Reliance jio New Plan: 98 ദിവസം വാലിഡിറ്റി, Unlimited ഡാറ്റ, അൺലിമിറ്റഡ് കോളിങ്

Reliance jio New Plan: 98 ദിവസം വാലിഡിറ്റി, Unlimited ഡാറ്റ, അൺലിമിറ്റഡ് കോളിങ്
HIGHLIGHTS

Reliance jio പുതിയതായി പ്രീപെയ്ഡ് വരിക്കാർക്ക് വേണ്ടിയാണ് പ്ലാൻ അവതരിപ്പിച്ചത്

98 ദിവസം കാലാവധിയുള്ള പ്ലാനാണ് അംബാനിയുടെ ജിയോ അവതരിപ്പിച്ചത്

ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് 5G ഡാറ്റയും കോളിങ് സേവനങ്ങളും ലഭിക്കുന്നതാണ്

മുകേഷ് അംബാനിയുടെ Reliance jio ഇതാ പുതുപുത്തൻ പ്ലാൻ അവതരിപ്പിച്ചു. മൊബൈൽ ഡാറ്റ വില വർധന വന്നാലും പിന്നീട് പുതിയ ഒരുപാട് പ്ലാനുകൾ വന്നു. ഇപ്പോഴിതാ ദീർഘകാല വാലിഡിറ്റിയിൽ റീചാർജ് ചെയ്യാവുന്ന പ്ലാനാണ് അവതരിപ്പിച്ചത്.

reliance jio പുതിയ പ്ലാൻ

വലിയ പണം ഈടാക്കാതെ ധാരാളം ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണിത്. റിലയൻസ് ജിയോ പുതിയതായി പ്രീപെയ്ഡ് വരിക്കാർക്ക് വേണ്ടിയാണ് പ്ലാൻ അവതരിപ്പിച്ചത്. ഈ പുതിയ ജിയോ പ്ലാനിൽ 98 ദിവസമാണ് കാലാവധി ലഭിക്കുന്നത്.

999 രൂപ വിലയുള്ള പ്ലാനാണ് അംബാനിയുടെ ജിയോ അവതരിപ്പിച്ചത്. പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.

അൺലിമിറ്റഡ് 5G തരുന്ന reliance jio പ്ലാൻ

reliance jio new plan is for 98 days with unlimited calling and unlimited data

98 ദിവസമാണ് ഈ ജിയോ പ്ലാനിലുള്ളത്. ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് 5G ഡാറ്റയും കോളിങ് സേവനങ്ങളും ലഭിക്കുന്നതാണ്. അൺലിമിറ്റഡ് 5G ഡാറ്റയാണ് ഈ പ്ലാനിൽ നിന്ന് ലഭിക്കുന്നത്. സ്പീഡ് പരിധിയും ഡാറ്റാ പരിധിയുമില്ലാതെ ഡാറ്റാ സേവനങ്ങൾ ആസ്വദിക്കാൻ ഇതിലൂടെ സാധിക്കും. ലിമിറ്റില്ലാതെ വോയിസ് കോളുകൾ ചെയ്യാനും പ്ലാൻ അനുവദിക്കും.

ബേസിക് ആനുകൂല്യങ്ങൾ

5ജി വരിക്കാർക്ക് അല്ലാത്തവർക്ക് 4G ഡാറ്റയും മതിയായ അളവിൽ ആസ്വദിക്കാം. പ്രതിദിനം 2GB ഹൈ-സ്പീഡ് 4G ഡാറ്റ നിങ്ങൾക്ക് കിട്ടും. ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ ലഭിക്കുന്നു. ഇന്ത്യയിലുടനീളമുള്ള എല്ലാ നെറ്റ്‌വർക്കുകളിലേക്കും കോളിങ് അനുഭവമുണ്ട്.

Read More: Qualcomm ചിപ്സെറ്റിൽ കീപാഡ് ഫോൺ, Ambani അവതരിപ്പിച്ച Jio ഫോൺ കണ്ടറിയാം

ദിവസേന 100 സൗജന്യ SMS ചെയ്യാനും സൌകര്യമുണ്ട്. കൂടാതെ രാജ്യവ്യാപകമായി സൗജന്യ റോമിംഗും ലഭിക്കും. ജിയോ ക്ലൗഡ്, ജിയോ സിനിമ, ജിയോ ടിവി സബ്സ്ക്രിപ്ഷൻ ലഭിക്കും. ഇങ്ങനെ ജിയോ ആപ്ലിക്കേഷനുകളിലേക്ക് സബ്‌സ്‌ക്രിപ്‌ഷനുകളും പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

3 മാസത്തേക്കോ അതിൽ കൂടുതലോ വാലിഡിറ്റി തേടുന്നവർക്ക് പ്ലാൻ അനുയോജ്യമാണ്. ജിയോയും എയർടെലും വില കൂടിയ പ്ലാനുകളാണ് നൽകുന്നത്. 999 രൂപയുടെ പ്ലാൻ ശരാശരി നിരക്കിലുള്ളതാണന്ന് പറയാം.

ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി 999 രൂപ പ്ലാനിൽ റീചാർജ് ചെയ്യാം. മൈജിയോ ആപ്പ് വഴിയോ ഗൂഗിൾപേ പോലുള്ള തേർഡ് പാർട്ടി ആപ്പുകളോ ഉപയോഗിക്കാം. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo