിക്കണമെങ്കിൽ ഈ പ്ലാൻ ഉചിതമാണ്.

Reliance Jio 84 ദിവസ പ്ലാൻ

Reliance Jio പുതിയ റീചാർജ് പ്ലാൻ

ഏറ്റവും ആകർഷകമായ ടെലികോം പ്ലാനുകൾ ഏറ്റവുമാദ്യം കൊണ്ടുവന്ന് വിപ്ലവം സൃഷ്ടിച്ചുള്ള കമ്പനിയാണ് Jio. ഇപ്പോൾ ജിയോ പുറത്തുവിട്ടിരിക്കുന്ന റീചാർജ് പ്ലാനും അത്തരത്തിൽ ഒന്നാണ്. ഇന്ന് ഏറ്റവും കൂടുതൽ പുത്തൻ റിലീസുകളും സീരീസുകളും എത്തുന്ന ജിയോസിനിമ, സീ5, സോണി LIV പോലുള്ള ഒടിടി പ്ലാറ്റ്ഫോമുകളുടെ ഫ്രീ ആക്സസും, ദീർഘ കാല വാലിഡിറ്റിയും ഓഫർ ചെയ്യുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്.

909 രൂപയ്ക്ക് Reliance Jio പ്ലാൻ

റിലയൻസ് ജിയോയുടെ ഈ പുതിയ പ്ലാൻ അൺലിമിറ്റഡ് കോളുകൾ, 5G ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു. 909 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനിൽ 84 ദിവസത്തെ വാലിഡിറ്റി വരുന്നു. ഓരോ ദിവസവും നിങ്ങൾക്ക് ഈ കാലയളവിൽ അൺലിമിറ്റഡ് കോളുകളും, 100 SMS,2 GB ഡാറ്റയും ലഭിക്കും.

909 രൂപയ്ക്ക് Reliance Jio പ്ലാൻ

ഇതിന് പുറമെ ജിയോടിവി ആപ്പ് വഴി സോണി ലിവ്, Zee5, ജിയോസിനിമ, ജിയോCloud എന്നിവയിലേക്കുള്ള ആക്സസും ഫ്രീയായി നേടാനാകും. ഒന്നിലധികം ഒടിടി ആപ്പുകളും 3 മാസത്തിന് അടുത്ത് വരുന്ന വാലിഡിറ്റിയുമാണ് ഈ പ്ലാനിനെ ഏറ്റവും കൂടുതൽ ആകർഷകമാക്കുന്നതും.

ദിവസവും വെറും 10 രൂപ!

ഇങ്ങനെ നോക്കുമ്പോൾ വെറും 10 രൂപ നിരക്കിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളുകൾ, ഫ്രീ ഡാറ്റ, ഫ്രീ ഒടിടി ആക്സസ് എന്നിവ സ്വന്തമാക്കാം എന്നതാണ് ഏറ്റവും പ്രധാന നേട്ടം. അതിവേഗ 5G വരെ ജിയോ ലഭ്യമാക്കുന്നതിനാൽ, 5ജി കണക്റ്റിവിറ്റിയുള്ള പ്രദേശങ്ങളിലുള്ള വരിക്കാർക്ക് അൺലിമിറ്റഡ് ഡാറ്റയും ഉപയോഗിക്കാവുന്നതാണ്.

84 ദിവസം വാലിഡിറ്റി, മറ്റ് Jio പ്ലാനുകൾ

84 ദിവസം വാലിഡിറ്റി വരുന്ന വേറെയും പ്രീ-പെയ്ഡ് പ്ലാനുകൾ ജിയോയുടെ പക്കലുണ്ട്. ഇവയുടെ പലതിന്റെയും ബേസിക് ആനുകൂല്യങ്ങൾ സമാനമാണ്. എന്നാൽ, ഇവയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒടിടി ആനുകൂല്യങ്ങൾ വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് 84 ദിവസം വാലിഡിറ്റി വരുന്ന ജിയോയുടെ 808 രൂപ പ്ലാനിൽ ബേസിക് ആനുകൂല്യങ്ങൾക്ക് പുറമെ നിങ്ങൾക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ജിയോസിനിമ എന്നിവയാണ് ലഭിക്കുന്നത്. ഇതേ ആനുകൂല്യങ്ങളും വാലിഡിറ്റിയുമുള്ള 1099 രൂപയുടെ പ്ലാനിലെ പ്രധാന ആകർഷകം നെറ്റ്ഫ്ലിക്സും ജിയോസിനിമയും ലഭിക്കുമെന്നതാണ്.

Read More: Smallest Power Bank: ലോകത്തിലെ ഏറ്റവും ചെറിയ Power bank! പവർഫുൾ, ഫാസ്റ്റ് ചാർജിങ്, വില 2000ത്തിനും താഴെ…

അതുപോലെ സ്വിഗ്ഗി സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന 84 ദിവസം വാലിഡിറ്റി വരുന്ന മറ്റൊരു പ്ലാനുണ്ട് ജിയോയുടെ പക്കൽ. ഇതിന് വില 866 രൂപയാണ്. എന്നാൽ സീ5, സോണിലിവ്, ജിയോസിനിമ തുടങ്ങിൽ രണ്ടിൽ കൂടുതൽ ഒടിടി പ്ലാറ്റ്ഫോമുകളാണ് പുതിയതായി പ്രഖ്യാപിച്ച Jio റീചാർജ് പ്ലാനിലുള്ളത്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :