Reliance Jio New Plans: വരിക്കാരെ സമാധാനപ്പെടുത്താൻ അംബാനിയുടെ പുതിയ അടവ്

Updated on 10-Jul-2024
HIGHLIGHTS

കുറഞ്ഞ വിലയിലെ പുതിയ പ്ലാനുകളിലൂടെ വരിക്കാരുടെ അതൃപ്തി മറികടക്കാൻ Jio

Jio മൂന്ന് പുതിയ ആഡ്-ഓൺ പ്ലാനുകളാണ് കൊണ്ടുവന്നിരിക്കുന്നത്.

അൺലിമിറ്റഡ് 5G കണക്റ്റിവിറ്റി നൽകുന്ന പ്ലാനുകളാണിവ

Price Hike നടപ്പിലാക്കിയതോടെ വൻ വിമർശനമാണ് Reliance Jio നേരിടുന്നത്. എന്നാൽ വരിക്കാരെ പ്രീതിപ്പെടുത്താൻ അംബാനി ചെയ്തതെന്തെന്നോ? പുതിയതായി 3 പ്ലാനുകൾ റിലയൻസ് ജിയോ അവതരിപ്പിച്ചു.

Reliance Jio പുതിയ പ്ലാനുകൾ

റിലയൻസ് ജിയോ മൂന്ന് പുതിയ ആഡ്-ഓൺ പ്ലാനുകളാണ് കൊണ്ടുവന്നിരിക്കുന്നത്. ‘ട്രൂ അൺലിമിറ്റഡ് അപ്‌ഗ്രേഡ്’ എന്നാണ് ഇതിന് കമ്പനി വിശേഷിപ്പിക്കുന്നത്. കുറഞ്ഞ വിലയിലെ പുതിയ പ്ലാനുകളിലൂടെ വരിക്കാരുടെ അതൃപ്തി മറികടക്കാനാണ് തീരുമാനം.

True അൺലിമിറ്റഡ് Reliance Jio പ്ലാനുകൾ

അൺലിമിറ്റഡ് 5G കണക്റ്റിവിറ്റി നൽകുന്ന പ്ലാനുകളാണിവ. നിങ്ങൾക്ക് 5G ഫോണും കണക്റ്റിവിറ്റിയും ഉണ്ടെങ്കിൽ ഇത് ഉപയോഗിക്കാം. അല്ലാത്തവർക്ക് പ്ലാനിൽ അനുവദിച്ചിട്ടുള്ള ഡാറ്റ വിനിയോഗിക്കാവുന്നതാണ്.

Reliance Jio

ശ്രദ്ധിക്കുക, ഇവയെല്ലാം ഡാറ്റ ആഡ് ഓൺ പ്ലാനുകളാണ്. അതിനാൽ ആക്ടീവ് പ്ലാനുകളിലേക്ക് അധികമായി ഡാറ്റ കൂട്ടിച്ചേർക്കാൻ ഇത് ഉപയോഗിക്കാം. നിലവിൽ പ്ലാനുകൾ ഇല്ലാത്തവർക്ക് ഇത് ലഭ്യമാകില്ല.

151 രൂപയുടെ പ്ലാൻ

ഈ പ്ലാനിൽ 4G വരിക്കാർക്ക് 9GB ഡാറ്റ ലഭിക്കുന്നു. ഫോൺ 5G ആണെങ്കിൽ അൺലിമിറ്റഡ് നെറ്റ് വർക്ക് ആസ്വദിക്കാം. ജിയോ ട്രൂ 5G കണക്റ്റിവിറ്റിയ്ക്ക് ഇതുമതി. ബേസിക് 5ജി പ്ലാനിൽ റീചാർജ് ചെയ്യണമെന്നില്ല. പകരം ഏതെങ്കിലും ആക്ടീവ് പ്രീ-പെയ്ഡ് പ്ലാൻ മതി.

101 രൂപ പ്ലാൻ

ഈ പ്ലാനിൽ 4G വരിക്കാർക്ക് 6GB ഡാറ്റ ലഭിക്കുന്നു. അൺലിമിറ്റഡായി ജിയോ ട്രൂ 5Gയും ഇതിലുണ്ട്.

51 രൂപയുടെ പുതിയ പ്ലാൻ

ജിയോ പുതിയതായി അവതരിപ്പിച്ച മൂന്നാമത്തെ പ്ലാൻ 51 രൂപയുടേതാണ്. ഇതിൽ അംബാനി 3GB ഡാറ്റയാണ് ആഡ് ഓണായി തരുന്നത്. 5ജി ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ജിയോ ട്രൂ 5G-യും സ്വന്തമാക്കാം.

Read More: Tariff Hike: കീശ വാരാൻ Telecom കമ്പനികൾ! ജിയോയ്ക്കൊപ്പം Price കൂട്ടി Airtel

25% വില കൂട്ടി

നിലവിൽ 5ജി അൺലിമിറ്റഡായി കിട്ടണമെങ്കിൽ ചിലവ് കൂടുതലാണ്. മുമ്പ് 299 രൂപയുടെ പ്ലാൻ മുതൽ അൺലിമിറ്റഡ് 5ജി നൽകിയിരുന്നു. എന്നാൽ വില കൂട്ടിയതിന് ശേഷം 349 രൂപയാണ് 5ജിയ്ക്കുള്ള മിനിമം പ്ലാൻ. പ്രതിദിനം 2GBയോ അതിൽ കൂടുതൽ ഡാറ്റയുള്ള പ്ലാനുകളിലാണ് 5G ലഭിക്കുക. റീചാർജ് ചെയ്യാനുള്ള ലിങ്ക്.

ജിയോ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ 25% വരെ വർധിപ്പിച്ചിരിക്കുന്നു. 2,999 രൂപയുടെ പ്ലാൻ 3,599 ആയി ഉയർന്നു. ശരിക്കുമിത് സ്വകാര്യ ടെലികോം കമ്പനി വരിക്കാർക്ക് നൽകിയ കനത്ത പ്രഹരമാണ്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :