Reliance Jio- Netflix പ്ലാനിൽ 3GB ദിവസവും, 84 ദിവസം ഉപയോഗിക്കാം

Updated on 07-Mar-2024
HIGHLIGHTS

ഒടിടികളിൽ ഏറ്റവും ചെലവേറിയതും, എന്നാൽ കൂടുതൽ കണ്ടന്റുകളുള്ളതും Netflix-ലാണ്

നെറ്റ്ഫ്ലിക്സിനൊപ്പം 3GB പ്രതിദിന ഡാറ്റയും Reliance Jio നൽകും

1499 രൂപ വില വരുന്ന പ്രീ-പെയ്ഡ് പ്ലാനാണ് റിലയൻസ് ജിയോ ഒരുക്കുന്നത്

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർ Reliance Jio തന്നെയാണ്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട OTT ഏതെന്ന് ചോദിച്ചാൽ അത് Netflix-ഉം ആണ്. ജിയോ നിലവിൽ നെറ്റ്ഫ്ലിക്സിനൊപ്പം 3GB പ്രതിദിന ഡാറ്റയുള്ള പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. ഇതിൽ നിങ്ങൾക്ക് നെറ്റ്ഫ്ലിക്സ് ഫ്രീയായി സബ്സ്ക്രൈബ് ചെയ്യാം.

Reliance Jio- Netflix പ്ലാൻ

ഒടിടികളിൽ ഏറ്റവും ചെലവേറിയതും, എന്നാൽ കൂടുതൽ കണ്ടന്റുകളുള്ളതും നെറ്റ്ഫ്ലിക്സിലാണ്. അതിനാൽ സബ്സ്ക്രിപ്ഷൻ എടുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ജിയോ റീചാർജിലൂടെ ഒരു മികച്ച അവസരമാണിത്.

Reliance Jio- Netflix പ്ലാൻ

Reliance Jio 3GBയും നെറ്റ്ഫ്ലിക്സും തരും

1499 രൂപ വില വരുന്ന പ്രീ-പെയ്ഡ് പ്ലാനാണ് റിലയൻസ് ജിയോ ഒരുക്കുന്നത്. ഇതിൽ നിങ്ങൾക്ക് 84 ദിവസത്തെ സേവന വാലിഡിറ്റിയും ലഭിക്കും. വളരെ മികച്ച ആനുകൂല്യങ്ങൾ തന്നെ ഈ പ്ലാനിൽ നിന്ന് ലഭിക്കുന്നതാണ്.

എങ്കിലും നെറ്റ്ഫ്ലിക്സ് വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ മാത്രം ഈ പ്രീപെയ്ഡ് പ്ലാൻ എടുക്കാം. കാരണം, ഇതേ വിലയിൽ കൂടുതൽ ആനുകൂല്യങ്ങൾ മറ്റ് നിരവധി പാക്കേജുകൾ ജിയോയുടെ കൈയിലുണ്ട്.

പ്ലാൻ വളരെ ചെലവേറിയതും എല്ലാവരുടെയും ബജറ്റിനും അനുയോജ്യമല്ല. ആവശ്യത്തിന് ഡാറ്റയും ഒപ്പം ഒരു വലിയ ഒടിടിയും ഫ്രീയായി ലഭിക്കും.

കൂടുതൽ വായിക്കാം: Facebook Down! Instagram Down! താനെ ലോഗ് ഔട്ടായി Meta പ്ലാറ്റ്‌ഫോമുകൾ

84 ദിവസ പ്ലാൻ

റിലയൻസ് ജിയോ ഈ പ്ലാനിന് ഈടാക്കുന്നത് 1499 രൂപയാണ്. ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ലഭിക്കും. ദിവസേന 100 SMS വീതവും ഈ ജിയോ പ്ലാനിലുണ്ട്. കൂടാതെ 3 ജിബി ഡാറ്റ പ്രതിദിനം ജിയോയിൽ നിന്ന് ലഭിക്കും. മൊത്തം 252GB ഡാറ്റയാണ് ജിയോ അനുവദിക്കുന്നത്.

ഡാറ്റയുടെ ഉപഭോഗത്തിന് ശേഷം വേഗത 64 Kbps ആയി കുറയും. എന്നാൽ 5G വരിക്കാർക്ക് ഈ ഡാറ്റ പരിധി നിർബന്ധമല്ല. കാരണം, 5G കവറേജുള്ള പ്രദേശങ്ങളിൽ 5ജി ഫോണുണ്ടെങ്കിൽ അൺലിമിറ്റഡ് ഡാറ്റ ആസ്വദിക്കാം.

നേട്ടം നെറ്റ്ഫ്ലിക്സ് മാത്രമല്ല…

ജിയോയുടെ 1499 രൂപ പ്ലാൻ നെറ്റ്ഫ്ലിക്സ് ലഭിക്കാനുള്ള മികച്ച ഓപ്ഷനാണ്. നെറ്റ്ഫ്ലിക്സിന്റെ ബേസിക് പാക്കേജാണ് ഇതിലുള്ളത്. ഈ ബേസിക് പ്ലാനിന് 199 രൂപയാണ് വില. ഒരു മാസമാണ് ഇതിന്റെ വാലിഡിറ്റി.

എന്നാൽ നെറ്റ്ഫ്ലിക്സ് മാത്രമല്ല ഈ റീചാർജ് പ്ലാനിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നത്. ജിയോസിനിമ, ജിയോടിവി, ജിയോക്ലൌഡ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ജിയോസിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനല്ലെന്നും ശ്രദ്ധിക്കുക.

READ MORE: Telecom Company of the Year: ഏറ്റവും മികച്ച ടെലികോം കമ്പനി അംബാനിയുടേതാണോ?

1099 രൂപ നെറ്റ്ഫ്ലിക്സ് പ്ലാൻ

1099 രൂപ വില വരുന്ന ജിയോ പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ലഭിക്കും. ഇതും പ്രതിദിനം 100 എസ്എംഎസ് ലഭിക്കുന്ന പ്ലാനാണ്. ദിവസവും 2ജിബി ഡാറ്റയാണ് ഈ റീചാർജ് പ്ലാനിലുള്ളത്. ഇതിൽ നിങ്ങൾക്ക് നെറ്റ്ഫ്ലിക്സ് മൊബൈൽ ആക്സസ് ലഭിക്കും. കൂടാതെ, ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയും ഈ റീചാർജ് പ്ലാനിലുണ്ട്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :