Reliance Jio പുതിയതായി Amazon Prime Video പ്ലാൻ അവതരിപ്പിച്ചു. ഇന്ത്യയുടെ മുൻനിര ടെലികോ ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. ഇപ്പോഴിതാ ജിയോ 857 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനാണ് കൊണ്ടുവന്നിരിക്കുന്നത്. തുച്ഛമായ വിലയ്ക്കുള്ള റീചാർജ് പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചത്. 84 ദിവസത്തേക്ക് വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണ് ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ളത്.
857 രൂപയുടെ jio plans ആനുകൂല്യങ്ങളും വാലിഡിറ്റിയും അറിയാം. 857 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനൊപ്പം 5G വെൽക്കം ഓഫറും ലഭിച്ചേക്കും. ഓഫറിന്റെ വിശദാംശങ്ങൾ ഇതാ…
റിലയൻസ് ജിയോയുടെ 857 രൂപ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ലഭിക്കും. ദിവസവും 2GB ഡാറ്റയും 100 എസ്എംഎസ്സും ഇതിൽ ഉൾപ്പെടുന്നു. റിലയൻസ് ജിയോയുടെ വാലിഡിറ്റി 84 ദിവസമാണ്. ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയുടെ അധിക സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.
ദിവസക്വാട്ട വിനിയോഗിച്ച് കഴിഞ്ഞാൽ 64 Kbps ആയി വേഗത കുറയുന്നു. അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ ചെയ്യുന്നുണ്ട്. 84 ദിവസ കാലയളവിൽ മൊത്തം 168 GB ഡാറ്റയാണ് ലഭിക്കുന്നത്.
ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ഫ്രീയായി ആക്സസ് ചെയ്യാം. 84 ദിവസത്തേക്ക് മാത്രമേ സാധുതയുള്ളൂ എന്നത് ശ്രദ്ധിക്കുക. അതുപോലെ ജിയോസിനിമയുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അല്ല ഈ പ്ലാനിലുള്ളത്.
ജിയോയുടെ പക്കൽ ആമസോൺ പ്രൈം ഫ്രീയായി ലഭിക്കുന്ന വേറെയും പ്ലാനുകളുണ്ട്. 3227 രൂപയുടെ വാർഷിക പാക്കേജ് അതിന് ഉദാഹരണമാണ്. ഈ പ്ലാനിൽ 2 GB ഡാറ്റ വീതം ദിവസേന ലഭിക്കുന്നു. 100 SMS പ്രതിദിന ക്വാട്ടയിലുമുണ്ട്. അൺലിമിറ്റഡ് വോയിസ് കോളുകൾ ലഭിക്കുന്ന പ്ലാനാണിത്. ഒരു വർഷത്തേക്ക് ഫ്രീയായി ആമസോൺ പ്രൈം കിട്ടും. ജിയോയുടെ കോംപ്ലിമെന്ററി ആനുകൂല്യങ്ങളും ഇതിലുണ്ട്.
ഇവ രണ്ടും ആമസോൺ പ്രൈം മാത്രം കിട്ടുന്ന പാക്കേജുകളാണ്. എന്നാൽ 10ലധികം ഒടിടികൾ ലഭിക്കുന്ന ചില പ്രീ-പെയ്ഡ് പ്ലാനുകളുണ്ട്. ഇതിലും ഫ്രീ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്നു. 4498 രൂപയുടെ വാർഷിക പ്ലാനിൽ മൊത്തം 14 OTT ആക്സസാണ് ലഭിക്കുന്നത്. ഇക്കൂട്ടത്തിൽ ആമസോൺ പ്രൈം വീഡിയോയും ഉൾപ്പെടുന്നു.
Read More: OnePlus Amazing Deal: Snapdragon പ്രോസസറുള്ള OnePlus ഫ്ലാഗ്ഷിപ്പ് ഫോൺ 4000 രൂപ വിലക്കിഴിവിൽ!
1198 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനും ബണ്ടിൽ കണക്കിന് ഒടിടി പ്ലാറ്റ്ഫോമുകളുമായി വരുന്നു. ഇതിലും 14 ഒടിടികളാണുള്ളത്. ആമസോൺ പ്രൈം ഈ പാക്കേജിലും ഉൾപ്പെടുത്തിയിരിക്കുന്നു.