365 ദിവസത്തേക്ക് Jioയുടെ 3 വാർഷിക പ്ലാനുകൾ!

365 ദിവസത്തേക്ക് Jioയുടെ 3 വാർഷിക പ്ലാനുകൾ!
HIGHLIGHTS

3 വാർഷിക പ്ലാനുകൾ ആണ് ജിയോ അവതരിപ്പിക്കുന്നത്

2,999, 2,879, 2,545 എന്നിവയാണ് മൂന്ന് വാർഷിക പ്ലാനുകൾ

അവയുടെ വാലിഡിറ്റിയും ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് നോക്കാം

ജിയോ മികച്ച വാർഷിക പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്ന് വാർഷിക പ്ലാനുകൾ ആണ് ജിയോ(Jio)അവതരിപ്പിക്കുന്നത്. ഈ പ്ലാനുകളുടെ വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും പ്രത്യേകതകളും നമുക്ക് പരിശോധിക്കാം. 

2,999 രൂപയുടെ ജിയോ (Jio) പ്രീപെയ്ഡ് പ്ലാൻ  

365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. സ്‌പെഷ്യൽ ഓഫർ ഉള്ളതിനാൽ 23 ദിവസത്തെ വാലിഡിറ്റി കൂടുതൽ ലഭിക്കും. പ്രതിദിനം 2.5GB ഹൈ സ്പീഡ് ഡാറ്റയും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. വാലിഡിറ്റി കാലയളവിൽ 912.5GB ഹൈ സ്പീഡ് ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഓഫറുള്ളതിനാൽ 75GB അധിക ഡാറ്റയും ലഭിക്കും. സൗജന്യ വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിനൊപ്പമുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നീ  ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഉണ്ട് .   

2,879 രൂപയുടെ ജിയോ (Jio) പ്രീപെയ്ഡ് പ്ലാൻ  

365 ദിവസത്തെ വാലിഡിറ്റിയും പ്ലാൻ ഓഫർ ചെയ്യുന്നു. പ്രതിദിനം 2GB ഹൈസ്പീഡ് ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഡെയിലി ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. സൗജന്യ വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിനൊപ്പമുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നീ  ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഉണ്ട്.  

2,545 രൂപയുടെ ജിയോ (Jio) പ്രീപെയ്ഡ് പ്ലാൻ 

336 ദിവസത്തെ വാലിഡിറ്റി മാത്രമേ ഈ പ്ലാൻ നൽകുന്നുള്ളൂ. പ്രതിദിനം 1.5GB  ഹൈ സ്പീഡ് ഡാറ്റ ലഭിക്കും. ഡെയിലി ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡായി സൌജന്യ വോയ്സ് കോളുകളും യൂസേഴ്സിന് ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നീ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും 2,545 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo