ആകാശ് Ambani-യുടെ Reliance Jio ആണ് ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനി. ഏറ്റവും കൂടുതൽ പ്ലാനുകളും ആകർഷകമായ പാക്കേജുകളും ജിയോ തരുന്നു. ടെലികോം സേവങ്ങളിൽ മാത്രമല്ല, മൊബൈൽ ഉപഭോക്താക്കളിലും ജിയോ വിപ്ലവം സൃഷ്ടിച്ചു.
സ്മാർട് ഫീച്ചറുകളുള്ള ഒരു കീപാഡ് ഫോൺ ജിയോ പുറത്തിറക്കിയിരുന്നു. 999 രൂപ വില വരുന്ന JioBharat V2 ആണിത്. 4G കണക്റ്റിവിറ്റിയും, ഒരു സ്മാർട്ഫോണിന്റെ എല്ലാ ഫീച്ചറുകളും ജിയോഭാരതിനുണ്ട്. സ്മാർട്ഫോൺ ഉപയോഗിക്കാൻ അറിയാത്തവരെയും, താൽപ്പര്യമില്ലാത്തവരെയും മുന്നിൽ കണ്ടാണ് ഇത് അവതരിപ്പിച്ചത്. ജിയോഭാരത് ഫോണിനായി Reliance Jio ഇതാ പുതിയ പ്ലാൻ കൊണ്ടുവന്നു.
വലിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ, നിശബ്ദമായാണ് കമ്പനി ഈ പ്ലാൻ അവതരിപ്പിച്ചത്. തുച്ഛമായ വിലയും, മെച്ചമായ ആനുകൂല്യങ്ങളുമുള്ള പ്ലാനാണിത്. റിലയൻസ് ജിയോഭാരത് ഫോണുകൾക്കായുള്ള ഒരു പോക്കറ്റ്- ഫ്രെണ്ട്ലി പ്ലാനെന്ന് പറയാം.
ജിയോയുടെ വെബ്‌സൈറ്റിൽ പുതിയ പ്ലാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 234 രൂപയുടെ ജിയോഭാരത് പ്ലാനാണ് പുതിയതായി അവതരിപ്പിച്ചത്. ഇത്രയും കുറഞ്ഞ തുകയ്ക്ക് 28 ജിബി ഡാറ്റ ലഭിക്കുന്നു. 56 ദിവസമാണ് ഇതിന്റെ കാലാവധി. അൺലിമിറ്റഡ് വോയ്‌സ് കോളുകളും 28 ദിവസത്തേക്ക് 300 എസ്എംഎസ്സും നൽകുന്നു. 56 ദിവസത്തേക്ക് ചില കോംപ്ലിമെന്ററി ഓഫറുകൾ കൂടി ലഭിക്കുന്നതാണ്. ജിയോസാവൻ, ജിയോസിനിമ എന്നിവയിലേക്കുള്ള ആക്സസാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇതുവരെ, രണ്ട് പ്ലാനുകൾ മാത്രമായിരുന്നു ജിയോഭാരതിൽ ഉണ്ടായിരുന്നത്. 123 രൂപയുടെയും 1234 രൂപയുടെയും പ്ലാനുകളാണിവ. 28 ദിവസത്തെ വാലിഡിറ്റിയുള്ളതാണ് 123 രൂപ പ്ലാൻ. 336 ദിവസമാണ് 1234 രൂപ പാക്കേജിന്റെ വാലിഡിറ്റി. ഈ 2 പ്ലാനുകളിലും നേരത്തെ പറഞ്ഞ കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനുണ്ട്. ഇതിനിടയിലാണ് പോക്കറ്റ്- ഫ്രെണ്ട്ലി പ്ലാനും ജിയോ പുറത്തിറക്കിയത്.
ടാറ്റ ഐപിഎൽ കാണാൻ ടിവിയോ സ്മാർട്ഫോണോ വേണമെന്ന് നിർബന്ധമില്ല. ക്രിക്കറ്റ് പ്രേമികൾക്ക് ഒരു ഫീച്ചർ ഫോണിൽ വരെയും ഐപിഎൽ ആസ്വദിക്കാം. ജിയോഭാരത് വി2-ൽ ജിയോസിനിമ, യൂട്യൂബ് സേവനങ്ങളുണ്ട്. അതിനാൽ 238 രൂപയുടെ ജിയോഭാരത് പ്ലാൻ ക്രിക്കറ്റ് പ്രേമികൾക്കും ഉപയോഗപ്രദമാകും.
Read More: ഈ 4 Reliance Jio പ്ലാനുകളിൽ 3GB ദിവസവും, Unlimited ഓഫറും ഫ്രീ ഒടിടിയും…
സാധാരണക്കാരനുള്ള താങ്ങാനാവുന്ന 4G ഫോണാണ് ജിയോഭാരത്. കൂടാതെ, ഈ ഫോണിൽ യുപിഐ സേവനങ്ങൾ വരെ ലഭിക്കുമെന്നത് നിങ്ങൾക്കറിയാമല്ലോ.