ഏറ്റവും വമ്പൻ OTT Free ആയി കിട്ടുന്ന Reliance Jio പ്ലാൻ അറിയാമോ? ഇന്ത്യക്കാരിലും വിദേശത്തും ജനപ്രിയമായ ഒടിടിയാണ് Netflix. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ നെറ്റ്ഫ്ലിക്സ് ഫ്രീയായി പ്ലാനുകളിൽ ചേർത്തിട്ടുണ്ട്. ഇവയിൽ പ്രീ-പെയ്ഡ് വരിക്കാർക്ക് സെലക്റ്റ് ചെയ്യാവുന്ന പ്ലാനുകളെ കുറിച്ചാണ് പറയുന്നത്.
2 പ്രീ-പെയ്ഡ് പ്ലാനുകളിലാണ് Jio ഫ്രീ Netflix അനുവദിച്ചിട്ടുള്ളത്. നെറ്റ്ഫ്ലിക്സിന്റ ബേസിക് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്നതാണ് ഒന്നാമത്തെ പ്ലാൻ. രണ്ടാമത്തേതിൽ നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷനും ലഭിക്കുന്നു.
ഈ രണ്ട് പ്ലാനുകളും പോക്ക്റ്റ്- ഫ്രെണ്ട്ലി എന്ന് പറയാനാകില്ല. കാരണം 1000 രൂപയ്ക്കും മുകളിലാണ് പ്ലാനിന് ഈടാക്കുന്നത്. എന്നാൽ ഏറ്റവും ബെസ്റ്റ് സീരീസുകളും ഇന്റർനാഷണൽ പ്രോഗ്രാമുകളും നെറ്റ്ഫ്ലിക്സിലുണ്ട്. എല്ലാവരുടെയും ബജറ്റിന് ഇവ അനുയോജ്യമല്ല. എന്നാൽ നെറ്റ്ഫ്ലിക്സ് കുറഞ്ഞ തുകയ്ക്ക് കിട്ടാനുള്ള ഓപ്ഷനാണിവ.
അടുത്തിടെ വന്ന ടൊവിനോയുടെ ഇൻവെസ്റ്റിഗേഷൻ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും നെറ്റ്ഫ്ലിക്സിലാണുള്ളത്. ഇരട്ട, ശേഷം മൈക്കിൾ ഫാത്തിമ, ആർഡിഎക്സ്, തുടങ്ങിയ ചിത്രങ്ങളും ഇതിലുണ്ട്. കൂടാതെ വിശ്വപ്രസിദ്ധമായ ഫ്രെണ്ട്സ്, മണി ഹീസ്റ്റ് സീരീസുകൾ നെറ്റ്ഫ്ലിക്സിൽ ആസ്വദിക്കാം.
1099 രൂപ, 1499 രൂപ പ്ലാനുകളിലാണ് ഫ്രീ നെറ്റ്ഫ്ലിക്സ് കിട്ടുക. 84 ദിവസത്തെ വാലിഡിറ്റിയിലാണ് 2 പ്ലാനുകളും വരുന്നത്.
1099 രൂപയുടെ നെറ്റ്ഫ്ലിക്സ് മൊബൈൽ ആക്സസ് സ്വന്തമാക്കാം. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ലഭിക്കും. ദിവസവും 100 എസ്എംഎസ്, 2ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനാണിത്. ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയുടെ ആക്സസും ഉൾപ്പെടുന്നു.
5G ഫോണുള്ളവർക്ക് അൺലിമിറ്റഡ് 5G ലഭ്യമാണ്. 4ജി വരിക്കാർ ദിവസക്വാട്ട വിനിയോഗിച്ച് കഴിഞ്ഞാൽ 64 Kbps വേഗതയിലേക്ക് കുറയും.
നെറ്റ്ഫ്ലിക്സ് ഉൾപ്പെടുത്തിയ രണ്ടാമത്തെ ജിയോ പ്ലാനാണിത്. ഇതിൽ അംബാനി നെറ്റ്ഫ്ലിക്സിന്റെ ബേസിക് പാക്കേജാണ് നൽകുന്നത്. 84 ദിവസമാണ് പ്ലാൻ ബേസിക് വാലിഡിറ്റി. എന്നാൽ 199 രൂപ വിലയുള്ള നെറ്റ്ഫ്ലിക്സ് ആക്സസ് ഇതിൽ ലഭിക്കും. ഇത് ഒരു മാസത്തേക്ക് മാത്രമാണ്.
READ MORE: ഈ 4 Reliance Jio പ്ലാനുകളിൽ 3GB ദിവസവും, Unlimited ഓഫറും ഫ്രീ ഒടിടിയും…
ദിവസവും 100 എസ്എംഎസ്, 3ജിബി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഓഫറും ഈ പാക്കേജിലുണ്ട്. ജിയോസിനിമ, ജിയോടിവി, ജിയോക്ലൌഡ് എന്നിവയും ഇതിലുണ്ട്. ജിയോസിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനില്ല.